ETV Bharat / bharat

മഹാരാഷ്‌ട്രയിലെ ബുള്ളറ്റ് ട്രെയിന്‍: കണ്ടൽമരങ്ങൾ വെട്ടിമാറ്റാൻ അനുമതി നൽകി ഹൈക്കോടതി - ഹര്‍ജി

മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിൻ പദ്ധതിക്കായി മുംബൈയിലും സമീപ ജില്ലകളിലുമായുള്ള 20,000 കണ്ടൽമരങ്ങൾ വെട്ടിമാറ്റാൻ ഹൈക്കോടതിയുടെ അനുമതി

Mumbai  Mumbai High Court  bullet train project  National High Speed Rail Corporation  മഹാരാഷ്‌ട്ര  ബുള്ളറ്റ് ട്രെയിന്‍  ട്രെയിന്‍  കണ്ടൽമരങ്ങൾ  വെട്ടിമാറ്റാൻ  അനുമതി  ഹൈക്കോടതി  ഹര്‍ജി  കോടതി
മഹാരാഷ്‌ട്രയിലെ ബുള്ളറ്റ് ട്രെയിന്‍ പദ്ധതിക്കായി കണ്ടൽമരങ്ങൾ വെട്ടിമാറ്റാൻ അനുമതി നൽകി ഹൈക്കോടതി
author img

By

Published : Dec 9, 2022, 9:47 PM IST

മുംബൈ: മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിൻ പദ്ധതിക്കായി മുംബൈയിലും സമീപ ജില്ലകളിലും കണ്ടൽമരങ്ങൾ വെട്ടിമാറ്റാൻ അനുമതി നൽകി ബോംബെ ഹൈക്കോടതി. മുംബൈ കൂടാതെ പാൽഘർ, താനെ എന്നിവിടങ്ങളിലായി 20,000 കണ്ടൽമരങ്ങൾ വെട്ടിമാറ്റാനാണ് നാഷണൽ ഹൈ സ്പീഡ് റെയിൽ കോർപ്പറേഷന് (എൻഎച്ച്എസ്ആർസിഎൽ) ഹൈക്കോടതി അനുമതി നൽകിയത്. ഈ ആവശ്യം കാണിച്ച് എൻഎച്ച്എസ്ആർസിഎൽ 2020 ല്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ചീഫ് ജസ്‌റ്റിസ് ദീപങ്കർ ദത്ത, ജസ്‌റ്റിസ് അഭയ് അഹൂജ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചിന്‍റേതാണ് നടപടി.

ഹൈക്കോടതിയുടെ 2018ലെ ഉത്തരവ് പ്രകാരം, സംസ്ഥാനത്തുടനീളം കണ്ടൽക്കാടുകള്‍ മുറിക്കുന്നതിന് "സമ്പൂർണ മരവിപ്പിക്കൽ" നിലവിലുണ്ട്. ഇതുപ്രകാരം ഏതെങ്കിലും പൊതു പദ്ധതിക്ക് കണ്ടൽക്കാടുകൾ വെട്ടിമാറ്റണമെങ്കില്‍ അതോറിറ്റി ആഗ്രഹിക്കുന്നുവെങ്കിൽ ഓരോ തവണയും ഹൈക്കോടതിയിൽ നിന്ന് അനുമതി തേടേണ്ടതുണ്ട്. മാത്രമല്ല കണ്ടൽക്കാടുകളുള്‍പ്പെടുന്ന പ്രദേശത്തിന് ചുറ്റും 50 മീറ്റർ ബഫർ സോൺ സൃഷ്‌ടിക്കണമെന്നും ഈ ബഫർ സോണിനുള്ളിൽ നിർമാണ പ്രവർത്തനങ്ങളോ മാലിന്യങ്ങൾ വലിച്ചെറിയുന്നതോ അനുവദിക്കാനാവില്ലെന്നും പ്രസ്‌തുത ഉത്തരവിലുണ്ട്. അതുകൊണ്ടുതന്നെ 2020-ൽ സമർപ്പിച്ച ഹര്‍ജിയിൽ വെട്ടിമാറ്റുന്ന മൊത്തം കണ്ടൽ മരങ്ങളുടെ അഞ്ചിരട്ടി നടുമെന്നും അതില്‍ കുറവുണ്ടാകില്ലെന്നും എൻഎച്ച്എസ്ആർസിഎൽ കോടതിക്ക് ഉറപ്പ് നൽകിയിരുന്നു.

അതേസമയം പകരം നടേണ്ട തൈകളുടെ അതിജീവന നിരക്കിനെക്കുറിച്ച് ഒരു പഠനവും നടത്തിയിട്ടില്ലെന്നും മരം മുറിക്കുന്നതിലൂടെയുള്ള പാരിസ്ഥിതിക ആഘാത വിലയിരുത്തൽ റിപ്പോർട്ട് നൽകിയിട്ടില്ലെന്നും ചൂണ്ടിക്കാട്ടി 'ബോംബെ എൻവയോൺമെന്‍റൽ ആക്ഷൻ ഗ്രൂപ്പ്' എന്ന എൻജിഒ ഈ ഹർജിയെ എതിർത്തിരുന്നു. എന്നാല്‍ ഈ ഹര്‍ജിക്കെതിരെ പദ്ധതിക്കായി മരം മുറിക്കുന്നതിന് ആവശ്യമായ അനുമതികൾ നേടിയിട്ടുണ്ടെന്നും നിർദേശിച്ച പ്രകാരം തൈകൾ നട്ടുപിടിപ്പിച്ച് ഇതുമൂലം സംഭവിക്കുന്ന നഷ്‌ടം നികത്തുമെന്നും എൻ‌എച്ച്‌എസ്‌ആർ‌സി‌എൽ കോടതിയെ ബോധ്യപ്പെടുത്തിയിരുന്നു.

അഹമ്മദാബാദിനും മുംബൈയ്ക്കും ഇടയിലുള്ള ഈ 508 കിലോമീറ്റർ അതിവേഗ റെയിൽ ഇടനാഴി യാത്ര സമയം ആറര മണിക്കൂറിൽ നിന്ന് രണ്ടര മണിക്കൂറായി കുറയ്‌ക്കുമെന്നാണ് വിലയിരുത്തല്‍. ഈ വർഷം ജൂണിൽ ഏകനാഥ് ഷിൻഡെ- ബിജെപി സർക്കാർ അധികാരത്തിൽ വന്നതിന് ശേഷമാണ് ബുള്ളറ്റ് ട്രെയിൻ പദ്ധതിക്ക് വലിയ മുന്നേറ്റം ലഭിക്കുന്നത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.