മുംബൈ: മുംബൈയിൽ 733 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിൽ 650 പേർ രോഗമുക്തി നേടി. 19 മരണവും മുബൈയിൽ സ്ഥിരീകരിച്ചു. ഇതോടെ ആകെ സജീവ രോഗികളുടെ എണ്ണം 14,809 ആയി. ആകെ 6,88,990 പേർ രോഗമുക്തി നേടി. നഗരത്തിലെ ആകെ മരണസംഖ്യ 15,298 ആയി ഉയർന്നു.
Read more: കേരളത്തിൽ 11,647 പേർക്ക് കൂടി കൊവിഡ്; 112 മരണം
അതേസമയം ആന്ധ്രാപ്രദേശിൽ കൊവിഡ് വാക്‌സിനേഷനിൽ റെക്കോഡ് വർധനവ്. ഒമ്പത് ലക്ഷം പേരാണ് സംസ്ഥാനത്ത് ഞായറാഴ്‌ച ഉച്ചക്ക് രണ്ട് മണി വരെ വാക്‌സിനേഷന് വിധേയമായത്. ആദ്യ ഡോസ് കൊവിഡ് വാക്‌സിനേഷൻ സ്വീകരിച്ചവരുടെ എണ്ണം ഒരു കോടി പിന്നിട്ടു. ഞായറാഴ്‌ച വൈകുന്നേരത്തോടെ വാക്‌സിൻ സ്വീകരിച്ചവരുടെ എണ്ണം 12 ലക്ഷത്തിൽ എത്തുമെന്നാണ് പ്രതീക്ഷയെന്നും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു.