ETV Bharat / bharat

നീരവ് മോദി വായ്‌പ തട്ടിപ്പ് കേസ്: കാരണം കാണിക്കൽ നോട്ടീസ് അയച്ച് മുംബൈ കോടതി - സാമ്പത്തിക കുറ്റകൃത്യങ്ങൾ തടയുന്ന പ്രത്യേക കോടതി

നീരവ് മോദിയുടെ മിച്ചമുള്ള സ്വത്തുക്കൾ കണ്ടുകെട്ടാത്തതിൽ കാരണം തേടിയാണ് മുംബൈയിലെ സാമ്പത്തിക കുറ്റകൃത്യങ്ങൾ തടയുന്ന പ്രത്യേക കോടതി നോട്ടീസ് അയച്ചത്.

nirav modi  nirav modi extradition  attachment of nirav modi properties  major bank frauds in India  court action against nirav modi  fugitive offender nirav modi  nirav modi PNB scam  cases against nirav modi family  നീരവ് മോദി  കാരണം കാണിക്കൽ നോട്ടീസ്  സാമ്പത്തിക കുറ്റകൃത്യങ്ങൾ തടയുന്ന പ്രത്യേക കോടതി  പഞ്ചാബ് നാഷണൽ ബാങ്ക് തട്ടിപ്പ്
നീരവ് മോദിക്ക് കാരണം കാണിക്കൽ നോട്ടീസ് അയച്ച് മുംബൈ കോടതി
author img

By

Published : May 13, 2021, 5:16 PM IST

Updated : May 13, 2021, 10:30 PM IST

മുംബൈ: പഞ്ചാബ് നാഷണൽ ബാങ്കിൽ നിന്ന് വായ്‌പയെടുത്ത് രാജ്യം വിട്ട ഡയമണ്ട് വ്യാപാരി നീരവ് മോദിക്ക് വീണ്ടും കോടതി നോട്ടീസ്. മിച്ചമുള്ള സ്വത്തുക്കൾ കണ്ടുകെട്ടാത്തതിൽ കാരണം തേടിയാണ് മുംബൈയിലെ സാമ്പത്തിക കുറ്റകൃത്യങ്ങൾ തടയുന്ന പ്രത്യേക കോടതി മോദിക്ക് നോട്ടീസ് അയച്ചത്. ജൂണ്‍ 11 മുമ്പ് നേരിട്ട് ഹാജരാകാനും പ്രത്യേക കോടതി ജഡ്‌ജ് വിസി ബാർദേ ആവശ്യപ്പെട്ടു.

Also Read:ഇന്ത്യയിലേക്ക് നാടുകടത്തരുത് ; നീരവ് മോദിയുടെ ഹര്‍ജി യുകെ കോടതിയില്‍

നീരവ് മോദിയുടെ സഹോദരി, ഭാര്യ, സഹോദരി ഭർത്താവ് എന്നിവർക്കും കോടതി കാരണം കാണിക്കൽ നോട്ടീസ് അയച്ചിട്ടുണ്ട്. 2019 ഡിസംബറിലാണ് കോടതി നീരവ് മോദിയെ സാമ്പത്തിക കുറ്റവാളിയായി പ്രഖ്യാപിച്ചത്. നിലവിൽ നീരവ് മോദി യുകെയിൽ ജയിലിലാണ്. സാമ്പത്തിക കുറ്റകൃത്യം നടത്തി രാജ്യം വിട്ട വിജയ്‌ മല്യയെയും നീരവ് മോദിയെയും കൈമാറുന്നത് സമ്പത്തിച്ച വിഷയം ഈ വർഷം മെയ്‌ മാസം നടന്ന ഇന്ത്യ-യുകെ വിർച്ച്വൽ ഉച്ചകോടിയിലും ഉന്നയിക്കപ്പെട്ടിരുന്നു.

Last Updated : May 13, 2021, 10:30 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.