മുംബൈ: പൊതുസ്ഥലങ്ങളിൽ മാസ്‌ക് ധരിക്കാത്തതിന് പിടിക്കപ്പെട്ട 14,000 പേരിൽ നിന്നായി 28 ലക്ഷം രൂപ പിഴ ഈടാക്കി ബ്രിഹാൻമുംബൈ മുനിസിപ്പൽ കോർപ്പറേഷൻ. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സംസ്ഥാനത്തെ കൊവിഡ് രോഗികളുടെ എണ്ണം വർധിച്ചുവരുന്ന സാഹചര്യത്തിലാണ് നടപടി. ഇതുവരെ സംസ്ഥാനത്ത് നിന്ന് പൊതു സ്ഥലങ്ങളിൽ മാസ്‌ക് ധരിക്കാത്തതിന് പിടിക്കപ്പെട്ടവരുടെ എണ്ണം 16,02,536 ആണ്. ഇവരിൽ നിന്നായി ആകെ 32,41,14,800 രൂപ പിഴയും ഈടാക്കിയിട്ടുണ്ട്.
മഹാരാഷ്‌ട്രയിൽ ഞായറാഴ്‌ച 6,971 പുതിയ കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്‌തത്. കഴിഞ്ഞ ദിവസമാണ് മുഖ്യമന്ത്രി ഉദ്ദവ് താക്കറെ സംസ്ഥാനത്ത് ലോക്ക് ഡൗൺ വേണ്ടി വന്നേക്കുമെന്ന രീതിയിൽ മുന്നറിയിപ്പുമായി എത്തിയിരുന്നത്. വരുന്ന എട്ട് ദിനങ്ങൾ തീരുമാനിക്കും മഹാരാഷ്‌ട്രയിൽ വീണ്ടും ഒരു ലോക്ക് ഡൗൺ പ്രഖ്യാപിക്കണോ എന്നായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം.
കൂടുതൽ വായനയ്ക്ക്: കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചില്ലെങ്കിൽ 8 ദിവസത്തിനുള്ളിൽ ലോക്ക് ഡൗൺ: താക്കറെ