മുംബൈ: മൺസൂൺ കാലത്തിന് തുടക്കമായതോടെ മുൻകൂട്ടി തയാറെടുപ്പുകൾ ആരംഭിച്ച് മുംബൈ. കഴിഞ്ഞ വർഷത്തെ സാഹചര്യം ഒഴിവാക്കാൻ തടസമില്ലാത്ത ഡ്രെയിനേജ് സംവിധാനമൊരുക്കി ബ്രിഹൻ മുംബൈ മുനിസിപ്പൽ കോർപ്പറേഷന് (ബിഎംസി). ഇതിനായി നഗരത്തിലെ 90 ശതമാനം ഡ്രെയിനേജുകളും വൃത്തിയാക്കിയിട്ടുണ്ടെന്ന് ബിഎംസി പറഞ്ഞു. മിത്തി നദി 60 ശതമാനം വരെ വൃത്തിയാക്കി. വെള്ളം ഒഴുകി പോകുന്നതിൽ തടസം പരിഹരിക്കാനായി പുതിയ സാങ്കേതിക നടപടികൾ സ്വീകരിച്ചതായും അധികൃതർ അറിയിച്ചു.
Also Read: വിശാഖപട്ടണത്ത് ട്രാൻസ്‌കോ സബ്‌സ്റ്റേഷനിൽ തീപിടിത്തം
ഈ വർഷം കോർപ്പറേഷൻ ഹിന്ദ്മത പ്രദേശത്ത് ഭൂഗർഭ ജല ടാങ്ക് നിർമിക്കുകയും പിന്നീട് വെള്ളം കടലിലേക്ക് ഒഴുക്കിവിടുകയും ചെയ്യും. 1500 ഓളം ആളുകൾ താമസിക്കുന്ന മിത്തിയിൽ എല്ലാവർഷവും മൺസൂൺ കാലമായാൽ ആളുകൾക്ക് മാറി താമസിക്കേണ്ട അവസ്ഥയാണ്. റോഡുകളിൽ വെള്ളം കയറി ഗതാഗതം തടസപെടുന്നു. സിയോൺ, ഹിന്ദ്മത, കിങ്സ് സർക്കിൾ, കുർള, മിലാൻ സബ്‌വേ, അന്ധേരി സബ്‌വേ തുടങ്ങിയ പ്രദേശങ്ങങ്ങളും വെള്ളപ്പൊക്ക ഭീക്ഷണി നേരിടാറുണ്ട്.