ETV Bharat / bharat

Mumbai Bids Adieu To Iconic Premier Padmini taxis : അവസാന സർവീസും നിർത്തി പ്രീമിയർ പദ്‌മിനി; ഗൃഹാതുരതയുടെ ഓർമകൾ ബാക്കിയാക്കി മടക്കം - പ്രീമിയർ പത്മിനി കാറുകൾ അവസാന സർവീസും നിർത്തി

Premier Padmini taxis are going off Mumbai roads : യാത്രാമാർഗം എന്നതിലുപരി മുംബൈയുടെ സാംസ്‌കാരിക സ്വത്വത്തിന്‍റെയും മുഖമായിരുന്നു ഐതിഹാസികമായ കാലി പീലി ടാക്‌സികൾ

Premier Padmini Taxi  kaali peeli taxi go off roads from Mumbai  Premier Padmini taxis are going off Mumbai roads  അവസാന സർവീസും നിർത്തി പ്രീമിയർ പദ്‌മിനി  പ്രീമിയർ പദ്‌മിനി  ഗൃഹാതുരതയുടെ ഓർമകൾ ബാക്കിയാക്കി മടക്കം  കാലി പീലി ടാക്‌സികൾ  പ്രീമിയർ പദ്‌മിനി കാറുകൾ  Kaali Peeli  ഐതിഹാസികമായ കാളി പീലി ടാക്‌സികൾ  പ്രീമിയർ പത്മിനി കാറുകൾ അവസാന സർവീസും നിർത്തി  ഐക്കോണിക്ക് പ്രീമിയർ പത്മിനി
Mumbai bids adieu Iconic Premier Padmini taxis
author img

By ETV Bharat Kerala Team

Published : Oct 30, 2023, 9:04 PM IST

മുംബൈ (മഹാരാഷ്‌ട്ര): മലയാളികളെ കുടുകുടാ ചിരിപ്പിച്ച പുലിവാൽ കല്യാണം എന്ന സിനിമ ഓർമയില്ലേ? ഈ സിനിമയിൽ മുംബൈയിൽ നിന്നും കൊച്ചിയിലേക്ക് മണവാളനെ (സലീംകുമാർ) ധർമേന്ദ്ര (കൊച്ചിൻ ഹനീഫ) കാറിൽ എത്തിക്കുന്ന ഒരു സീനുണ്ട്. പ്രീമിയർ പദ്‌മിനി കാറുമായാണ് ധർമേന്ദ്രയുടെ വരവ്. ഒരു കാലത്ത് മലയാള സിനിമകളിൽ മുംബൈയെ അടയാളപ്പെടുത്തിയ പ്രധാന ഘടകങ്ങളിൽ ഒന്ന് ഈ കാലി പീലി ടാക്‌സികളായിരുന്നു.

എന്നാലിന്നിതാ ഈ ഐക്കോണിക്ക് പ്രീമിയർ പത്മിനി അഥവാ 'കാലി പീലി' ടാക്‌സി അവസാന സർവീസും നിർത്തിയിരിക്കുകയാണ് (Mumbai bids adieu Iconic Premier Padmini taxis). യാത്രാമാർഗം എന്നതിലുപരി മുംബൈയുടെ സാംസ്‌കാരിക സ്വത്വത്തിന്‍റെയും മുഖമായിരുന്ന ഐതിഹാസികമായ കാലി പീലി ടാക്‌സികൾ ഇന്ന് മുംബൈയിൽ നിരത്തിലിറങ്ങിയില്ല. പതിറ്റാണ്ടുകളായി നഗരത്തിന്‍റെ മുക്കിലും മൂലയിലും അവരെ എത്തിച്ച ഈ കാറിനോട് മുംബൈക്കാർ വൈകാരികമായി അത്രയേറെ അടുത്തിരുന്നു.

ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനമായ മുംബൈക്ക് ടാക്‌സികളുമായി പ്രത്യേക ബന്ധമുണ്ട്, പ്രത്യേകിച്ച് പ്രീമിയർ പദ്‌മിനിയുമായി. ഇത് വെറുമൊരു വാഹനം മാത്രമല്ല, ലക്ഷക്കണക്കിന് മുംബൈക്കാരുടെ വികാരം തന്നെയായിരുന്നു. സൗത്ത് മുംബൈ മുതൽ കിഴക്കൻ പ്രാന്തപ്രദേശങ്ങൾ വരെ, രാത്രിയോ പകലോ എന്ന വ്യത്യാസമില്ലാതെ ബസ് സ്റ്റാൻഡുകൾ, റെയിൽവേ സ്റ്റേഷനുകൾ, വിമാനത്താവളങ്ങൾ എന്നിവയ്‌ക്ക് ചുറ്റും, പ്രീമിയർ പദ്‌മിനി ടാക്‌സികൾ സജീവമായിരുന്നു. ദശലക്ഷക്കണക്കിന് സാധാരണക്കാർ വർഷങ്ങളോളം ആശ്രയിച്ച പ്രീമിയർ പദ്‌മിനി ടാക്‌സികൾ തിങ്കളാഴ്‌ച മുതൽ മുംബൈ റോഡുകളിൽ നിന്ന് അപ്രത്യക്ഷമായി, ചുവന്ന ഡബിൾ ഡക്കർ ഡീസൽ ബസുകൾ മൺമറഞ്ഞ് പോയപോലെ (Premier Padmini taxis are going off Mumbai roads).

സാധാരണക്കാർക്ക് മാത്രമല്ല, രാഷ്‌ട്രീയ നേതാക്കൾക്കും വ്യവസായികൾക്കും അങ്ങനെ എല്ലാവർക്കും അവരുടേതായ പ്രീമിയർ പദ്‌മിനി ഓർമ്മകളുണ്ടാവും. മുംബൈയിലെ അതിവേഗ ജീവിതത്തിന്‍റെ പര്യായമായ കറുപ്പും മഞ്ഞയും നിറങ്ങളിലുള്ള ഓൺ-ഹെയർ വാഹനങ്ങൾ ഇനി പ്രവർത്തനത്തിലുണ്ടാവില്ല എന്നത് ആരെയും വേദനിപ്പിക്കുമെന്നുറപ്പ്. അവസാനം രജിസ്റ്റർ ചെയ്‌ത വാഹനവും കാലപ്പഴക്കത്താൽ ഓട്ടം നിർത്തിയിരിക്കുകയാണ്.

പുതിയ മോഡൽ കാറുകളുടെ വരവും ആപ്പ് അധിഷ്‌ഠിത ടാക്‌സി സർവീസുകളുമെല്ലാമാണ് പ്രീമിയർ പദ്‌മിനിയ്‌ക്ക് വിലങ്ങുതടി ആയതെന്നാണ് വിലയിരുത്തൽ. ദ്വീപ് നഗരമായ മുംബൈയുടെ അധികാര പരിധിയിലുള്ള ടാർഡിയോ റീജിയണൽ ട്രാൻസ്‌പോർട്ട് ഓഫിസിൽ (ആർടിഒ) 2003 ഒക്ടോബർ 29നാണ് അവസാനത്തെ പ്രീമിയർ പദ്‌മിനി ബ്ലാക്ക് ആൻഡ് യെല്ലോ ടാക്‌സിയായി രജിസ്റ്റർ ചെയ്‌തതെന്ന് ഗതാഗത വകുപ്പ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്‌തു. മുംബൈയിലെ ക്യാബുകളുടെ കാലപരിധി 20 വർഷമാണ് എന്നതിനാൽ തിങ്കളാഴ്‌ച മുതൽ മെഗാസിറ്റിയിൽ ഔദ്യോഗികമായി പ്രീമിയർ പദ്‌മിനി ടാക്‌സി ഉണ്ടാകില്ല.

പഴയകാല ബോളിവുഡ് സിനിമകളിൽ, ഐക്കോണിക്ക് പ്രീമിയർ ടാക്‌സികൾ ഒരു അവിഭാജ്യ ഘടകമായിരുന്നു. 'ടാക്‌സി നമ്പർ 9211', 'ഖാലി-പീലി', 'ആ അബ് ലൗട്ട് ചലെ' എന്നി സിനിമകളെ മറക്കാനാവില്ല. പ്രീമിയർ പദ്‌മിനി കാറിൽ പോകുന്ന നായകന്മാർ ബോളിവുഡ് സിനിമാസ്വാദകർക്ക് സാധാരണ കാഴ്‌ച മാത്രമാണ്.

ഏതാനും വർഷങ്ങൾക്ക് മുമ്പ്, നഗരത്തിലെ ഏറ്റവും വലിയ ടാക്‌സി ഡ്രൈവർ യൂണിയനുകളിലൊന്നായ മുംബൈ ടാക്‌സിമെൻസ് യൂണിയൻ ഒരു 'കാലി-പീലി'യെ എങ്കിലും സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് സർക്കാരിന് നിവേദനം നൽകിയിരുന്നു. എന്നാൽ ഫലമുണ്ടായില്ല. മുംബൈയിൽ നിലവിൽ 40,000 കറുപ്പും മഞ്ഞയും കലർന്ന കാബുകളാണ് ഉള്ളത്. 90-കളുടെ അവസാനത്തിൽ 63,000-ത്തോളം കാറുകൾ ഉണ്ടായിരുന്നു, നീലയും വെള്ളിയും നിറങ്ങളിലുള്ള എയർകണ്ടീഷൻ ചെയ്‌ത കൂൾ ക്യാബുകൾ ഉൾപ്പെടെ.

1964ൽ ഫിയറ്റ്-1100 ഡിലൈറ്റ്' എന്ന മോഡലിലൂടെയാണ് പ്രീമിയർ പദ്‌മിനിയുടെ ടാക്‌സി യാത്ര ആരംഭിച്ചതെന്ന് മുംബൈ ടാക്‌സിമെൻസ് യൂണിയൻ ജനറൽ സെക്രട്ടറി എഎൽ ക്വാഡ്രോസിനെ ഉദ്ധരിച്ച് റിപ്പോർട്ടുകൾ പറയുന്നു. സ്റ്റിയറിങ് ഘടിപ്പിച്ച ഗിയറുള്ള 1200 സിസി കാറുകളായിരുന്നു ഇത്. ഷിഫ്റ്റർ. പ്ലൈമൗത്ത്, ലാൻഡ്‌മാസ്റ്റർ, ഡോഡ്ജ്, ഫിയറ്റ് 1100 തുടങ്ങിയ വലിയ ടാക്‌സികളുമായി താരതമ്യപ്പെടുത്തുമ്പോൾ ഇത് ചെറുതായിരുന്നു. 1970-കളിൽ ഈ മോഡൽ പ്രീമിയർ പ്രസിഡന്‍റായും പിന്നീട് പ്രീമിയർ പദ്‌മിനി എന്ന പേരിലും പുനർനാമകരണം ചെയ്യപ്പെടുകയായിരുന്നു.

അതിനുശേഷം, പ്രീമിയർ ഓട്ടോമൊബൈൽ ലിമിറ്റ് (പിഎഎൽ) നിർമിച്ച കാർ 2001-ൽ ഉത്‌പാദനം നിർത്തുന്നത് വരെ പേരിൽ മാറ്റം വരുത്തിയിരുന്നില്ല. 100-125 പ്രീമിയർ പദ്‌മിനി ടാക്‌സികൾ സ്‌പെയർ പാർട്‌സുകളുടെ ലഭ്യതക്കുറവും മറ്റ് കാരണങ്ങളും മൂലം, ഉത്‌പാദനം നിർത്തിയതിനുശേഷവും വളരെക്കാലമായി രജിസ്റ്റർ ചെയ്യപ്പെടാതെ കിടന്നെന്നും എങ്കിലും 2003-ൽ കാർ ഡീലർമാർക്ക് അവരുടെ രജിസ്ട്രേഷൻ സുരക്ഷിതമാക്കാൻ കഴിഞ്ഞെന്നും ക്വാഡ്രോസ് പറഞ്ഞു.

90-കളിൽ പ്രീമിയർ പദ്‌മിനിയുടെ എണ്ണം ഏറ്റവും ഉയർന്ന നിലയിലായിരുന്നു എന്നും ക്വാഡ്രോസ് കൂട്ടിച്ചേർത്തു. 2008-ൽ മഹാരാഷ്‌ട്ര സർക്കാർ ക്യാബുകളുടെ കാലപരിധി 25 വർഷമായി നിശ്ചയിക്കുകയും പിന്നീട് 2013ൽ അത് 20 വർഷമായി കുറയ്‌ക്കുകയും ചെയ്‌തിരുന്നെന്ന് അദ്ദേഹം പറഞ്ഞു. അതേസമയം മഹേന്ദ്ര ഗ്രൂപ്പ് ചെയർമാൻ ആനന്ദ് മഹീന്ദ്രയുടെ ട്വീറ്റും ശ്രദ്ധ നേടുകയാണ്.

  • From today, the iconic Premier Padmini Taxi vanishes from Mumbai’s roads. They were clunkers, uncomfortable, unreliable, noisy. Not much baggage capacity either. But for people of my vintage, they carried tons of memories. And they did their job of getting us from point A to… pic.twitter.com/weF33dMQQc

    — anand mahindra (@anandmahindra) October 30, 2023 " class="align-text-top noRightClick twitterSection" data=" ">

തനിക്ക് പ്രീമിയർ പദ്‌മിനിയുമായി ബന്ധപ്പെട്ട് ഏറെ നല്ല ഓർമ്മകൾ ഉണ്ടെന്ന് അദ്ദേഹം പറഞ്ഞു. "ഇന്ന് മുതൽ, ഐതിഹാസികമായ പ്രീമിയർ പദ്‌മിനി ടാക്സി മുംബൈയിലെ റോഡുകളിൽ നിന്ന് അപ്രത്യക്ഷമാകുന്നു. അവ കുഴപ്പക്കാരും വിശ്വസനീയമല്ലാത്തതും ശബ്‌ദം ഉണ്ടാക്കുന്നവരുമായിരുന്നു. അധികം ലഗേജ് ശേഷിയുമില്ല. എന്നിരുന്നാലും നിരവധി ആളുകൾ, ഈ കാറിന്‍റെ ടൺ കണക്കിന് ഓർമ്മകൾ കൊണ്ടുനടക്കുന്നു. ഗുഡ്‌ബൈ കാലി- പീലി. നല്ല സമയത്തിന് നന്ദി…," മഹേന്ദ്ര എക്‌സിൽ കുറിച്ചു.

READ ALSO: Diamond Jubilee Of Lamborghini : കാർ പ്രേമികളുടെ കണ്ണഞ്ചും കാഴ്‌ച ; നിരത്തുനിറയെ ലംബോർഗിനി

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.