ETV Bharat / bharat

വിനായക ചതുര്‍ഥി ആഘോഷങ്ങള്‍ക്കിടെ കടലില്‍ കാണാതായ കുട്ടികളില്‍ രണ്ട് പേരെ രക്ഷപ്പെടുത്തി - വെര്‍സോവ ജെട്ടി കാണാതായി വാര്‍ത്ത

വെര്‍സോവ ജെട്ടിയില്‍ ഗണപതി വിഗ്രഹം നിമജ്ജനം ചെയ്യുന്നതിനിടെയാണ് അഞ്ച് കുട്ടികളെ കാണാതായത്. മൂന്ന് പേര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണ്.

Ganpati immersion  boys drown  Maharashtra  BMC  വിനായ ചതുര്‍ഥി വാര്‍ത്ത  മുംബൈ വിനായക ചതുര്‍ഥി വാര്‍ത്ത  മുംബൈ വിനായക ചതുര്‍ഥി ആഘോഷം വാര്‍ത്ത  ബൃഹണ്‍മുംബൈ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ വാര്‍ത്ത  കുട്ടികളെ കാണാതായി വാര്‍ത്ത  ഗണപതി വിഗ്രഹം നിമജ്ജനം വാര്‍ത്ത  ഗണപതി വിഗ്രഹം നിമജ്ജനം 5 പേര്‍ കാണാതായി വാര്‍ത്ത  നിമജ്ജനം 5 പേര്‍ കാണാതായി വാര്‍ത്ത  മഹാരാഷ്‌ട്ര വിനായക ചതുര്‍ഥി ആഘോഷം വാര്‍ത്ത  മഹാരാഷ്‌ട്ര വിനായക ചതുര്‍ഥി വാര്‍ത്ത  വെര്‍സോവ ജെട്ടി കാണാതായി വാര്‍ത്ത  നിമജ്ജനം വെര്‍സോവ ജെട്ടി കാണാതായി വാര്‍ത്ത
മുംബൈയില്‍ വിനായക ചതുര്‍ഥി ആഘോഷങ്ങള്‍ക്കിടെ കടലില്‍ കാണാതായ കുട്ടികളില്‍ രണ്ട് പേരെ രക്ഷപ്പെടുത്തി
author img

By

Published : Sep 20, 2021, 9:18 AM IST

മുംബൈ: മഹാരാഷ്‌ട്രയില്‍ വിനായക ചതുര്‍ഥിയോടനുബന്ധിച്ച് വെര്‍സോവ ജെട്ടിയില്‍ ഗണപതി വിഗ്രഹം നിമജ്ജനം ചെയ്യുന്നതിനിടെ കാണാതായ അഞ്ച് കുട്ടികളില്‍ രണ്ട് പേരെ രക്ഷപ്പെടുത്തിയെന്ന് ബൃഹണ്‍മുംബൈ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ (ബിഎംസി) അറിയിച്ചു. പ്രദേശവാസികളാണ് കുട്ടികളെ രക്ഷപ്പെടുത്തിയത്. ഇവരെ കൂപ്പര്‍ ആശുപത്രിയിലേയ്ക്ക് മാറ്റി. കാണാതായ മൂന്ന് കുട്ടികള്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണ്.

അപകടസ്ഥലത്ത് ഗണപതി വിഗ്രഹങ്ങള്‍ ഒഴുക്കാന്‍ അനുമതിയുണ്ടായിരുന്നില്ല. പ്രദേശത്ത് ആളുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ കുട്ടികള്‍ സൂത്രത്തില്‍ ഇവിടേയ്ക്ക് പ്രവേശിയ്ക്കുകയായിരുന്നുവെന്ന് വെര്‍സോവ പൊലീസ് സ്റ്റേഷനിലെ പൊലീസ് ഓഫിസര്‍ മനോജ് വമന്‍ പൊഹനേകര്‍ പറഞ്ഞു.

മുംബൈ അഗ്നിശമനസേനയുടെ നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനം പുരോഗമിയ്ക്കുന്നത്. പൊലീസ് ബോട്ടിന്‍റേയും നാവിക മുങ്ങല്‍ സംഘത്തിന്‍റേയും സഹായം തേടിയിട്ടുണ്ടെന്ന് അഗ്നിശമന സേനയിലെ ഉയര്‍ന്ന ഉദ്യോഗസ്ഥന്‍ അറിയിച്ചു.

Also read: വിനായക ചതുര്‍ഥി ആഘോഷങ്ങള്‍ക്ക് തുടക്കം; മുംബൈയില്‍ നിരോധനാജ്ഞ

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.