ETV Bharat / bharat

അമിത വേഗത്തിലെത്തിയ കാര്‍ മറ്റു വാഹനങ്ങളെ ഇടിച്ച് തെറിപ്പിച്ചു; 3 മരണം, നിരവധി പേർക്ക് പരിക്ക് - car accident

car crash in Mumbai : സംഭവത്തിൽ പ്രതിയായ കാർ ഡ്രൈവറെയും വാഹനത്തെയും പൊലീസ്‌ കസ്‌റ്റഡിയിലെടുത്തു

several injured in multiple car crash at Bandra Worli Sea Link toll plaza  3 killed several injured in bus accident  മുംബൈയിൽ 6 കാറുകൾ തമ്മിൽ കൂട്ടിയിടിച്ചു  3 മരണം നിരവധി പേർക്ക് പരിക്ക്  കാറുകൾ തമ്മിൽ കൂട്ടിയിടിച്ചു  കാർ അപകടം  ബാന്ദ്ര വോർളി സി ലിങ്കിൽ കാറുകൾ കൂട്ടിയിടിച്ചു  ബാന്ദ്രയിലെ ടോൾ പ്ലാസയ്ക്ക് സമീപം അപകടം  multiple car crash at Bandra Worli Sea Link  multiple car crash in mumbai  car accident  മുംബൈയിൽ വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ചു
multiple car crash at Bandra Worli Sea Link toll plaza
author img

By ETV Bharat Kerala Team

Published : Nov 10, 2023, 10:12 AM IST

മുംബൈ (മഹാരാഷ്‌ട്ര) : ബാന്ദ്ര വോർളി സി ലിങ്കിൽ അമിത വേഗതയിലെത്തിയ കാർ പാർക്ക് ചെയ്‌തിരുന്ന 6 വാഹനങ്ങളെ പരസ്‌പരം കൂട്ടിയിടിച്ച് അപകടം. സംഭവത്തിൽ മൂന്ന് പേർ മരിക്കുകയും 12 പേര്‍ക്ക് പരിക്കേൽക്കുകയും ചെയ്‌തതായി സോണൽ ഡിസിപി കൃഷ്‌ണകാന്ത് ഉപാധ്യായ പറഞ്ഞു. വ്യാഴാഴ്‌ച രാത്രി 10 മണിക്ക് ശേഷം ബാന്ദ്രയിലെ ടോൾ പ്ലാസയ്ക്ക് സമീപമാണ് അപകടമുണ്ടായത് (Multiple Car Crash At Bandra Worli Sea Link Toll Plaza In Mumbai).

പരിക്കേറ്റ എല്ലാവരെയും ബാന്ദ്രയിലെ ഭാഭ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. അപകട വിവരം ലഭിച്ചതിനെ തുടർന്ന് ബാന്ദ്ര പൊലീസ് സ്ഥലത്തെത്തുകയും രക്ഷാപ്രവർത്തനം നടത്തി ഗതാഗതം സുഗമമാക്കുകയും ചെയ്‌തു.

ALSO READ: School Van Hit By Bus: എതിര്‍ ദിശയില്‍ നിന്ന് അമിത വേഗത്തിലെത്തിയ ബസ് സ്‌കൂള്‍ വാനില്‍ ഇടിച്ചു; 3 വിദ്യാര്‍ഥികള്‍ക്കും ഡ്രൈവര്‍ക്കും ദാരുണാന്ത്യം

അതേസമയം വോർലിയിൽ നിന്ന് ബാന്ദ്രയിലേക്ക് അതിവേഗത്തിൽ വന്ന ഇന്നോവ കാറാണ് അപകടമുണ്ടാക്കിയത്. ബാന്ദ്രയുടെ വശത്തുള്ള ടോൾ പ്ലാസയ്ക്ക് സമീപം പാർക്ക് ചെയ്‌തിരുന്ന വാഹനങ്ങളിലേക്ക് ഇന്നോവ ഇടിക്കുകയായിരുന്നെന്ന് മുംബൈ പൊലീസ് അറിയിച്ചു.

സംഭവം ഇങ്ങനെ: ബാന്ദ്ര സി ലിങ്ക് ടോൾ പ്ലാസയ്ക്ക് സമീപം നിരവധി വാഹനങ്ങൾ പാർക്ക് ചെയ്‌തിരുന്നു. വർളി ഭാഗത്തേക്ക് അമിത വേഗതയിൽ പോകുകയായിരുന്ന ഇന്നോവ സി ലിങ്കിന് നടുവിലുണ്ടായിരുന്ന ഒരു കാറിനെ ഇടിച്ചു. തുടർന്ന് കാർ അതിവേഗം പാഞ്ഞുവന്ന് ഇതിനു പിന്നാലെ പാർക്ക് ചെയ്‌തിരുന്ന മറ്റ്‌ 6 വാഹനങ്ങളില്‍ കൂടി ഇടിക്കുകയായിരുന്നു.

അതേസമയം സംഭവസ്ഥലത്തു നിന്നും ഇന്നോവ ഡ്രൈവർ ഓടി രക്ഷപ്പെടാൻ ശ്രമിച്ചിരുന്നു. എന്നാൽ പ്രതിയായ ഡ്രൈവറെയും വാഹനത്തെയും പൊലീസ്‌ കസ്‌റ്റഡിയിലെടുത്തിട്ടുണ്ട്. അപകടത്തിൽ ഇന്നോവയുടെ ഡ്രൈവർക്ക് നിസാര പരിക്കേറ്റിട്ടുണ്ട്.

ALSO READ: ആന്ധ്രയില്‍ നിയന്ത്രണം വിട്ട ബസ് പ്ലാറ്റ്‌ഫോമിലേക്ക് പാഞ്ഞുകയറി, പിഞ്ചുകുഞ്ഞ് ഉൾപ്പെടെ 3 പേർക്ക് ദാരുണാന്ത്യം

ബസ്‌ നിയന്ത്രണം വിട്ട് മൂന്ന് പേർ മരിച്ചു: ആന്ധ്രപ്രദേശിലെ വിജയവാഡയിൽ (Vijayawada) ആർടിസി ബസ്‌ നിയന്ത്രണം വിട്ട് പ്ലാറ്റ്‌ഫോമിലേക്ക് പാഞ്ഞുകയറിയുണ്ടായ അപകടത്തിൽ മൂന്ന് പേർ മരിച്ചു (Bus Accident). സംഭവത്തിൽ പത്ത് മാസം പ്രായമുള്ള കൈക്കുഞ്ഞും, ഒരു സ്ത്രീയും, ബസ് കണ്ടക്‌ടറുമാണ് മരിച്ചത്. മരിച്ച കണ്ടക്‌ടർ ഗുണ്ടൂർ ഡിപ്പോയിലെ വീരയ്യയാണ്. കൊല്ലപ്പെട്ട മറ്റുള്ളവരുടെ പേരുവിവരങ്ങള്‍ ലഭിച്ചിട്ടില്ല.

സംഭവത്തിൽ നിരവധി പേർക്ക് പരിക്കേറ്റതായാണ് റിപ്പോർട്ട്. ഈ മാസം പണ്ഡിറ്റ് ജവഹർലാൽ നെഹ്‌റു ബസ് സ്‌റ്റാന്‍റിലെ പ്ലാറ്റ്‌ഫോമിലേക്കാണ് ആന്ധ്രപ്രദേശ് റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷന്‍റെ (Andhra Pradesh Road Transport Corporation) ബസ് നിയന്ത്രണം വിട്ട് ഇടിച്ചുകയറിയത്.

പ്ലാറ്റ്‌ഫോമിൽ നിരവധി യാത്രക്കാർ കാത്തുനിൽക്കുന്ന സമയത്താണ് അമിതവേഗതയിലെത്തിയ ബസ് നിയന്ത്രണം വിട്ട് പാഞ്ഞുകയറിയതെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. അപകടമുണ്ടായത് പ്ലാറ്റ്‌ഫോം നമ്പർ 12 ലാണെന്ന് ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു. അപകടകാരണം പൊലീസ് സ്ഥിരീകരിച്ചിട്ടില്ലെങ്കിലും ബസിന്‍റെ ബ്രേക്ക് തകരാറിലായതാണ് അപകടം സംഭവിച്ചതെന്നാണ് പ്രാഥമിക നിഗമനം.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.