ETV Bharat / bharat

മുലായം സിങ് യാദവിന്‍റെ മരുമകള്‍ ബിജെപിയില്‍ - അപര്‍ണയാദവിന്‍റെ ബിജെപി പ്രവേശം

ബിജെപിയില്‍ ചേര്‍ന്നത് മുലായം സിങ് യാദവിന്‍റെ മകന്‍ പ്രദീക് യാദവിന്‍റെ ഭാര്യ അപര്‍ണ യാദവ്

Mulayam Singh Yadav's daughter-in-law Aparna Yadav joins BJP  rift in mulayam sing yadav family  up politics  up election  മുലായം സിങ് യാദവിന്‍റെ കുടുംബത്തിലെ ഭിന്നത  സമാജ് വാദി പാര്‍ട്ടിയിലെ ആഭ്യന്തര പ്രശ്ന്നങ്ങള്‍  അപര്‍ണയാദവിന്‍റെ ബിജെപി പ്രവേശം  ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പ്
മുലായം സിങ് യാദവിന്‍റെ മരുമകള്‍ ബിജെപിയില്‍ ചേര്‍ന്നു
author img

By

Published : Jan 19, 2022, 3:49 PM IST

ലഖ്‌നോ : സമാജ്‌വാദി പാര്‍ട്ടി നേതാവ്‌ മുലായം സിങ് യാദവിന്‍റെ മരുമകള്‍ അപര്‍ണ യാദവ് ബിജെപിയില്‍ ചേര്‍ന്നു. മുലായം സിങ് യാദവിന്‍റെ മകന്‍ പ്രദീക് യാദവിന്‍റെ ഭാര്യയാണ് അപര്‍ണ. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ ആകൃഷ്ടയായാണ് താന്‍ ബിജെപിയില്‍ ചേരുന്നതെന്ന് അപര്‍ണ യാദവ് പ്രതികരിച്ചു. ഉത്തര്‍പ്രദേശ് ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ, ഉത്തര്‍പ്രദേശ് ബിജെപി അധ്യക്ഷന്‍ സ്വതന്ത്ര ദേവ് സിങ് തുടങ്ങിയ നേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു പാര്‍ട്ടി പ്രവേശനം.

ദേശീയ താല്‍പ്പര്യമാണ് തന്‍റെ പ്രഥമ പരിഗണനയെന്ന് അപര്‍ണ യാദവ് പ്രതികരിച്ചു. ശുചിത്വത്തിനും, സ്ത്രീകളുടെ ശാക്തീകരണത്തിനും തൊഴില്‍ അവസരം സൃഷ്ടിക്കുന്നതിനുമൊക്കെ വേണ്ടിയുള്ള കേന്ദ്ര സര്‍ക്കാര്‍ പദ്ധതികളെ അപര്‍ണ യാദവ് പ്രകീര്‍ത്തിച്ചു. മുലായം സിങ് യാദവിന്‍റെ രണ്ടാം ഭാര്യയിലുള്ള മകനാണ് അപര്‍ണയുടെ ഭര്‍ത്താവ് പ്രതീക് യാദവ്. കുടുംബത്തില്‍ മാത്രമല്ല മുഖ്യമന്ത്രിയായിരുന്നപ്പോഴും നിലവില്‍ പാര്‍ലമെന്‍റ്‌ അംഗം എന്ന നിലയിലും അഖിലേഷ്‌ യാദവ് പൂര്‍ണ പരാജയമാണെന്ന് കേശവ് പ്രസാദ് മൗര്യ ആരോപിച്ചു.

ഉത്തര്‍പ്രദേശിലെ ഒരു മണ്ഡലത്തില്‍ നിന്നും മത്സരിക്കാനുള്ള ധൈര്യം അഖിലേഷ് യാദവിന് ഇല്ലെന്നും മൗര്യ അവകാശപ്പെട്ടു. വരാന്‍പോകുന്ന നിയമസഭാതെരഞ്ഞെടുപ്പില്‍ മത്സരിക്കണോ എന്നതില്‍ അഖിലേഷ് യാദവ് ഇതുവരെ തീരുമാനമെടുത്തിട്ടില്ല. ഇതിനെ സൂചിപ്പിച്ചാണ് മൗര്യയുടെ പരിഹാസം. അപര്‍ണ യാദവ് സമാജ്‌വാദി പാര്‍ട്ടിയില്‍ ആയിരിക്കെ തന്നെ അവരുടെ പല പ്രതികരണങ്ങളും ബിജെപിയെ പിന്തുണച്ചുള്ളതായിരുന്നെന്നും അദ്ദേഹം പറഞ്ഞു.

ALSO READ:അമിത്‌ പാലേക്കർ ഗോവയിലെ ആംആദ്‌മി പാര്‍ട്ടി മുഖ്യമന്ത്രി സ്ഥാനാർഥി

സമാജ്‌വാദി പാര്‍ട്ടിയുടെ സ്ഥാനാര്‍ഥികളിലധികവും ക്രിമിനലുകളാണെന്ന് ഉത്തര്‍പ്രദേശ് ബിജെപി അധ്യക്ഷന്‍ സ്വതന്ത്ര ദേവ് സിങ് ആരോപിച്ചു. സമാജ്‌വാദി പാര്‍ട്ടി അധികാരത്തില്‍ ഉണ്ടായിരുന്നപ്പോള്‍ സ്ത്രീകള്‍ക്കും കര്‍ഷകര്‍ക്കും തങ്ങള്‍ സുരക്ഷിതരാണെന്ന തോന്നല്‍ ഉണ്ടായിരുന്നില്ലെന്നും സിങ് ആരോപിച്ചു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേയും മുഖ്യമന്ത്രി യോഗി ആദിത്യ നാഥിന്‍റേയും സദ്ഭരണം തുടരണമെന്നാണ്‌ അപര്‍ണ യാദവ് ആഗ്രഹിക്കുന്നതെന്നും അവരുടെ വരവ് ബിജെപിയെ ശക്‌തിപ്പെടുത്തുമെന്നും സ്വതന്ത്ര ദേവ് സിങ് പറഞ്ഞു. ഉത്തര്‍പ്രദേശ് നിയമസഭ തെരഞ്ഞെടുപ്പില്‍ അപര്‍ണ യാദവിനെ മത്സരിപ്പിക്കുമെന്നാണ് ബിജെപി വൃത്തങ്ങള്‍ നല്‍കുന്ന സൂചന. ബിജെപിയില്‍ ചേര്‍ന്നതിന് ശേഷം അപര്‍ണ യാദവ് പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ ജെ.പി നദ്ദ , യു.പി മുഖ്യമന്ത്രി യോഗി ആദിത്യ നാഥ് തുടങ്ങിയ മുന്‍നിര നേതാക്കളെ സന്ദര്‍ശിച്ചു.

മന്ത്രിമാരടക്കമുള്ള പല പിന്നോക്ക വിഭാഗങ്ങളില്‍ നിന്നുള്ള എംഎല്‍എമാരും ബിജെപിയില്‍ നിന്ന് വിട്ട്‌പോകുന്നതിനിടെയാണ് അപര്‍ണ യാദവിന്‍റെ ബിജെപിയിലേക്കുള്ള രംഗപ്രവേശം. 2017 ലെ യുപി നിയമസഭാ തെരഞ്ഞെടുപ്പില്‍ ലഖ്നോ കേന്‍റ് മണ്ഡലത്തില്‍ നിന്നും സമാജ്‌വാദി പാര്‍ട്ടി സ്ഥാനാര്‍ഥിയായി അപര്‍ണ യാദവ്‌ മത്സരിച്ചിരുന്നു. എന്നാല്‍ ബിജെപിയുടെ റീത്ത ബഹുഗുണ ജോഷിയോട് പരാജയപ്പെടുകയായിരുന്നു. ഏഴ്‌ ഘട്ടമായാണ്‌ ഉത്തര്‍പ്രദേശിലെ ഇത്തവണത്തെ നിയമസഭ തെരഞ്ഞെടുപ്പ്. അടുത്തമാസമാണ്‌ ആദ്യ ഘട്ടം.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.