ETV Bharat / bharat

മുകേഷ്‌ അംബാനിക്കെതിരായ വധഭീഷണി, പ്രതിയെ 20 വരെ കസ്റ്റഡിയില്‍ വിട്ടു

റിലയൻസ് ഫൗണ്ടേഷൻ ആശുപത്രിയിലെ ലാന്‍ഡ് ഫോണിലേക്ക് വിളിച്ചാണ് മുകേഷ്‌ അംബാനിക്കും കുടുംബത്തിനുമെതിരെ 56 കാരനായ പ്രതി വധഭീഷണി ഉയര്‍ത്തിയത്. ഓഗസ്റ്റ് 15 നാണ് സംഭവം

Mukesh Ambani threat case  Mukesh Ambani threat Accused sent police custody  Mukesh Ambani threat case Accused sent DB police custody  മുകേഷ്‌ അംബാനിക്കെതിരായ വധഭീഷണി  മുകേഷ്‌ അംബാനിക്കെതിരായ വധഭീഷണിയില്‍ പ്രതിയെ കസ്റ്റഡിയില്‍ വിട്ടു  മുംബൈയിലെ റിലയൻസ് ഫൗണ്ടേഷൻ ആശുപത്രി
മുകേഷ്‌ അംബാനിക്കെതിരായ വധഭീഷണി, പ്രതിയെ 20 വരെ കസ്റ്റഡിയില്‍ വിട്ടു
author img

By

Published : Aug 17, 2022, 4:24 PM IST

മുംബൈ: റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാന്‍ മുകേഷ്‌ അംബാനിക്കും കുടുംബത്തിനുമെതിരെയുള്ള വധഭീഷണിയില്‍ പിടിയിലായ ആളെ കസറ്റഡിയില്‍ വിട്ടു. ഓഗസ്റ്റ് 20 വരെയാണ്, പ്രതി ബിഷ്‌ണു വിദു ഭൗമിക്കിനെ (56) ഡിബി മാർഗ് പൊലീസിന്‍റെ കസ്റ്റഡിയിൽ അയച്ചത്. മുംബൈയ്‌ക്കടുത്തുള്ള ബോറിവലി വെസ്റ്റ് പ്രദേശവാസിയാണ് ഇയാള്‍.

READ MORE| മുകേഷ്‌ അംബാനിക്കും കുടുംബത്തിനും വധഭീഷണി, സുരക്ഷ വര്‍ധിപ്പിച്ചു

മുകേഷ് അംബാനിക്കും കുടുംബത്തിനുമെതിരെ ഭീഷണിപ്പെടുത്തുന്ന ഫോണ്‍ കോള്‍ ഓഗസ്റ്റ് 15 നാണ് വന്നത്. റിലയൻസ് ഫൗണ്ടേഷൻ ആശുപത്രിയാണ് ഇതുസംബന്ധിച്ച പരാതി നൽകിയത്. നിരവധി കോളുകളാണ് ഈ ആശുപത്രിയിലേക്ക് എത്തിയത്. അന്വേഷണം പുരോഗമിക്കുകയാണെന്ന് മുംബൈ പൊലീസ് അറിയിച്ചു.

ഇന്ത്യന്‍ ശിക്ഷാനിയമ പ്രകാരം എഫ്.ഐ.ആർ യു/എസ് 506 (2) വകുപ്പാണ് പ്രതിക്കെതിരെ ചുമത്തിയത്. ഓഗസ്റ്റ്‌ 15 ന് രാവിലെ 10:39 നും ഉച്ചയ്ക്ക് 12:04 നും ഇടയിലാണ് ഇയാളുടെ സ്വകാര്യ ഫോണിൽ നിന്ന് ഒന്‍പത് തവണ ആശുപത്രിയിലേക്ക് ഭീഷണി ഫോണ്‍ കോള്‍ വന്നത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.