ആഗ്ര: ഉത്തര്‍ പ്രദേശില്‍ പൊതു സ്ഥലങ്ങളുടെ പേര്മാറ്റം തുടരുന്നു. ആഗ്രയിലെ മുഗര്‍ റോഡിന്‍റെ 'മഹാരാജ് അഗ്രസെൻ റോഡ്' എന്ന് മാറ്റി. പ്രമുഖരുടെ പേരുകള്‍ നല്‍കുക വഴി കുട്ടികളില്‍ അവരെക്കുറിച്ചുള്ള ബോധം വര്‍ത്തുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് ആഗ്ര മേയർ നവീന്‍ ജയിന്‍ പറഞ്ഞു.
കമല നഗർ, ഗാന്ധിനഗർ, വിജയനഗർ കോളനി, ന്യൂ ആഗ്ര സോൺ, ബൽകേശ്വർ പ്രദേശങ്ങളിൽ അദ്ദേഹത്തിന് ആയിരക്കണക്കിന് അനുയായികളുണ്ട്. ഇത് പരിഗണിച്ച് അദ്ദേഹത്തോടുള്ള ഒരു ആദര സൂചകമായാണ് പേര് മാറ്റം. അഗ്രോഹയിലെ രാജാവായിരുന്നു മാഹാരാജ് അഗ്രസെന്‍.
Also Read: പേര് മാറ്റില്ല, അദാനി വരുമ്പോൾ തിരുവനന്തപുരം വിമാനത്താവളത്തിന്‍റെ പ്രതീക്ഷകൾ
അന്തരിച്ച സത്യപ്രകാശ് വികലിന്‍റെ പേരിലാണ് നിലവില്‍ സുൽത്താൻഗഞ്ച് അറിയപ്പെടുന്നത്. അന്തരിച്ച വിശ്വഹിന്ദു പരിഷത്ത് നേതാവ് അശോക് സിംഗാളിന്‍റെ പേരാണ് ആഗ്രയിലെ ഘടിയ അസം ഖാൻ റോഡിന് ഇട്ടിരിക്കുന്നത്. കൂടാതെ ജൈനമത ആചാര പ്രകാരം സംസ്ഥാനത്ത് രണ്ട് പ്രമുഖരുടെ പ്രതിമകള്‍ സ്ഥാപിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.