ETV Bharat / bharat

ഇവിടെ ടെന്നിസും വഴങ്ങും ; റാഞ്ചിയിലെ ടൂർണമെന്‍റിൽ പങ്കെടുത്ത് ധോണി, കാണാനെത്തി ആരാധകർ - റാഞ്ചിയിലെ ടെന്നിസ് ടൂർണമെന്‍റിൽ പങ്കെടുത്ത് ധോണി

റാഞ്ചിയിലെ ജെഎസ്‌സിഎയുടെ കൺട്രി ക്രിക്കറ്റ് ക്ലബ്ബിൽ സംഘടിപ്പിച്ച ടെന്നിസ് ടൂർണമെന്‍റിലാണ് ധോണി പങ്കെടുത്തത്

MS Dhoni Playing Tennis Tournament  മഹേന്ദ്ര സിങ് ധോണി  ടെന്നിസ് ടൂർണമെന്‍റിൽ പങ്കെടുത്ത് ധോണി  ധോണി ടെന്നിസ്  ധോണി  MS Dhoni Competing Tennis Tournament in Ranchi  കൺട്രി ക്രിക്കറ്റ് ക്ലബ്ബ്  Dhoni  റാഞ്ചിയിലെ ടെന്നിസ് ടൂർണമെന്‍റിൽ പങ്കെടുത്ത് ധോണി  MS DHONI
ഇവിടെ ടെന്നിസും വഴങ്ങും; റാഞ്ചിയിൽ ടെന്നിസ് ടൂർണമെന്‍റിൽ പങ്കെടുത്ത് ധോണി, വൈറലായി വീഡിയോ
author img

By

Published : Nov 9, 2022, 8:17 PM IST

റാഞ്ചി(ജാർഖണ്ഡ്) : ദേശീയ ടീമിൽ നിന്ന് വിരമിച്ചെങ്കിലും ഇന്നും ലോക ക്രിക്കറ്റിൽ ഏറ്റവുമധികം ആരാധകരുള്ള താരമാണ് മഹേന്ദ്ര സിങ് ധോണി. നിലവിൽ ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിങ്സിന്‍റെ നായകനായ ധോണി ടൂർണമെന്‍റിന് മുന്നോടിയായി പരിശീലനവും പുനരാരംഭിച്ചിരുന്നു. താരത്തിന്‍റേതായി പുറത്തുവരുന്ന ഓരോ ചിത്രങ്ങളും വലിയ ആവേശത്തോടെയാണ് ആരാധകർ ഏറ്റെടുക്കുന്നത്.

ഇപ്പോൾ സ്വന്തം നാടായ റാഞ്ചിയിൽ ഒരു ടെന്നിസ് ടൂർണമെന്‍റിൽ പങ്കെടുക്കുന്ന ധോണിയുടെ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറൽ. റാഞ്ചിയിലെ ജെഎസ്‌സിഎയുടെ കൺട്രി ക്രിക്കറ്റ് ക്ലബ്ബിൽ സംഘടിപ്പിച്ച ടെന്നിസ് ടൂർണമെന്‍റിലാണ് ധോണി പങ്കെടുത്തത്. ചൊവ്വാഴ്‌ച നടന്ന ഡബിൾസ് മത്സരത്തിൽ സുമിത് ബജാജ് എന്ന താരത്തോടൊപ്പം പങ്കെടുത്ത ധോണി ഡോ. ഗോവിന്ദ് ഝാ-ഹിമാൻഷു ജോഡിയെ നേരിട്ടുള്ള സെറ്റുകൾക്ക് പരാജയപ്പെടുത്തി രണ്ടാം റൗണ്ടിലേക്ക് മുന്നേറി.

ഇവിടെ ടെന്നിസും വഴങ്ങും; റാഞ്ചിയിൽ ടെന്നിസ് ടൂർണമെന്‍റിൽ പങ്കെടുത്ത് ധോണി, വൈറലായി വീഡിയോ

കഴിഞ്ഞ വർഷവും കണ്‍ട്രി ക്രിക്കറ്റ് ക്ലബ് സംഘടിപ്പിച്ച ടെന്നിസ് ടൂർണമെന്‍റിൽ ഡബിൾസ് ഇനത്തിൽ സുമിത് ബജാജിനൊപ്പം ധോണി കിരീടം സ്വന്തമാക്കിയിരുന്നു. അതേസമയം ജെഎസ്‌സിഎ സ്റ്റേഡിയത്തിൽ ധോണിയെത്തിയെന്ന വാർത്തയറിഞ്ഞ് താരത്തെ കാണാനായി നിരവധി ആരാധകരും തടിച്ചുകൂടി. മത്സരത്തിന് ശേഷം ആരാധകരോടൊപ്പം സെൽഫിയെടുക്കാനും ഓട്ടോഗ്രാഫ് നൽകാനും ധോണി സമയം കണ്ടെത്തി.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.