ഭോപ്പാല്‍ : മധ്യപ്രദേശിലെ പന്ന ജില്ലയില്‍ വീട്ടമ്മയ്ക്ക് ഖനനത്തില്‍ ലഭിച്ചത് 2.08 ഗ്രാം ഡയമണ്ട്. ഇത് സര്‍ക്കാര്‍ ലേലത്തില്‍ വയ്ക്കുകയും റോയല്‍റ്റിയും നികുതിയും കിഴിച്ചുള്ള ബാക്കി തുക ഇവര്‍ക്ക് നല്‍കുകയും ചെയ്യും. പത്ത് ലക്ഷത്തില്‍ കൂടുതല്‍ ഈ ഡയമണ്ടിന് വില ലഭിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.
പന്ന ജില്ലയില്‍ വലിയ വജ്ര ശേഖരമാണുള്ളത്. ഇവിടെ വന്‍തോതില്‍, യന്ത്രസാമഗ്രികള്‍ ഉപയോഗിച്ച് ഖനനം നടക്കുന്നു. അതേസമയം ആഴം കുറഞ്ഞ ഖനികളില്‍ നാട്ടുകാര്‍, ദാരിദ്ര്യത്തില്‍ നിന്ന് രക്ഷപ്പെടാനുള്ള ഭാഗ്യ പരീക്ഷണങ്ങളും നടത്താറുണ്ട്. അങ്ങനെയൊരു പരിശ്രമത്തിലാണ് ജാസ്മിന് റാണി വിജയിച്ചത്.
ഈ വര്‍ഷം മാര്‍ച്ചില്‍ ലേലത്തിനെടുത്ത ഖനിയില്‍ നിന്ന് നിതാന്തപരിശ്രമത്തിലൂടെയാണ് 2.08 കാരറ്റിന്റെ ഡയമണ്ട് ഇവര്‍ ഖനിച്ചെടുത്തത്. ലേലത്തിലൂടെ ലഭിക്കുന്ന പണം കൊണ്ട് വീട് വാങ്ങാനാണ് ജാസ്മിന് റാണി ഉദ്ദേശിക്കുന്നത്. പന്നയില്‍ 12 ലക്ഷം കാരറ്റ് ഡയമണ്ട് നിക്ഷേപമുണ്ടെന്നാണ് കണക്കാക്കുന്നത്.
ഈ ജില്ലയില്‍ വളരെ ചെറിയ തുകയ്ക്ക്, വലിയ രീതിയില്‍ ഖനനം കഴിഞ്ഞ് ഉപേക്ഷിക്കപ്പെട്ട ഖനികള്‍ പ്രദേശ വാസികള്‍ക്ക് സര്‍ക്കാര്‍ കൊടുക്കും. ഇവയിലാണ് സാധാരണക്കാരുടെ ഭാഗ്യ പരീക്ഷണം.