ഭോപ്പാൽ : സംസ്ഥാനത്ത് ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ അടുത്ത മാസം മുതൽ ഇളവ് ഉണ്ടാകുമെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ. ജൂൺ ഒന്ന് മുതൽ കർഫ്യൂവില്‍ ഇളവുകളേര്‍പ്പെടുത്തും. മെയ് 31നകം കൊവിഡ് വ്യാപനം നിയന്ത്രിക്കാൻ സാധിക്കും. സംസ്ഥാനത്തെ കൊവിഡിൽ നിന്ന് മുക്തമാക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
Also Read: എസ്‌എസ്എല്‍സി മൂല്യനിര്‍ണയം ജൂണ്‍ ഏഴു മുതല്‍; ഐ.ടി പ്രാക്ടിക്കല്‍ പരീക്ഷ ഒഴിവാക്കി
പ്രധാന നഗരങ്ങളിലെ നിരവധി പ്രദേശങ്ങൾ ഇതിനകം തന്നെ കൊവിഡ് അണുബാധയിൽ നിന്ന് മുക്തമായിട്ടുണ്ട്. വൈറസ്ബാധ ഇപ്പോഴും ഉള്ള സ്ഥലങ്ങൾ കണ്ടെത്തി മൈക്രോ കണ്ടെയ്‌ൻമെൻ്റ് സോണുകൾ ഉണ്ടാക്കും. അത്തരം പ്രദേശങ്ങളിൽ നിലവിലുള്ള നിയന്ത്രണങ്ങൾ കർശനമായി നടപ്പാക്കുമെന്നും ശിവരാജ് സിങ് ചൗഹാൻ പറഞ്ഞു.
അതേസമയം ശനിയാഴ്‌ച വരെയുള്ള കണക്കിൽ സംസ്ഥാനത്ത് അണുബാധ 4.82 ശതമാനമായി കുറഞ്ഞു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 20 ശതമാനമാണ്. 24 മണിക്കൂറിനിടെ 79,737 ടെസ്റ്റുകൾ നടത്തിയതിൽ 3,844 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 9,327 പേർ രോഗമുക്തി നേടി.