ഭോപ്പാൽ: മധ്യപ്രദേശിലെ വിദിഷ ജില്ലയിൽ കുംഭമേളയിൽ പങ്കെടുത്ത് മടങ്ങിയെത്തിയ 60 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഏപ്രിൽ 11 മുതൽ 15 വരെ ജില്ലയിൽ നിന്ന് കുംഭമേളയിൽ പങ്കെടുക്കാനായി 83 പേരാണ് പോയത്. ഇതിൽ 60 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 23 പേരെ കണ്ടെത്തിയിട്ടില്ല. കുംഭമേളയിൽ പങ്കെടുത്തവരോട് ക്വാറന്‍റൈനിൽ പ്രവേശിക്കാൻ ജില്ലാ ഭരണകൂടം ഉത്തരവിടുകയായിരുന്നു. കണ്ടെത്താനുള്ളവരെ ഉടൻ കണ്ടെത്തണമെന്നും 14 ദിവസം ക്വാറന്‍റൈനിൽ പ്രവേശിപ്പിക്കണമെന്നും സംസ്ഥാന സർക്കാർ ജില്ലാ കലക്‌ടർമാർക്ക് ഉത്തരവ് നൽകി.
കുംഭമേളയിൽ പങ്കെടുത്ത മധ്യപ്രദേശിലെ 60 പേർക്ക് കൊവിഡ് - കുംഭമേള
ഏപ്രിൽ 11 മുതൽ 15 വരെ ജില്ലയിൽ നിന്ന് കുംഭമേളയിൽ പങ്കെടുക്കാനായി 83 പേരാണ് പോയത്