ഭോപാൽ: മഹാരാഷ്ട്രയിൽ നിന്നെത്തുന്നവർക്ക് ഏഴ് ദിവസത്തെ ക്വാറന്‍റീൻ നിർബന്ധമാക്കി മധ്യപ്രദേശ് സർക്കാർ. കൊവിഡ് രോഗികളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിലാണ് നടപടി. ഇത് സംബന്ധിച്ച പുതിയ മാർഗനിർദേശം സർക്കാർ പുറത്തിറക്കി.
ചിന്ദ്വാര, ബാലഘട്ട്, ബെതുൽ, സിയോണി, ഖണ്ട്വ, ബർവാനി, ഖാർഗോൺ, ബുർഹാൻപൂർ എന്നിങ്ങനെ മധ്യപ്രദേശിലെ എട്ട് ജില്ലകളാണ് മഹാരാഷ്ട്രയുമായി അതിർത്തി പങ്കിടുന്നത്.
അതിർത്തികളിൽ തെർമൽ സ്കാനിംഗ് നിർബന്ധമാക്കണമെന്നും ഉത്തരവിൽ പറയുന്നു. ഞായറാഴ്ച മധ്യപ്രദേശിൽ 743 പുതിയ കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇതോടെ സംസ്ഥാനത്തെ ആകെ കൊവിഡ് ബാധിതതരുടെ എണ്ണം 2,68,594 ആയി ഉയർന്നു. ഇത് വരെ 3887 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്.