ഭോപാല്‍: മധ്യപ്രദേശ് ബിജെപി അധ്യക്ഷന്‍ വിഡി ശര്‍മയുടെ ഭാര്യ സ്‌തുതി മിശ്രയുടെ ട്വീറ്റിനെ ചൊല്ലി വിവാദം. രാമ നവമി, ഹനുമാന്‍ ജയന്തി ഘോഷയാത്രകളുമായി ബന്ധപ്പെട്ട് മധ്യപ്രദേശിലടക്കം പല സംസ്ഥാനങ്ങളിലും വര്‍ഗീയ സംഘര്‍ഷങ്ങള്‍ ഉടലെടുത്ത പശ്ചാത്തലായിരുന്നു സ്‌തുതി മിശ്രയുടെ ട്വീറ്റ്. എന്നാല്‍ ട്രോള്‍ കാരണം ഈ ട്വീറ്റ് അവര്‍ക്ക് പിന്‍വലിക്കേണ്ടിവന്നു.
സംഘപരിവാര്‍ അനുകൂല ട്വിറ്റര്‍ അക്കൗണ്ടുകളില്‍ നിന്നാണ് സ്‌തുതി മിശ്ര വിമര്‍ശനം നേരിട്ടത്. സ്വന്തം അഭിപ്രായങ്ങള്‍ പോലും പ്രകടിപ്പിക്കാന്‍ സാധിക്കാത്ത സാഹചര്യം രാജ്യത്ത് ഉണ്ടായതിന്‍റെ ഉദാഹരണമാണ് സ്‌തുതി ശര്‍മ്മയുടെ അവരുടെ പ്രസ്‌തുത ട്വീറ്റ് മാത്രമല്ല ട്വിറ്റര്‍ അക്കൗണ്ടു പോലും പിന്‍വലിക്കലെന്ന് മധ്യപ്രദേശ് കോണ്‍ഗ്രസ് വക്‌താവ് നരേന്ദ്ര സലൂജ പറഞ്ഞു. രാത്രി മരുന്ന് വാങ്ങാനായി ഒരു മുസ്ലീം നടത്തുന്ന മെഡിക്കല്‍ ഷോപ്പില്‍ പോയപ്പോള്‍ അദ്ദേഹത്തില്‍ നിന്നുണ്ടായ നല്ല അനുഭവമാണ് സ്‌തുതി മിശ്ര ട്വിറ്ററില്‍ കുറിച്ചത്.
-
आज देश को जाति- धर्म के नाम पर बाटने का प्रयास किया जा रहा है लेकिन इंसानियत आज भी ज़िंदा है..
— Narendra Saluja (@NarendraSaluja) April 18, 2022 " class="align-text-top noRightClick twitterSection" data="
भाभीजी ,आपने दिल की आवाज़ बया की लेकिन विचारधारा के कारण आपको उसे हटाना पड़ा…
अच्छा होता कि आप सच पर क़ायम रहती,ऐसे लोगों को मुखरता से जवाब देती लेकिन मुसीबत कही और आ जाती… pic.twitter.com/7LZ1PEq3gk
">आज देश को जाति- धर्म के नाम पर बाटने का प्रयास किया जा रहा है लेकिन इंसानियत आज भी ज़िंदा है..
— Narendra Saluja (@NarendraSaluja) April 18, 2022
भाभीजी ,आपने दिल की आवाज़ बया की लेकिन विचारधारा के कारण आपको उसे हटाना पड़ा…
अच्छा होता कि आप सच पर क़ायम रहती,ऐसे लोगों को मुखरता से जवाब देती लेकिन मुसीबत कही और आ जाती… pic.twitter.com/7LZ1PEq3gkआज देश को जाति- धर्म के नाम पर बाटने का प्रयास किया जा रहा है लेकिन इंसानियत आज भी ज़िंदा है..
— Narendra Saluja (@NarendraSaluja) April 18, 2022
भाभीजी ,आपने दिल की आवाज़ बया की लेकिन विचारधारा के कारण आपको उसे हटाना पड़ा…
अच्छा होता कि आप सच पर क़ायम रहती,ऐसे लोगों को मुखरता से जवाब देती लेकिन मुसीबत कही और आ जाती… pic.twitter.com/7LZ1PEq3gk
കടയിലുള്ള വ്യക്തി താന്‍ വാങ്ങിയ മരുന്ന് കൂടുതല്‍ ഉപയോഗിച്ചാലുള്ള ദൂഷ്യ ഫലങ്ങള്‍ വിശദീകരിച്ചു തന്നെന്നും അദ്ദേഹത്തിന്‍റെ കരുതലാണ് ഇതെന്നുമാണ് സ്‌തുതി മിശ്ര ട്വീറ്റ് ചെയ്‌തത്. ഈ ട്വീറ്റിനാണ് വലിയ ട്രോളുകള്‍ നേരിട്ടത്. തുടര്‍ന്ന് അവര്‍ ആ ട്വീറ്റ് ഡിലീറ്റ് ചെയ്യുകയും മതപരമായ സംഘര്‍ഷ വിഷയത്തില്‍ അഭിപ്രായം പറയുന്നത് വളരെ ശ്രമകരമാണെന്നും ട്വിറ്ററില്‍ കുറിക്കുകയുമായിരുന്നു. തന്‍റെ ഭാര്യയുടെ ട്വീറ്റിനെ പറ്റി ചോദിച്ചപ്പോള്‍ അവര്‍ ഒരു സ്വതന്ദ്ര വ്യക്തിയാണെന്നും ട്വീറ്റിനെ ചൊല്ലി അനവശ്യ വിവാദത്തിന്‍റെ ആവശ്യമില്ലെന്നുമായിരുന്നു വിഡി ശര്‍മയുടെ പ്രതികരണം.