കൊൽക്കത്ത: തൃണമൂൽ കോണ്‍ഗ്രസ് യുവജന വിഭാഗം നേതാവും മമതാ ബാനർജിയുടെ മരുമകനുമായ അഭിഷേക് ബാനർജിയെ പാർട്ടിയുടെ ദേശീയ സെക്രട്ടറിയായി നിയമിച്ചു. ഡയമണ്ട് ഹാർബറിൽ നിന്നുള്ള ലോക്‌സഭാ എം.പിയാണ് അഭിഷേക് ബാനർജി
'ഒരു നേതാവ്, ഒരു സ്ഥാനം' എന്ന നയം നടപ്പാക്കാന്‍ പാര്‍ട്ടി തീരുമാനിച്ചതിനെത്തുടര്‍ന്ന് അഭിഷേക് ബാനര്‍ജി ടി.എം.സിയുടെ യുവജന സംഘടന പ്രസിഡന്‍റ് സ്ഥാനം രാജിവെക്കുകയായിരുന്നു. ഇതിനെ തുടർന്നാണ് അദ്ദേഹത്തെ ദേശീയ സെക്രട്ടറിയായി നിയമിച്ചത്. പാർട്ടി വക്താവ് കുനാൽ ഘോഷിനെ സംസ്ഥാന ജനറൽ സെക്രട്ടറിയായും നിയമിച്ചിട്ടുണ്ട്. അഭിഷേകിന് പകരം നടിയും തൃണമൂൽ നേതാവുമായ സയാനി ഘോഷ് യുവജന വിഭാഗത്തിന്‍റെ ചുമതല വഹിക്കും. റിതബ്രത ബാനര്‍ജിയാണ് സംസ്ഥാന ഐഎന്‍ടിടിയുസി ജനറല്‍ സെക്രട്ടറി.
ALSO READ: കൊറോണിൽ കിറ്റിനെതിരെ കേന്ദ്രത്തിന് കത്തെഴുതി ഐഎംഎ മഹാരാഷ്ട്ര ഘടകം
അതേസമയം നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബി.ജെ.പിയിൽ ചേരാൻ ടി.എം.സിയിൽ നിന്ന് പുറത്തുപോയ നേതാക്കളെ സംബന്ധിച്ച് ഒരു ചർച്ചയും നടന്നിട്ടില്ലെന്ന് പാർട്ടി നേതൃത്വം വ്യക്തമാക്കി. എന്നാൽ അവർ ഇപ്പോൾ പാർട്ടിയിലേക്ക് മടങ്ങിവരാൻ തയ്യാറായിരിക്കുകയാണെന്നും പാർട്ടി നേതൃത്വം അറിയിച്ചു.