ബെംഗളൂരു: മയിലിന്‍റെ ദേഹത്ത് തട്ടി സ്‌കൂട്ടർ മറിഞ്ഞ് യുവാവ് മരിച്ചു. ചൊവ്വാഴ്ച ഉഡുപ്പി ജില്ലയിലെ കൗപിലാണ് സംഭവം. 24കാരനായ അബ്‌ദുല്ല എന്നയാളാണ് മരിച്ചത്. ബെലാപുവില്‍ നിന്ന് 10 കിലോമീറ്റർ അകലെയുള്ള പദുബിദ്രിയിലേക്ക് യാത്ര ചെയ്യുകയായിരുന്നു അബ്‌ദുല്ല. ഇതിനിടയില്‍ റോഡ് മുറിച്ചു കടന്ന് പറക്കുകയായിരുന്ന മയിലിനെ കാണാൻ കഴിഞ്ഞില്ല. താഴ്‌ന്ന് പറന്ന മയിലിന്‍റെ ദേഹത്ത് തട്ടി സ്‌കൂട്ടർ മറിയുകയായിരുന്നു.
ഡിവൈഡറില്‍ ഇടിച്ച് തലയ്‌ക്ക് സാരമായി പരിക്കേറ്റ യുവാവ് സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു. മയിലും സംഭവസ്ഥലത്ത് വച്ചുതന്നെ ചത്തു.
also read : കർണാടകയിൽ അപകടം; ഒരു കുടുംബത്തിലെ മൂന്ന് പേരടക്കം ഏഴ് മരണം