ETV Bharat / bharat

പ്രണയിനിക്കൊപ്പം നാടുവിട്ടു, യുവാവിന്‍റെ അമ്മയെ മര്‍ദിച്ച് പെണ്‍കുട്ടിയുടെ കുടുംബം ; സമൂഹത്തിന് നാണക്കേടെന്ന് സിദ്ധരാമയ്യ - പ്രണയ പക

Women punished for son's Love in Belagavi Karnataka : കര്‍ണാടകയിലെ ബെലഗാവിയിലാണ് സംഭവം. മര്‍ദനത്തില്‍ പരിക്കേറ്റ് ആശുപത്രിയിലായ യുവതിയെ സന്ദര്‍ശിച്ച് ആഭ്യന്തര മന്ത്രി. ഇത്തരം പ്രവര്‍ത്തികള്‍ വച്ചുപൊറുപ്പിക്കില്ലെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ

Mother punished for son s Love in Karnataka  Women paraded naked in Belagavi in son s Love  Women punished for son s Love in Belagavi  Women punished for son s Love  Attack against women in Karnataka  കര്‍ണാടകയിലെ ബലഗാവി  മകന്‍റെ പ്രണയത്തില്‍ അമ്മയ്‌ക്ക് ശിക്ഷ  പ്രണയ പക  സ്‌ത്രീകള്‍ക്കെതിരെയുള്ള ആക്രമണം
Women paraded naked in Belagavi in son s Love
author img

By ETV Bharat Kerala Team

Published : Dec 11, 2023, 5:29 PM IST

ബെലഗാവി (കര്‍ണാടക) : പ്രണയിച്ച പെണ്‍കുട്ടിയുമായി മകന്‍ നാടുവിട്ടതില്‍ അമ്മയ്‌ക്ക് ശിക്ഷ. കര്‍ണാടകയിലെ ബെലഗാവിയിലാണ് മനുഷ്യത്വരഹിതമായ സംഭവം നടന്നത് (Mother punished for son's Love in Karnataka). 42കാരിയായ യുവാവിന്‍റെ അമ്മയെ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ വിവസ്‌ത്രയാക്കി റോഡിലൂടെ നടത്തുകയും വൈദ്യുതി തൂണില്‍ കെട്ടിയിട്ട് മര്‍ദിക്കുകയും ചെയ്‌തു (Women paraded naked in Belagavi in son s Love).

ഞായറാഴ്‌ച (ഡിസംബര്‍ 10) രാത്രിയായിരുന്നു സംഭവം. പ്രണയിച്ച പെണ്‍കുട്ടിയുമായി യുവതിയുടെ മകന്‍ നാടുവിട്ടതില്‍ പ്രകോപിതരായാണ് പെണ്‍കുട്ടിയുടെ വീട്ടുകാരുടെ മര്‍ദനം. ഇവര്‍ യുവാവിന്‍റെ വീട് ആക്രമിക്കുകയും ചെയ്‌തു. ഇതിന് പിന്നാലെയാണ് യുവാവിന്‍റെ അമ്മയെ മര്‍ദനത്തിന് ഇരയാക്കിയത് (Attack against women in Karnataka).

10 പേരടങ്ങുന്ന സംഘമാണ് യുവതിയെ മര്‍ദിച്ചത്. ആക്രമണത്തില്‍ പരിക്കേറ്റ ഇവരെ പൊലീസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ ഏഴ് പേരെ പൊലീസ് അറസ്റ്റ് ചെയ്‌തിട്ടുണ്ട്. നാടുവിട്ട യുവാവിനെയും പെണ്‍കുട്ടിയേയും തിരികെ കൊണ്ടുവരാനുള്ള ശ്രമത്തിലാണ് തങ്ങളെന്ന് പൊലീസ് പറഞ്ഞു.

ബെലഗാവി സ്വദേശിയായ 24കാരനും ഇതേ ഗ്രാമത്തിലുള്ള 18കാരിയും പ്രണയത്തിലായിരുന്നു. ഇതിനിടെ പെണ്‍കുട്ടിക്ക് വീട്ടുകാര്‍ മറ്റൊരു വിവാഹം ഉറപ്പിച്ചു. വിവാഹ നിശ്ചയ ചടങ്ങുകള്‍ ഇന്ന് (ഡിസംബര്‍ 11) നടക്കാനിരിക്കെയാണ് ഇന്നലെ അര്‍ധ രാത്രിയോടെ ഇരുവരും നാടുവിട്ടത്. വിവരം അറിഞ്ഞതോടെ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ പ്രകോപിതരായി യുവാവിന്‍റെ വീട്ടിലെത്തി ആക്രമിക്കിക്കുകയായിരുന്നു.

ആക്രമണത്തെ കുറിച്ച് വിവരം ലഭിച്ചതോടെ കാക്കത്തി പൊലീസ് സ്റ്റേഷനില്‍ നിന്ന് പൊലീസുകാരെത്തി തുടര്‍ നടപടി സ്വീകരിച്ചു. സമാന സംഭവം ഉണ്ടാകാനുള്ള സാഹചര്യം കണക്കിലെടുത്ത് പ്രദേശത്ത് പൊലീസ് സംഘത്തെ വിന്യസിപ്പിച്ചതായി സിറ്റി പൊലീസ് കമ്മിഷണര്‍ എസ് എന്‍ സിദ്ധരാമപ്പ അറിയിച്ചു.

പ്രതികരിച്ച് ആഭ്യന്തര മന്ത്രി : സംഭവത്തില്‍ പ്രതികരണവുമായി സംസ്ഥാന ആഭ്യന്തര മന്ത്രി ജി പരമേശ്വര. ഇത്തരം സംഭവങ്ങള്‍ ഉണ്ടാകാന്‍ പാടില്ലാത്തതാണെന്ന് മന്ത്രി പറഞ്ഞു. ബെലഗാവിയിലെ ആശുപത്രിയിലെത്തി ആക്രമണത്തിനിരയാക്കപ്പെട്ട യുവതിയെ സന്ദര്‍ശിച്ച ശേഷമായിരുന്നു മന്ത്രിയുടെ പ്രതികരണം.

'പൊലീസില്‍ പരാതി നല്‍കിയിരുന്നെങ്കില്‍ അവര്‍ പരിഹരിക്കുമായിരുന്നു. അല്ലെങ്കില്‍ നാട്ടിലെ മുതിര്‍ന്നവരുടെ സഹായത്തോടെ സംസാരിച്ച് ഒത്തുതീര്‍പ്പില്‍ എത്താമായിരുന്നു. എന്നാല്‍ ഇത് തികച്ചും മനുഷ്യത്വരഹിതമായ പ്രവര്‍ത്തി ആയിപ്പോയി. ഞാന്‍ പ്രദേശം സന്ദര്‍ശിക്കും. കുറ്റവാളികളെ ഉടന്‍ പിടികൂടാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്' -മന്ത്രി പറഞ്ഞു.

Also Read: കൊടുമണില്‍ 14 കാരിയെ തട്ടികൊണ്ടു പോയ കേസ്; പ്രതികള്‍ റിമാന്‍ഡില്‍

ആശുപത്രിയിലെത്തിയ ആഭ്യന്തര മന്ത്രി യുവതിയില്‍ നിന്ന് ആക്രമണത്തെ കുറിച്ചുള്ള വിവരങ്ങള്‍ ചോദിച്ചറിഞ്ഞു. സിറ്റി പൊലീസ് കമ്മിഷണര്‍ സിദ്ധരാമപ്പ, വനിത ശിശുക്ഷേമ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവരും ആഭ്യന്തര മന്ത്രിക്കൊപ്പം ആശുപത്രിയിലെത്തി യുവതിയെ സന്ദര്‍ശിച്ചു.

അതേസമയം കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ വ്യക്തമാക്കി. വളരെ ഹീനമായ പ്രവര്‍ത്തിയാണെന്നും സമൂഹത്തിനാകെ നാണക്കേട് ഉണ്ടാക്കിയെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇത്തരം മനുഷ്യത്വരഹിതമായ പ്രവൃത്തികള്‍ ഈ സര്‍ക്കാര്‍ വച്ചുപൊറുപ്പിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.