ETV Bharat / bharat

പൊറോട്ടയ്ക്ക് പിന്നാലെ സോഫ്‌റ്റ് ഡ്രിങ്ക് കഴിച്ച് അവശ നിലയിലായ അമ്മയും മകളും മരിച്ചു - ഭക്ഷണം കഴിച്ച് മരിച്ചു

കര്‍പകം (33), മകള്‍ ദര്‍ശനി (ഏഴ്) എന്നിവരാണ് മരിച്ചത്. ഭര്‍ത്താവ് ഇളങ്കോവനൊപ്പം കോവില്‍പെട്ടി തങ്കപ്പന്‍ സ്ട്രീറ്റില്‍ താമസിക്കുകയായിരുന്നു ഇരുവരും.

food poison  food infection  Mother, daughter dies  ഭക്ഷ്യവിഷ ബാധ  ഭക്ഷണത്തിലെ വിഷബാധ  ഭക്ഷണം കഴിച്ച് മരിച്ചു  അമ്മയും മകളും മരിച്ചു
ഭക്ഷണം കഴിച്ച് അവശ നിലയിലായ അമ്മയും ഏഴ് വയസുകാരിയും മരിച്ചു
author img

By

Published : Oct 13, 2021, 10:24 PM IST

തൂത്തുക്കുടി: പൊറോട്ടയ്ക്ക് പിന്നാലെ സോഫ്‌റ്റ് ഡ്രിങ്ക് കഴിച്ച് അവശനിലയിലായ അമ്മയും മകളും മരിച്ചു. കര്‍പകം (33) മകള്‍ ദര്‍ശനി (ഏഴ്) എന്നിവരാണ് മരിച്ചത്. ഭര്‍ത്താവ് ഇളങ്കോവനൊപ്പം കോവില്‍പെട്ടി തങ്കപ്പന്‍ സ്ട്രീറ്റില്‍ താമസിക്കുകയായിരുന്നു ഇരുവരും.

രാത്രി പുറത്ത് പോയി പൊറോട്ടയും കറിയും പാര്‍സല്‍ വാങ്ങി കൊണ്ടുവന്നു. ഇത് കഴിച്ചതോടെ ശാരീരിക അസ്വസ്ഥതകള്‍ തോന്നുകയായിരുന്നു. അതേ തുടർന്ന് സമീപത്തെ കടയില്‍ നിന്ന് സോഫ്‌റ്റ് ഡ്രിങ്ക് വാങ്ങി കുടിച്ചു.

ഇതോടെ സ്ഥിതി ഗുരുതരമായി. തുടർന്ന് ബന്ധുക്കളെ വിവരം അറിയിച്ചു. ബന്ധുക്കൾ ഇരുവരേയും അടുത്തുള്ള സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചു.

Also Read: വാക്സിൻ വിതരണത്തില്‍ രാജ്യം 100 കോടിയിലേക്ക്: മൻസുഖ് മാണ്ഡവ്യ

ഇവിടെ നിന്നും ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം തിരുനെല്‍വേലി പാളയംകൊട്ടൈ സര്‍ക്കാര്‍ മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയായിരുന്നു. എന്നാല്‍ യാത്രാ മധ്യേ ഇരുവരും മരിച്ചു. മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിനായി കോവില്‍പെട്ടി സര്‍ക്കാര്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. കോവില്‍പെട്ടി ഈസ്റ്റ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.