ETV Bharat / bharat

ബിഹാറിൽ അമ്മ മൂന്ന് മക്കളോടൊപ്പം ട്രെയിനിന് മുന്നിൽ ചാടി ആത്മഹത്യ ചെയ്‌തു - ബക്‌സറിൽ യുവതിയും മക്കളും ട്രെയിനിന് മുന്നിലേക്ക് ചാടി ആത്മഹത്യചെയ്‌തു

പണ്ഡിറ്റ് ദീൻദയാൽ ഉപാധ്യായ് ജങ്ഷൻ റെയിൽവേ സ്‌റ്റേഷനിലാണ് യുവതി മക്കളോടൊപ്പം ട്രെയിനിന് മുന്നിലേക്ക് ചാടിയത്

Mother commits Suicide with Three Children in Buxar  buxar latest news  buxar news  ബിഹാറിൽ അമ്മ മൂന്ന് മക്കളോടൊപ്പം ട്രെയിനിന് മുന്നിൽ ചാടി ആത്മഹത്യ ചെയ്‌തു  ബക്‌സറിൽ യുവതിയും മക്കളും ട്രെയിനിന് മുന്നിലേക്ക് ചാടി ആത്മഹത്യചെയ്‌തു  ബിഹാറിലെ ബക്‌സർ ജില്ലയിൽ അമ്മയും മക്കളും ആത്മഹത്യചെയ്‌തു
ബിഹാറിൽ അമ്മ മൂന്ന് മക്കളോടൊപ്പം ട്രെയിനിന് മുന്നിൽ ചാടി ആത്മഹത്യ ചെയ്‌തു
author img

By

Published : Jan 27, 2022, 9:18 AM IST

ബക്‌സർ: ബിഹാറിലെ ബക്‌സർ ജില്ലയിലെ പണ്ഡിറ്റ് ദീൻദയാൽ ഉപാധ്യായ് ജങ്ഷൻ റെയിൽവേ സ്‌റ്റേഷനിൽ മൂന്ന് കുട്ടികളോടൊപ്പം അമ്മ ട്രെയിനിന് മുന്നിൽ ചാടി ആത്മഹത്യ ചെയ്‌തു. ആറ് വയസും, നാല് വയസും, ആറ് മാസവും പ്രായമുള്ള കുട്ടികളുമായാണ് 35 വയസ് തോന്നിക്കുന്ന യുവതി ട്രെയിനിന് മുന്നിലേക്ക് ചാടിയത്.

ദുമ്‌റോണിൽ നിന്ന് കുട്ടികളുമായി വന്ന ഇവർ രണ്ട് മണിക്കൂറോളം പ്ലാറ്റ്‌ഫോമിൽ ചുറ്റിത്തിരിഞ്ഞ നടന്നതിന് ശേഷം ട്രെയിൻ വന്ന ഉടനെ മുന്നിലേക്ക് എടുത്ത് ചാടുകയായിരുന്നു. നാല് പേരും സംഭവസ്ഥലത്ത് വെച്ചുതന്നെ മരിച്ചു.

ALSO READ: ഉത്തരാഖണ്ഡ് തലപ്പാവും, മണിപ്പൂർ കുർത്തയും; റിപ്പബ്ലിക് ദിനത്തിൽ ചർച്ചയായി മോദിയുടെ വേഷം

പൊലീസ് സ്ഥലത്തെത്തി പരിശോധന ആരംഭിച്ചെങ്കിലും മരിച്ച യുവതിയെപ്പറ്റി ഇതുവരെ വിവരമൊന്നും ലഭിച്ചിട്ടില്ല. കൂടുതൽ അന്വേഷണം നടക്കുന്നതായും ഇവരെക്കുറിച്ചുള്ള വിവരങ്ങൾ ഉടൻ തന്നെ ലഭ്യമാകുമെന്നും പൊലീസ് അറിയിച്ചു.

For All Latest Updates

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.