ETV Bharat / bharat

ജയിലിലുള്ള മകന് ഹാഷിഷ് ഓയിലെത്തിച്ച അമ്മ അറസ്റ്റില്‍: കടത്തിയത് തുണി സഞ്ചിയില്‍

ലഹരിമരുന്നിനെ കുറിച്ച് തനിക്ക് അറിയില്ലായിരുന്നുവെന്നും ജയിലിലുള്ള ഒരാള്‍ക്ക് വേണ്ടി വസ്‌ത്രങ്ങളങ്ങിയ ബാഗ് മകന് കൈമാറണമെന്ന് ഒരാള്‍ ഫോണില്‍ വിളിച്ച് നിര്‍ദേശിക്കുകയുമായിരുന്നുവെന്ന് അമ്മ

ജയിലില്‍ ഹാഷിഷ് ഓയില്‍ കടത്താന്‍ ശ്രമം  പരപ്പന അഗ്രഹാര ജയില്‍ മയക്കുമരുന്ന് കടത്താന്‍ ശ്രമം  karnataka woman arrested for drugs supply  mother arrest for supplying drugs to son inside jail  drugs supply inside parappana agrahara jail mother arrested  ജയിലിലുള്ള മകന് ലഹരിമരുന്ന് കടത്താന്‍ ശ്രമിച്ച അമ്മ അറസ്റ്റില്‍  കര്‍ണാടക ജയില്‍ മകന്‍ ലഹരിമരുന്ന് അമ്മ അറസ്റ്റ്
ജയിലിലുള്ള മകന് ഹാഷിഷ് ഓയില്‍ എത്തിക്കാന്‍ ശ്രമിച്ച അമ്മ അറസ്റ്റില്‍; ലഹരിമരുന്ന് ഒളിപ്പിച്ചത് തുണി സഞ്ചിയില്‍
author img

By

Published : Jun 18, 2022, 9:27 AM IST

ബെംഗളൂരു: ബെംഗളൂരുവിലെ പരപ്പന അഗ്രഹാര സെന്‍ട്രല്‍ ജയിലില്‍ തടവുകാരനായ മകന് ലഹരിമരുന്ന് എത്തിക്കാന്‍ ശ്രമിച്ച കേസില്‍ അമ്മ അറസ്റ്റില്‍. അഞ്ച് ലക്ഷം രൂപ വിലമതിക്കുന്ന ഹാഷിഷ് ഓയില്‍ കടത്താന്‍ ശ്രമിച്ചതിനാണ് അറസ്റ്റ്. ശിക്കാരിപാളയ സ്വദേശി പർവീൺ താജിനെയാണ് പരപ്പന അഗ്രഹാര പൊലീസ് അറസ്റ്റ് ചെയ്‌തത്.

നിരവധി മോഷണക്കേസുകളുമായി ബന്ധപ്പെട്ട് പരപ്പന അഗ്രഹാര ജയിലില്‍ തടവ് ശിക്ഷ അനുഭവിക്കുന്ന മകന്‍ ബിലാലിനെ കാണാൻ പര്‍വീണ്‍ ഇടക്കിടെ ജയിലിൽ വരാറുണ്ട്. ജൂൺ 13ന് ജയിലിൽ എത്തിയ പർവീൺ വസ്‌ത്രങ്ങളടങ്ങിയ സഞ്ചിയിലാണ് ലഹരിമരുന്ന് കൊണ്ടുവന്നത്. ജയിൽ ജീവനക്കാർ പരിശോധിച്ചപ്പോഴാണ് ലഹരിമരുന്ന് കണ്ടെത്തിയത്.

തുടര്‍ന്ന് പരപ്പന അഗ്രഹാര പൊലീസിൽ വിവരമറിയിക്കുകയും പൊലീസ് ഇവരെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. സഞ്ചിയിലുണ്ടായിരുന്ന ലഹരിമരുന്നിനെ കുറിച്ച് തനിക്ക് അറിയില്ലായിരുന്നുവെന്നും ജയിലിലുള്ള ഒരാള്‍ക്ക് വേണ്ടി വസ്‌ത്രങ്ങളങ്ങിയ ബാഗ് മകന് കൈമാറണമെന്ന് ഒരാള്‍ ഫോണില്‍ വിളിച്ച് നിര്‍ദേശിക്കുകയുമായിരുന്നുവെന്നാണ് ഇവര്‍ പൊലീസിന് നല്‍കിയ മൊഴി.

സംഭവത്തില്‍ പർവീൺ താജിനും മകൻ ബിലാലിനുമെതിരെ പരപ്പന അഗ്രഹാര പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മൊഴിയുടെയും ഫോണ്‍ കോളിന്‍റെയും അടിസ്ഥാനത്തിലാണ് അന്വേഷണം നടക്കുന്നതെന്ന് പൊലീസ് അറിയിച്ചു.

Also read: കഞ്ചാവുമായി ഒഡിഷ സ്വദേശി പെരുമ്പാവൂരില്‍ പിടിയില്‍

For All Latest Updates

TAGGED:

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.