ഗോപാൽഗഞ്ച്: ബിഹാറില്‍ പെണ്‍കുട്ടികളെ കുളത്തിലെറിഞ്ഞ് കൊന്ന് അമ്മ. ഗോപാൽഗഞ്ച് പ്രദേശത്തെ കറ്റേയ പൊലീസ് സ്റ്റേഷന് കീഴിലുള്ള കൗല്‍ഹരി ഗ്രാമത്തിലാണ് സംഭവം. നാലു കുട്ടികളെയാണ് മാതാവ് ജലാശയത്തിലേക്ക് വലിച്ചെറിഞ്ഞത്. അതില്‍ ഒരു കുട്ടി രക്ഷപ്പെടുകയായിരുന്നു.
ജീവന്‍ തിരികെ ലഭിച്ച കുട്ടി ഉത്തർപ്രദേശിലെ പദ്രൗന സർക്കാർ ആശുപത്രിയിൽ ചികിത്സയിലാണ്. കുളത്തിന്‍റെ കരയിലുള്ള പുല്ലില്‍ പിടിച്ചിരുന്ന് നാല് വയസുകാരി കരയുന്നത് വഴിയാത്രക്കാരന്‍ കണ്ടു. തുടര്‍ന്നാണ് അഫ്രിൻ എന്ന കുഞ്ഞ് രക്ഷപ്പെട്ടത്. രണ്ടു വയസുള്ള ത്വയ്ബ, മൂന്നു വയസുള്ള മുസൈബ, എട്ടു വയസുള്ള ഗുലാബ്‌സർ എന്നിവരാണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞു.
വലിയപെരുന്നാള്‍ ദിനത്തിൽ പെൺകുട്ടികളെ പുറത്തുകൊണ്ട് പോകാമെന്ന വ്യാജേനെ കുളക്കരയിലെത്തിക്കുകയും തുടര്‍ന്ന് കുട്ടികളെ വെള്ളത്തിലേക്ക് തള്ളിയിടുകയുമായിരുന്നു. കുഞ്ഞുങ്ങളെ സത്രീ കൊലപ്പെടുത്തിയതിനു പിന്നിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. യുവതിയുടെ ഭർത്താവ് ഗുജറാത്തിലെ ഒരു സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുകയാണ്. എട്ടുമാസം മുന്‍പാണ് ഇയാള്‍ വീട്ടിൽ നിന്ന് പോയത്.
ALSO READ: ആദ്യ മെഡലുയര്‍ത്തി മീരാബായി ചാനു; ഇന്ത്യയ്ക്ക് വെള്ളി തിളക്കം