ETV Bharat / bharat

ലോകം അംഗീകരിച്ച വിദേശനയം മോദിസര്‍ക്കാര്‍ വികലമാക്കുന്നു : സീതാറാം യെച്ചൂരി

രാജ്യത്തിന്‍റെ വിദേശ നയങ്ങള്‍ മോദി സര്‍ക്കാര്‍ അമേരിക്കയ്ക്ക് മുന്നില്‍ അടിയറവയ്ക്കുകയാണെന്ന് സീതാറാം യെച്ചൂരി

author img

By

Published : Mar 24, 2022, 10:55 PM IST

Tamil Nadu mother kills toddler son arrested  Dindigul 4 month old boy killed  Mother kills toddler by throwing in river  ഇന്ത്യന്‍ വിദേശ നയത്തെ മോദിസര്‍ക്കാര്‍ വികലമാക്കുന്നു  മതേതര കക്ഷികള്‍ ഒന്നിക്കണമെന്ന് യെച്ചൂരി
ലോകം അംഗീകരിച്ച ഇന്ത്യന്‍ വിദേശ നയത്തെ മോദിസര്‍ക്കാര്‍ വികലമാക്കുന്നു: സീതാറാം യെച്ചൂരി

ശ്രീനഗര്‍ : രാജ്യത്തിന്‍റെ മതേതരത്വം സംരക്ഷിക്കുന്നതിന് മതേതര കക്ഷികള്‍ ഒന്നിക്കണമെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം സീതാറാം യെച്ചൂരി. രാജ്യത്തിന്‍റെ വിദേശ നയങ്ങള്‍ മോദി സര്‍ക്കാര്‍ അമേരിക്കയ്ക്ക് മുന്നില്‍ അടിയറവയ്ക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. രാജ്യത്തിന്‍റെ മതേതരത്വവും സ്വാതന്ത്ര്യവും ബി.ജെ.പി തകര്‍ക്കുകയാണ്.

ഇതില്‍ നിന്നും രാജ്യത്തെ രക്ഷിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സംസ്ഥാന പാര്‍ട്ടി കോണ്‍ഗ്രസിന്‍റെ ഭാഗമായി ജമ്മു കശ്മീരിലെ സി.പി.എം നേതാവ് എം.എം വൈ തരിഗാമിയുടെ വസതിയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ലോകം ആദരിക്കുന്ന ഇന്ത്യയുടെ വിദേശ നയത്തെ മോദിസര്‍ക്കാര്‍ അമേരിക്കയ്ക്ക് വേണ്ടി അടിയറവയ്ക്കുകയാണ്. ഇതോടെ അമേരിക്കന്‍ വിദേശ നയത്തിന്‍റ ഭാമായി നാം മാറുകയാണെന്നും അദ്ദേഹം വിശദീകരിച്ചു. ഇത് അപകടകരമായ സാഹചര്യമാണ്.

Also Read: അതിര്‍ത്തി കടന്നെത്തിയ നാല് വയസുകാരിയെ ബിഎസ്എഫ് സൈനികർ തിരിച്ചയച്ചു

ക്യുഎഡിയിലോ ഇന്തോ-പസഫിക്കിലോ പ്രാദേശിക സംയുക്ത സൈനികാഭ്യാസങ്ങളിലോ പ്രതിരോധ സാമഗ്രികളുടെ വാങ്ങലിലോ നാം അമേരിക്കയുമായി ചേരുന്നു. മോദി സര്‍ക്കാര്‍ അമേരിക്കയുടെ തന്ത്രപരവും സൈനികവുമായ സഖ്യങ്ങളിൽ ഏർപ്പെടുന്നത് ദൂരവ്യാപകമായ പ്രശ്നങ്ങള്‍ ഉണ്ടാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു

യുക്രൈന്‍ യുദ്ധത്തില്‍ ഇന്ത്യന്‍ നിലപാടുകള്‍ രാജ്യത്തിന്‍റെ വിദേശ നയത്തെ തകര്‍ത്തെന്നും അദ്ദേഹം പറഞ്ഞു. കശ്മീരിന്‍റെ വളര്‍ച്ചയ്ക്കായാണ് ആര്‍ട്ടിക്കിള്‍ 370 പിന്‍വലിച്ചതെന്നാണ് അമിത് ഷാ പറഞ്ഞത്. എന്നാല്‍ ഹിമാചല്‍ പ്രദേശില്‍ എന്തുകൊണ്ട് ആര്‍ട്ടിക്കിള്‍ 371 എടുത്തുകളയാന്‍ സര്‍ക്കാര്‍ തയ്യാറാകുന്നില്ലെന്നും അദ്ദേഹം ചോദിച്ചു. മാത്രമല്ല കശ്മീരില്‍ ഒരു വികസനവും ഇക്കാലയളവില്‍ നടന്നിട്ടില്ലെന്നും അദ്ദേഹം ആരോപിച്ചു.

കശ്മീര്‍ ഫയല്‍സ് എന്ന സിനിമ ചരിത്രത്തെ വികലമാക്കുന്നു. കശ്മീരില്‍ പണ്ഡിറ്റുകള്‍ക്കൊപ്പം നിരവധി മുസ്ലിങ്ങളും പാഴ്സികളും അക്രമിക്കപ്പെട്ടിട്ടുണ്ട്. ഇതേക്കുറിച്ച് പഠിക്കാന്‍ ഒരു കമ്മിഷനെ വയ്ക്കണമെന്ന് സിപിഎം നേതാവായ തരിഗാമിയും ആവശ്യപ്പെട്ടു.

For All Latest Updates

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.