ഹൈദരാബാദ് : ആഘോഷം ഏതായാലും വിഭവ സമൃദ്ധമായ ഭക്ഷണം നമുക്ക് നിര്‍ബന്ധമാണ്. തിരക്കുപിടിച്ച ആധുനിക ജീവിതത്തില്‍ ഉത്സവ ദിനങ്ങളിലെ രുചി വൈവിധ്യങ്ങള്‍ക്കായി ഫുഡ് ഡെലിവറി അഗ്രഗേറ്റര്‍മാരെയാണ് ആളുകള്‍ കൂടുതലായി ആശ്രയിക്കുന്നത്. ഇന്ത്യയിലെ പ്രധാന ഫുഡ് ഡെലിവറി പ്ലാറ്റ്‌ഫോമായ സ്വിഗ്ഗിയുടെ കണക്കനുസരിച്ച് പുതുവത്സര തലേന്ന് 3.05 ലക്ഷം ബിരിയാണിയും 2.5 ലക്ഷം പിസ്സയുമാണ് അവര്‍ വിതരണം ചെയ്‌തത്.
കൂടുതല്‍ പേരും ഹൈദരാബാദി ബിരിയാണി ആണ് സ്വിഗ്ഗിയില്‍ ഓര്‍ഡര്‍ ചെയ്‌തത്. 75.4 ശതമാനം ആളുകളാണ് ഹൈദരാബാദി ബിരിയാണി തെരഞ്ഞെടുത്തത്. 14.2 ശതമാനം ആളുകള്‍ ലഖ്‌നോവി ബിരിയാണിയും 10.4 ശതമാനം ആളുകള്‍ കൊല്‍ക്കത്ത ബിരിയാണിയും സ്വിഗ്ഗിയില്‍ നിന്നും വാങ്ങി. ഹൈദരാബാദിലെ മുൻനിര റെസ്റ്റോറന്‍റുകളിൽ ഒന്നായ ബാവർച്ചി കഴിഞ്ഞ പുതുവത്സര രാവിൽ മിനിറ്റിൽ രണ്ട് ബിരിയാണി വീതം വിതരണം ചെയ്‌തിരുന്നു. ഇതേ ഡിമാന്‍ഡ് നിലനിര്‍ത്തുന്നതിനായി ഈ പുതുവര്‍ഷ തലേന്ന് 15 ടണ്‍ ബിരിയാണിയാണ് ബാവര്‍ച്ചി തയ്യാറാക്കിയത്.
-
.@dominos_india, 61,287 pizzas have been delivered, we can only imagine the number of oregano packets going with them 🤯
— Swiggy (@Swiggy) December 31, 2022 " class="align-text-top noRightClick twitterSection" data="
">.@dominos_india, 61,287 pizzas have been delivered, we can only imagine the number of oregano packets going with them 🤯
— Swiggy (@Swiggy) December 31, 2022.@dominos_india, 61,287 pizzas have been delivered, we can only imagine the number of oregano packets going with them 🤯
— Swiggy (@Swiggy) December 31, 2022
'ഡൊമിനോസ് ഇന്ത്യ ആപ്പില്‍ 61,287 പിസ്സകള്‍ ഡെലിവര്‍ ചെയ്യപ്പെട്ടു. അവയ്‌ക്കൊപ്പം പോകുന്ന ഒറിഗാനോ പാക്കറ്റുകളുടെ എണ്ണം നിങ്ങള്‍ക്ക് ഊഹിക്കാവുന്നതേയുള്ളൂ' - സ്വിഗ്ഗി ട്വീറ്റ് ചെയ്‌തു. 1.76 ലക്ഷം പാക്കറ്റ് ചിപ്‌സുകളാണ് ശനിയാഴ്‌ച വൈകിട്ട് 7മണി വരെ സ്വിഗ്ഗിയുടെ ഇന്‍സ്റ്റാമാര്‍ട്ട് വഴി ഓര്‍ഡര്‍ ചെയ്യപ്പെട്ടത്.
പലചരക്ക് ഡെലിവറി പ്ലാറ്റ്‌ഫോം ആയ സ്വിഗ്ഗി ഇന്‍സ്റ്റാമാര്‍ട്ടിലൂടെ 2,757 കോണ്ടം പാക്കറ്റുകളും ആളുകള്‍ ഓര്‍ഡര്‍ ചെയ്‌തതായാണ് കമ്പനി പുറത്തുവിട്ട റിപ്പോര്‍ട്ട്. ബിരിയാണി കൂടാതെ ചില വിദേശ രുചികളും ഇന്ത്യക്കാര്‍ പുതുവത്സര രാവില്‍ പരീക്ഷിച്ചിട്ടുണ്ട്. രവിയോളി (ഇറ്റാലിയൻ), ബിബിംബാപ് (കൊറിയൻ) എന്നിവയാണ് അവ.