ന്യൂഡൽഹി: ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിന് പുറമെ ഡൽഹിയിൽ കടുത്ത നിയന്ത്രണങ്ങളുമായി പൊലീസ്. തിങ്കളാഴ്‌ച്ച രാത്രി പത്ത് മണി മുതൽ ഏപ്രിൽ 26 രാവിലെ അഞ്ച് മണിവരെയാണ് ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുന്നത്.
ലോക്ക് ഡൗൺ സാഹചര്യത്തിൽ അവശ്യ സർവീസുകൾ സംസ്ഥാനത്ത് ലഭ്യമാക്കുമെന്ന് ഡൽഹി പൊലീസ് കമ്മിഷണര്‍ എസ്.എൻ ശ്രീവാസ്‌തവ അറിയിച്ചു. ഇതര സംസ്ഥാനത്തൊഴിലാളികളോട് സംസ്ഥാനത്ത് തന്നെ തുടരാൻ അദ്ദേഹം ആവശ്യപ്പെട്ടു. നിങ്ങൾക്ക് എല്ലാവിധ സഹായവും ഞങ്ങൾ ഉറപ്പാക്കുമെന്നും അദ്ദേഹം അറിയിച്ചു.
മെഡിക്കൽ സേവനങ്ങൾ , അവശ്യ സാധനങ്ങൾ എന്നിവ എത്തിക്കുന്നതിൽ തടസമുണ്ടാകില്ലെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ നേരത്തെ അറിയിച്ചിരുന്നു. വിവാഹം ഉൾപ്പെടയുള്ള ചടങ്ങുകൾക്ക് 50 പേരെ പങ്കെടുക്കാവൂവെന്നും നിർദേശം നൽകിയിട്ടുണ്ട്.