ETV Bharat / bharat

ഗ്യാസ് സിലിണ്ടറുമായെത്തിയ ലോറിക്ക് തീപിടിച്ചു, 100 സിലിണ്ടറുകള്‍ പൊട്ടിത്തെറിച്ചു - latest news updates

ലോറിയിലുണ്ടായിരുന്ന 300 സിലിണ്ടറുകളില്‍ 100 എണ്ണം പൊട്ടിത്തെറിച്ചു. ലോറി പൂര്‍ണമായും കത്തി നശിച്ചു

More than 100 gas cylinders exploded in the lorry  ഗ്യാസ് സിലിണ്ടറുമായെത്തിയ ലോറിക്ക് തീപിടിച്ചു  വന്‍ ദുരന്തം  100 സിലിണ്ടറുകള്‍ പൊട്ടിത്തെറിച്ചു  ഗ്യാസ് സിലിണ്ടര്‍  ലോറി  അമരാവതി വാര്‍ത്തകള്‍  അനന്തപൂർ  ദേശീയ പാതട  ദേശീയ വാര്‍ത്തകള്‍  National news  National news updates  latest news updates
ലോറിക്ക് തീപിടിക്കുന്നതിന്‍റെ ദൃശ്യങ്ങള്‍
author img

By

Published : Sep 2, 2022, 2:14 PM IST

അമരാവതി: ഗ്യാസ് സിലിണ്ടറുമായെത്തിയ ലോറിക്ക് തീപിടിച്ച് വന്‍ ദുരന്തം. ലോറി പൂര്‍ണമായും കത്തി നശിച്ചു. ആളപായമില്ല. ആന്ധ്രപ്രദേശിലെ പ്രകാശം ജില്ലയില്‍ വ്യാഴാഴ്‌ച(01.09.2022) അര്‍ധ രാത്രിയാണ് സംഭവം.

ലോറിക്ക് തീപിടിക്കുന്നതിന്‍റെ ദൃശ്യങ്ങള്‍

കുർണൂലിൽ നിന്ന് നെല്ലൂരിലെ ഉളവപ്പാടത്തേക്ക് ഗ്യാസ് സിലിണ്ടറുമായി പോകുന്നതിനിടെ അനന്തപൂർ-ഗുണ്ടൂർ ദേശീയ പാതയില്‍ വച്ചാണ് അപകടം. ലോറിയുടെ കാബിനില്‍ നിന്ന് തീപടരുകയായിരുന്നു. തീ പടരുന്നത് ശ്രദ്ധയില്‍പ്പെട്ട ഡ്രൈവര്‍ മോഹൻരാജു ലോറി നിർത്തി ഇറങ്ങി ഓടി രക്ഷപ്പെട്ടു.

300 ഗ്യാസ് സിലിണ്ടറുകളാണ് ലോറിയിലുണ്ടായിരുന്നത്. ക്യാബിനില്‍ നിന്ന് ഗ്യാസ് സിലിണ്ടറുകളിലേക്ക് തീ പടര്‍ന്നു. സിലിണ്ടറുകളില്‍ 100 എണ്ണം പൊട്ടിത്തെറിച്ചു. ഉടന്‍ തന്നെ പൊലീസ് ദേശീയ പാതയിലെ ഗതാഗതം നിയന്ത്രിക്കുകയും അപകട സ്ഥലത്ത് നിന്ന് 300 മീറ്റര്‍ അകലെയുള്ള ദ്ദവാഡയിലെ 30 ഓളം വീടുകള്‍ ഒഴിപ്പിക്കുകയും ചെയ്‌തു.

അപകടത്തെ തുടര്‍ന്ന് അഗ്‌നിശമന സേന സ്ഥലത്ത് എത്തിയെങ്കിലും സ്‌ഫോടനം നടക്കുന്നതിനാല്‍ ലോറിയുടെ അടുത്ത് പോയി തീ നിയന്ത്രിക്കാന്‍ യൂണിറ്റുകള്‍ക്കായില്ല. സംഭവത്തെ തുടര്‍ന്ന് നാട്ടുകാര്‍ പരിഭ്രാന്തിയിലായി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.