ETV Bharat / bharat

മംഗളൂരുവിലെ സാമൂഹ്യ സൗഹാര്‍ദം തകര്‍ത്ത് സദാചാര പൊലീസിങ്; കേസുകളുടെ എണ്ണത്തിലെ വര്‍ധനവ് ഞെട്ടിക്കുന്നത് - ഹിന്ദുത്വ സംഘടനകള്‍

മംഗളൂരുവില്‍ വര്‍ധിച്ച് വരുന്ന സദാചാര പൊലീസിങ് സംഭവങ്ങള്‍ സംസ്ഥാനത്തെ സാമൂഹ്യ സൗഹാര്‍ദം നശിപ്പിക്കുകയാണെന്ന് സാമൂഹ്യ പ്രവര്‍ത്തകര്‍ പറയുന്നു. വലതുപക്ഷ പാര്‍ട്ടികളുടെ കടന്നുകയറ്റമാണ് ഇത്തരം നീതമായ പ്രവര്‍ത്തികള്‍ക്ക് പിന്നിലെന്നാണ് ഇവരുടെ പക്ഷം

Mangaluru Moral policing cases  Moral policing incidents in Mangaluru  Moral policing  Moral policing in Karnataka  BJP  DYFI  VHP  സദാചാര പൊലീസിങ്  സദാചാര പൊലീസിങ് സംഭവങ്ങള്‍  വലതുപക്ഷ പാര്‍ട്ടി  മംഗളൂരു  ബജ്‌റംഗ്‌ദൾ  ഹിന്ദുത്വ സംഘടനകള്‍  കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ
സദാചാര പൊലീസിങ്
author img

By

Published : Feb 25, 2023, 3:01 PM IST

മംഗളൂരു: ഒരു കാലത്ത് കോസ്‌മോപൊളിറ്റന്‍ സംസ്‌കാരമുള്ള ലിബറല്‍ സമൂഹമായിരുന്നു തീരദേശ കര്‍ണാടകയില്‍, പ്രത്യേകിച്ച് മംഗളൂരുവില്‍ ഉണ്ടായിരുന്നത്. എന്നാല്‍ കുറച്ച് വര്‍ഷങ്ങളായി വര്‍ധിച്ചു വരുന്ന സദാചാര പൊലീസിങ് സംഭവങ്ങള്‍ ഈ തുറമുഖ നഗരത്തിന് മേല്‍ കരിനിഴല്‍ വീഴ്‌ത്തി. വലതുപക്ഷ സംഘടനകള്‍ തീരദേശ മേഖലയില്‍ കാലുറപ്പിച്ചതിന് പിന്നാലെയാണ് സാമൂഹ്യ സൗഹാര്‍ദം തകര്‍ന്നതെന്ന് മേഖലയിലെ സാമൂഹിക പ്രവര്‍ത്തകര്‍ പറയുന്നു. ഇത്തരം സംഘടനകള്‍ക്കുള്ള രാഷ്‌ട്രീയ പിന്തുണയും ഭരണകക്ഷിയായ ബിജെപിയ്‌ക്ക് ഇവയോടുള്ള നിഷ്‌ക്രിയ സമീപനവും സാമൂഹ്യ സൗഹാര്‍ദത്തിന്‍റെ തകര്‍ച്ചയ്‌ക്ക് ആക്കം കൂട്ടിയെന്നും ആരോപണമുണ്ട്.

അന്ത്യമില്ലാത്ത സദാചാര പൊലീസിങ്: ബജ്‌റംഗ്‌ദൾ പോലുള്ള ഹിന്ദുത്വ സംഘടനകൾ ശക്തമായിരിക്കുന്നിടത്താണ് സദാചാര പൊലീസിങ് നടക്കുന്നത്. ഇത് വിദ്യാർഥികള്‍ ഉള്‍പ്പെടെയുള്ള യുവതലമുറയെ സാരമായി ബാധിച്ചു. കഴിഞ്ഞ വർഷം ജൂലൈ 25 ന് ബജ്‌റംഗ്‌ദൾ പ്രവർത്തകർ ഒരു പബ്ബിൽ അതിക്രമിച്ച് കയറിയതാണ് സമീപകാലത്തായി ഏറ്റവും ശ്രദ്ധിക്കപ്പെട്ട സംഭവം. പബ്ബില്‍ സ്‌ത്രീകൾ പാർട്ടി നടത്തുന്നതിനെതിരെ പ്രതിഷേധിച്ചായിരുന്നു ബജ്‌റംഗ്‌ദള്‍ പ്രവര്‍ത്തകര്‍ പബ്ബില്‍ അതിക്രമിച്ച് കയറിയത്. പാര്‍ട്ടിയില്‍ പങ്കെടുക്കാനെത്തിയ വിദ്യാർഥികളെ പ്രതിഷേധക്കാർ അധിക്ഷേപിക്കുകയും പബ്ബില്‍ നിന്ന് പോകാന്‍ ആവശ്യപ്പെടുകയും ചെയ്‌തു. 2009-ൽ ശ്രീരാമസേനാംഗങ്ങൾ മറ്റൊരു പബ്ബിൽ വച്ച് പെൺകുട്ടികൾക്ക് നേരെ നടത്തിയ കുപ്രസിദ്ധമായ ആക്രമണത്തിന് സമാനമായിരുന്നു കഴിഞ്ഞ വര്‍ഷം നടന്ന ഈ സംഭവം.

2022 മാർച്ച് അഞ്ചിന് നഗരത്തിൽ മറ്റൊരു മതത്തിൽപ്പെട്ട പെൺകുട്ടിയുമായി യാത്ര ചെയ്‌തതിന് മുസ്‌ലിം യുവാവിനെ വലതുപക്ഷ പ്രവർത്തകർ ആക്രമിച്ചിരുന്നു. ഓഗസ്റ്റ് 30 ന്, ഹിന്ദു പെണ്‍കുട്ടിയുമായി സൗഹൃദം സ്ഥാപിച്ചതിന് 19 വയസുള്ള ഒരു മുസ്‌ലിം വിദ്യാർഥിയെ കോളജിലെ സഹപാഠികൾ മർദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്‌തു. ഒക്‌ടോബർ 21 ന് നാഗൂരിയിൽ ഹിന്ദു വിശ്വാസിയായ യുവതിക്കൊപ്പം യാത്ര ചെയ്‌തതിന് 27 വയസുകാരനായ മുസ്‌ലിം യുവാവിനെ ബസിൽ നിന്ന് വലിച്ചിറക്കി മർദിച്ചു. പുതുവത്സര പാർട്ടികൾക്ക് ഹിന്ദു പെൺകുട്ടികള്‍ക്കൊപ്പം എത്തുന്ന മുസ്‌ലിം യുവാക്കളെ തങ്ങളുടെ പ്രവര്‍ത്തകര്‍ നേരിടുമെന്ന് കഴിഞ്ഞ ഡിസംബറില്‍ ബജ്റംഗ്‌ദൾ ജില്ല നേതാവ് പുനീത് അത്താവർ പരസ്യമായി പ്രഖ്യാപിച്ചിരുന്നു.

2022ൽ ദക്ഷിണ കന്നഡ, ഉഡുപ്പി ജില്ലകളിലായി 41 സദാചാര പൊലീസിങ് കേസുകൾ ഉണ്ടായിട്ടുണ്ടെന്ന് കർണാടക കമ്മ്യൂണൽ ഹാർമണി ഫോറത്തിന്‍റെയും പീപ്പിൾസ് യൂണിയൻ ഫോർ സിവിൽ ലിബർട്ടീസിന്‍റെയും (PUCL) പ്രവർത്തകനായ സുരേഷ് ബി ഭട്ട് പറയുന്നു. കർണാടകയിലെ തീരദേശ ജില്ലകളിൽ നടന്ന വർഗീയ സംഭവങ്ങളിൽ 37 എണ്ണം ഹിന്ദു സംഘടന പ്രവര്‍ത്തകരും നാലെണ്ണം മുസ്‌ലിം സംഘടന പ്രവര്‍ത്തകരും അഴിച്ചുവിട്ടതായാണ് കണക്ക്.

പരാതി ലഭിച്ചാല്‍ മാത്രം പൊലീസ് നടപടി: ഹിന്ദുത്വ സംഘടനകളുടെ പ്രവർത്തകരാണ് മിക്ക ആക്രമണങ്ങൾക്കും പിന്നിൽ എന്നാണ് പൊലീസ് നല്‍കുന്ന വിവരം. പൊലീസ് രജിസ്‌റ്റർ ചെയ്‌ത മിക്ക കേസുകളിലും പ്രതികൾ ശിക്ഷിക്കപ്പെടാതെ പോകുന്നത്‌ നിയമ നിർവഹണ ഏജൻസികൾ നൽകുന്ന തെളിവുകളുടെ അഭാവത്തിൽ ആണെന്ന് നിരീക്ഷകർ പറയുന്നു. പബ്ബുകളിലെയും പൊതു ഇടങ്ങളിലെയും നിയമവിരുദ്ധ പ്രവർത്തനങ്ങളെക്കുറിച്ച് പരാതികൾ ലഭിച്ചാല്‍ മാത്രമേ തങ്ങൾ ഇടപെടാറുള്ളൂ എന്ന് ഒരു ഉന്നത പൊലീസ് ഉദ്യോഗസ്ഥൻ പ്രതികരിച്ചു. പരാതി ലഭിക്കുന്ന പല കേസുകളിലും അറസ്റ്റ് നടക്കുന്നുണ്ടെന്നും എന്നാല്‍ പല അവസരങ്ങളിലും സംഭവത്തില്‍ ഇരകളായവര്‍ കേസുകളുമായി മുന്നോട്ട് പോകാൻ ആഗ്രഹിക്കുന്നില്ല എന്നതാണ് വാസ്‌തവമെന്നും പൊലീസ് പറയുന്നു.

ഓരോ വര്‍ഷം കഴിയുന്തോറും സദാചാര പൊലീസിങ് സംഭവങ്ങളുടെ എണ്ണത്തില്‍ വര്‍ധനവുണ്ടാകുകയാണ്. 2020 ല്‍ ഇത്തരം ഒമ്പത് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്‌തതെങ്കില്‍ 2021ല്‍ അത് 37 എണ്ണമായി വര്‍ധിച്ചു. സദാചാര പൊലീസിങ് സംഭവങ്ങളില്‍ ഏറെയും ഇതര മതത്തില്‍ പെട്ട പങ്കാളികളെ ആക്രമിച്ചവയാണ്. പങ്കാളികള്‍ ഇരുവരും പരസ്‌പര സമ്മതത്തോടെ ഒന്നിച്ചതാണെങ്കില്‍ പോലും ഇവരെ കൈകാര്യം ചെയ്‌ത് പൊലീസില്‍ ഏല്‍പ്പിക്കുകയാണ് പതിവ്.

സദാചാര പൊലീസിങ്ങിനെതിരെ ചുമത്താവുന്ന വകുപ്പ്: ഇന്ത്യൻ ശിക്ഷ നിയമത്തിലെ (ഐപിസി) ഒരു പ്രത്യേക വകുപ്പിന്‍റെ കീഴിലും സദാചാര പൊലീസിങ് വരുന്നില്ലെന്ന് പൊലീസ് ചൂണ്ടിക്കാട്ടുന്നു. എന്നിരുന്നാലും, ഇത്തരം പ്രവർത്തനങ്ങൾക്കെതിരെ ചില ഐപിസി വകുപ്പുകൾ പ്രകാരം കേസെടുക്കാം. ഇത്തരം സാഹചര്യങ്ങളില്‍ സെക്ഷൻ 354 (സ്‌ത്രീയെ അപമാനിക്കൽ), 342 (അന്യായമായ തടവ്), 354 (പീഡനം), 323 (പ്രേരണ കൂടാതെ മുറിവേൽപ്പിക്കൽ), 149 (നിയമവിരുദ്ധമായി സംഘം ചേരൽ) എന്നിവ പ്രകാരം കേസുകൾ രജിസ്റ്റർ ചെയ്‌തിട്ടുണ്ട്.

2009-ൽ ശ്രീരാമസേന പ്രവർത്തകർ പബ്ബില്‍ പാര്‍ട്ടി നടത്തിയവരെ ആക്രമിച്ച സംഭവത്തില്‍ പൊലീസ് കേസ് എടുത്തിരുന്നു. കേസ് കോടതി പരഗണിച്ച സമയത്ത് മതിയായ തെളിവ് ഹാജരാക്കാന്‍ അന്വേഷണ സംഘത്തിന് സാധിച്ചില്ല. അതിനാല്‍ ആക്രമിച്ച പ്രതികളെ വെറുതെ വിടുകയായിരുന്നു. യഥാർഥ കുറ്റവാളികളെ സംരക്ഷിക്കാൻ ഉദ്യോഗസ്ഥർ പരോക്ഷമായി ശ്രമിച്ചെന്ന് കോടതി അഭിപ്രായപ്പെട്ടു.

സംസ്‌കാരം സംരക്ഷിക്കാന്‍ കച്ചകെട്ടിയവര്‍: വിശ്വഹിന്ദു പരിഷത്തും (വിഎച്ച്പി) അതിന്‍റെ യുവജന വിഭാഗമായ ബജ്‌റംഗ്‌ദളും ഉൾപ്പെടെയുള്ള വലതുപക്ഷ സംഘടനകൾ അവകാശപ്പെടുന്നത് തങ്ങളുടെ പ്രവർത്തകർ രാജ്യത്തിന്‍റെ സംസ്‌കാരവും പാരമ്പര്യവും സംരക്ഷിക്കാൻ ശ്രമിക്കുകയും പൊതു ഇടങ്ങളില്‍ പ്രകടിപ്പിക്കേണ്ട മാന്യമായ പെരുമാറ്റത്തെക്കുറിച്ച് യുവതലമുറയെ ഓർമപ്പെടുത്തുകയും ചെയ്യുന്നു എന്നാണ്. രാഷ്‌ട്രത്തിന്‍റെ സംസ്‌കാരവും അന്തസും സംരക്ഷിക്കാൻ വേണ്ടി മാത്രമാണ് പ്രവർത്തകർ ഇത്തരം പ്രതിഷേധങ്ങൾ നടത്തുന്നതെന്ന് വിഎച്ച്പി നേതാവ് ശരൺ പമ്പ്വെൽ പറയുന്നു. വിവിധ മതങ്ങളിൽപ്പെട്ടവർ പാർട്ടിയും മദ്യപാനവും നടത്തുന്നത് നമ്മുടെ സംസ്‌കാരത്തിന്‍റെ അടിസ്ഥാന തത്വങ്ങൾക്ക് വിരുദ്ധമാണെന്നും പൊതുജനങ്ങളിൽ നിന്ന് പരാതികൾ ലഭിക്കുമ്പോൾ മാത്രമാണ് പ്രവർത്തകർ പ്രതികരിക്കുന്നതെന്നും അദ്ദേഹം അവകാശപ്പെട്ടു.

ഭരണ കക്ഷിയായ ബിജെപിയുടെ മൗന പിന്തുണയോടെയാണ് സംസ്ഥാനത്ത് ഇത്തരം നീചമായ പ്രവര്‍ത്തികള്‍ നടക്കുന്നതെന്ന് ഡിവൈഎഫ്‌ഐ നേതാവ് മുനീര്‍ കാട്ടിപ്പള്ള ആരോപിക്കുന്നു. സമൂഹത്തില്‍ ദ്രൂവീകരണം ഉണ്ടാക്കാനുള്ള അജണ്ടയുടെ ഭാഗമായാണ് ഇത്തരം സംഭവങ്ങള്‍ നടക്കുന്നതെന്നും മുനീര്‍ ചൂണ്ടിക്കാട്ടി.

ബൊമ്മൈയുടെ വിവാദ പ്രസ്‌താവന: കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ കഴിഞ്ഞ വർഷം സദാചാര പൊലീസിങ്ങിനെ കുറിച്ച് നടത്തിയ പ്രസ്‌താവന ഏറെ വിവാദമുണ്ടാക്കിയിരുന്നു. 'വികാരം വ്രണപ്പെടുമ്പോള്‍ നടപടിയും പ്രതികരണവും ഉണ്ടാകും' എന്നായിരുന്നു ബൊമ്മൈയുടെ വിവാദ പ്രസ്‌താവന. പ്രതികരണത്തിന് പിന്നാലെ പ്രതിപക്ഷത്തിന്‍റെയും സാമൂഹിക പ്രവര്‍ത്തകരുടെയും കടുത്ത വിമര്‍ശനം മുഖ്യമന്ത്രിക്കെതിരെ ഉയര്‍ന്നു. അന്തസുള്ള സാമൂഹിക അന്തരീക്ഷം ഉറപ്പുവരുത്താനെന്ന വ്യാജേന സദാചാര സംരക്ഷകര്‍ എന്ന് അവകാശപ്പെടുന്നവരുടെ ഇത്തരം പ്രവര്‍ത്തികള്‍ എന്തു വില കൊടുത്തും തടയണമെന്നാണ് സാമൂഹ്യ പ്രവര്‍ത്തകരുടെയും പൊതുജനങ്ങളുടെയും ആവശ്യം. ഒരുകാലത്ത് ലിബറല്‍ സമൂഹമായിരുന്ന നഗരത്തെയും സംസ്ഥാനത്തെയും സദാചാരവാദികളില്‍ നിന്ന് രക്ഷിക്കാനുള്ള ശ്രമമാണ് നടന്നുവരുന്നത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.