ന്യൂഡൽഹി: രാജ്യത്ത് കാലവർഷം (Monsoon) അതിശക്തമാകുമെന്ന് റിപ്പോർട്ട്. ഇരുപത്തൊന്നാം നൂറ്റാണ്ടിന്‍റെ അവസാനത്തോടെ രാജ്യത്തുടനീളം മൺസൂണിന്‍റെ ദൈർഘ്യം വർധിച്ചേക്കുമെന്നും വെള്ളപ്പൊക്കം, വരൾച്ച എന്നിവ അതീവ രൂക്ഷമാകുമെന്നും പഠനം സൂചിപ്പിക്കുന്നു. മണ്ണിന്‍റെ ഈർപ്പം നഷ്ടപ്പെടുന്നത് കൊണ്ടുതന്നെ വരൾച്ച സംഭവിക്കും. കൂടാതെ താപനിലയിലെ വർധനവ് മൂലം കൂടുതൽ ജലബാഷ്പീകരണം ഉണ്ടാകും ഇത് മണ്ണിന്‍റെ ഈർപ്പം കുറയ്ക്കുകയും വരൾച്ചയിലേക്ക് നയിക്കുകയും ചെയ്യുമെന്ന് സെന്‍റർ ഫോർ ക്ലൈമറ്റ് ചേഞ്ച് റിസർച്ച് ഡയറക്ടർ ആർ കൃഷ്ണന്‍ പറഞ്ഞു.
തീവ്രമായ കാലാവസ്ഥാ വ്യതിയാനങ്ങൾ വർധിച്ചുവരികയാണെന്നും ആഗോളതാപനം മൂലം ഇത് അതിതീവ്രമാകും. നഗരവൽക്കരണം ചൂടിന്‍റെ തീവ്രത വർധിപ്പിക്കും. ഇത് കനത്ത മഴയ്ക്കും വെള്ളപ്പൊക്കത്തിനും ഇടയാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഏറ്റവും ജനസാന്ദ്രതയുള്ള രാജ്യമായ ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥയെ പ്രധാനമായും നയിക്കുന്ന ഘടകം തെക്കുപടിഞ്ഞാറൻ മൺസൂൺ ആണ്.
Also read: അന്ന് ലണ്ടൻ ഒളിമ്പിക്‌സിൽ, ഇന്ന് തോട്ടംതൊഴിലാളി; തകർന്ന സ്വപ്‌നങ്ങളുമായി പിങ്കി