അമരാവതി: നായയുടെ പുറത്തിരുന്ന് സന്തോഷത്തോടെ യാത്ര ചെയ്യുന്ന കുരങ്ങന്‍റെ കൗതുകകരമായ വീഡിയോ വൈറലാകുന്നു. കിഴക്കൻ ഗോദാവരി ജില്ലയിലെ ഏലേശ്വരത്താണ് കുരങ്ങൻ നായയുടെ പുറത്ത് ഇരുന്ന് യാത്ര ചെയ്യുന്ന കാഴ്‌ച.
ഏലേശ്വരം സ്വദേശി വളർത്തുന്ന നായയും കുരങ്ങനുമാണ് സുഹൃത്തുക്കളെ പോലെ യാത്ര ചെയ്യുന്നത്. നായയുടെ ഉടമക്ക് പരിക്കുകളോടെ കിട്ടിയതാണ് കുരങ്ങനെ. കുരങ്ങന് ചികിത്സ നൽകുന്നതിനിടെയാണ് നായയുമായി സൗഹൃദമുണ്ടാകുന്നത്. ഇരുവരും ഒരുമിച്ച് യാത്ര ചെയ്യുന്ന കാഴ്‌ച നാട്ടുകാർക്കിടയിൽ കൗതുകമുണർത്തുകയാണ്.
Also Read: നിർമാണത്തിലിരുന്ന വീട് തകർന്ന് വീണു, 9 തൊഴിലാളികളെ രക്ഷപ്പെടുത്തി