ETV Bharat / bharat

ജനപ്രതിനിധികള്‍ക്കെതിരെ ഇഡി എടുത്ത കേസുകള്‍ മൂന്ന് ശതമാനത്തിന് താഴെ മാത്രം - Prevention of Money Laundering Act

പ്രതിപക്ഷ പാര്‍ട്ടി നേതാക്കള്‍ക്കെതിരെ ഇഡിയെ ദുരുപയോഗിക്കുകയാണെന്നും ഇഡി കേസുകളിലെ കണ്‍വിക്ഷന്‍ റേറ്റ് തുലോ തുച്ഛമാണെന്നുമുള്ള ആരോപണങ്ങള്‍ നിലനില്‍ക്കുന്നതിനിടയിലാണ് കേസുകളുമായി ബന്ധപ്പെട്ടുള്ള കണക്കുകള്‍ ഇഡി പുറത്തുവിട്ടത്

Money laundering  ED data on PMLA case  conviction rate of ED case  ED case against MPs MLAs  പിഎംഎല്‍എ  ഇഡി കേസുകളുടെ വിവരങ്ങള്‍  ഇഡി കേസുകളിലെ കണ്‍വിക്ഷന്‍ റേറ്റ്  Prevention of Money Laundering Act  ജനപ്രതിനിധികള്‍ക്കെതിരെയുള്ള ഇഡി കേസുകള്‍
ED
author img

By

Published : Mar 16, 2023, 3:07 PM IST

ന്യൂഡല്‍ഹി: ഇഡിയുടെ മൊത്തം കേസുകളില്‍ ജനപ്രതിനിധികള്‍ക്കും (എംപി, എംല്‍എ) മുന്‍ ജനപ്രതിനിധികള്‍ക്കും എതിരെയുള്ളത് 2.98ശതമാനം മാത്രം. പണംപൂഴ്‌ത്തി വയ്പ്പിന് എതിരായ നിയമത്തിലെ വകുപ്പുകള്‍ പ്രകാരം എടുത്ത കേസുകളിലെ കണ്‍വിക്ഷന്‍ റേറ്റ് (കുറ്റക്കാരാണ് എന്ന് കോടതി വിധിക്കുന്നത്) 96 ശതമാനം. മൂന്ന് നിയമങ്ങളാണ് ഇഡി നടപ്പാക്കുന്നത്. പിഎംഎല്‍എ (Prevention of Money Laundering Act), ഫെമ ( Foreign Exchange Management Act ) എഫ്ഇഒ(Fugitive Economic Offenders Act ) എന്നിവയാണ് ഇവ. ഈ നിയമങ്ങളുമായി ബന്ധപ്പെട്ട് 2023 ജനുവരി 31വരെ എടുത്ത നടപടികളുടെ വിവരങ്ങള്‍ ഇഡി പുറത്തുവിട്ടു.

പിഎംഎല്‍എ നിയമം പാസാക്കുന്നത് 2002ലാണ്. ഈ നിയമം നടപ്പാക്കുന്നതിന് ഇഡി ചുമതലപ്പെടുന്നത് 2005 മുതലാണ്. വലിയ അധികാരങ്ങളാണ് പിഎംഎല്‍എ നിയമവുമായി ബന്ധപ്പെട്ട് ഇഡിക്കുള്ളത്. പിഎംഎല്‍എ കേസുകളുമായി ബന്ധപ്പെട്ട് ആളുകളെ ചോദ്യം ചെയ്യാന്‍ വിളിപ്പിക്കാനും (summon), അറസ്റ്റ് ചെയ്യാനും, അന്വേഷണ ഘട്ടത്തില്‍ തന്നെ കുറ്റാരോപിതന്‍റെ സ്വത്തുക്കള്‍ കണ്ടുകെട്ടാനും, കുറ്റവാളികളെ വിചാരണ ചെയ്യാനും ഇഡിക്ക് അധികാരം ഉണ്ട്.

പൊലീസിന്‍റെ എഫ്‌ഐആറിന് തുല്യമാണ് ഇഡിയുടെ ഇസിഐആര്‍ (Enforcement Case Information Reports ). പിഎംഎല്‍എ പ്രകാരം എംപി, എംഎല്‍എ മാര്‍ക്കെതിരേയും മുന്‍ എംപി, മുന്‍ എംഎല്‍എമാര്‍ക്കെതിരേയും 176 ഇസിഐആറുകളാണ് നിയമം നിലവില്‍ വന്നതിന് ശേഷം ഈ വര്‍ഷം ജനുവരി 31 വരെ രജിസ്റ്റര്‍ ചെയ്‌തിരിക്കുന്നത്. പിഎംഎല്‍എ നിയമ പ്രകാരം ഇഡി ആകെയെടുത്ത കേസുകള്‍ 5,906. അതുകൊണ്ട് തന്നെ ജനപ്രതിനിധികള്‍ക്ക് എതിരേയും മുന്‍ ജനപ്രതിനിധികള്‍ക്ക് എതിരേയും പിഎംഎല്‍എ പ്രകാരം ഇഡി എടുത്ത കേസുകള്‍ ആകെ പിഎല്‍എ കേസുകളുടെ 2.98 ശതമാനമാണ് വരുന്നത്.

പിഎംഎല്‍എ കേസുകളിലെ വിശദാംശങ്ങള്‍: ഇതുവരെ പിഎംഎല്‍എ കേസുകളില്‍ 1,142 കുറ്റപത്രങ്ങള്‍ സമര്‍പ്പിക്കുകയും 513 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്‌തു. 25 പിഎംഎല്‍എ കേസുകളിലെ വിചാരണയാണ് ഇതുവരെ പൂര്‍ത്തിയായത്. ഒരു കേസ് ഒഴികെ 24 കേസുകളിലും കോടതി പ്രതികള്‍ക്ക് ശിക്ഷ വിധിച്ചു.

ഈ 24 കേസുകളിലായി 45 പേരാണ് ശിക്ഷിക്കപ്പെട്ടത്. അതുകൊണ്ട് തന്നെ കണ്‍വിക്ഷന്‍ 96 ശതമാനമാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. പ്രതികളെ കുറ്റക്കാരാണ് എന്ന് വിധിച്ചതിന്‍റെ ഭാഗമായി 36.23 കോടി രൂപയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി. കുറ്റവാളികള്‍ക്കെതിരെ 4.62 കോടി രൂപ കോടതികള്‍ പിഴ ചുമത്തുകയും ചെയ്‌തു. തങ്ങളുടെ നേതാക്കള്‍ക്കെതിരെ ഇഡിയെ ഉപയോഗിച്ച് രാഷ്‌ട്രീയ പകപോക്കല്‍ നടത്തുകയാണെന്നും ഇഡി എടുക്കുന്ന കേസുകളിലെ കണ്‍വിക്ഷന്‍ റേറ്റ് വളരെ കുറവാണെന്നും പ്രതിപക്ഷ പാര്‍ട്ടികള്‍ ആരോപണം ഉന്നയിച്ചിരുന്നു.

മൊത്തം 5,906 പിഎംഎല്‍എ കേസുകളില്‍ 531 കേസുകളില്‍ മാത്രമെ ഇഡി സെര്‍ച്ചോ റേയിഡോ നടത്തിയിട്ടുള്ളൂ. ഈ 531 കേസുകളില്‍ 4,954 സെര്‍ച്ച് വാറണ്ടുകള്‍ നല്‍കപ്പെട്ടിട്ടുണ്ട്. പിഎംഎല്‍എ പ്രകാരം 1,919 താല്‍ക്കാലിക സ്വത്ത് കണ്ട്കെട്ടല്‍ ഉത്തരവുകള്‍ ഇഡി പുറപ്പെടുവിച്ചിട്ടുണ്ട്. ഇതില്‍ 1,15,350 കോടി രൂപ വിലമതിക്കുന്ന സ്വത്തുക്കളാണ് താല്‍ക്കാലികമായി കണ്ട്കെട്ടിയത്.

ഫെമയുമായി ബന്ധപ്പെട്ട വിവരങ്ങള്‍: ഫെമ സിവില്‍ നിയമമാണ്. ഈ വര്‍ഷം ജനുവരി വരെ 33,988 ഫെമ കേസുകളാണ് ഇഡി രജിസ്റ്റര്‍ ചെയ്‌തത്. ഇതില്‍ 16,148 കേസുകളില്‍ വിചാരണ പൂര്‍ത്തിയായി. അന്വേഷണം പൂര്‍ത്തിയാക്കിയതിന് ശേഷം 8,440 കാരണം കാണിക്കല്‍ നോട്ടീസുകള്‍ ഇഡി നല്‍കിയിട്ടുണ്ട്. ഇതില്‍ 6,847 എണ്ണത്തില്‍ തീര്‍പ്പുകള്‍ കല്‍പ്പിക്കപ്പെട്ടു.

എഫ്‌ഇഒഎ യുമായി ബന്ധപ്പെട്ട കണക്കുകള്‍: 15 പേര്‍ക്കെതിരെയാണ് എഫ്‌ഇഒഎ പ്രകാരമുള്ള നടപടികള്‍ സ്വീകരിച്ചത് ഇതില്‍ 9 പേരെ പിടികിട്ടാ സാമ്പത്തിക കുറ്റവാളികളായി(Fugitive Economic Offenders) കോടതികള്‍ പ്രഖ്യാപിച്ചു. 2018ലാണ് എഫ്‌ഇഒ നിയമം പ്രാബല്യത്തില്‍ വരുന്നത്. ഈ നിയമപ്രകാരം ഇതുവരെ 862.43 കോടി രൂപയുടെ സ്വത്തുക്കള്‍ കണ്ട് കെട്ടിയിട്ടുണ്ടെന്നും ഇഡിയുടെ കണക്കുകള്‍ വ്യക്തമാക്കുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.