ETV Bharat / bharat

മലൈകോട്ടൈ വാലിബന്‍ ജനുവരിയില്‍; ഡിഎന്‍എഫ്‌ടി പ്രകാശനം ചെയ്‌ത് മോഹന്‍ലാല്‍

Mohanlal released Malaikottai Vaaliban DNFT: മോഹന്‍ലാലിനെ നായകനാക്കി ലിജോ ജോസ് പെല്ലിശ്ശേരിയുടെ മലൈകോട്ടൈ വാലിബന്‍. ചിത്രം ജനുവരിയില്‍ പ്രദര്‍ശനത്തിന്

Mohanlal released Malaikottai Vaaliban DNFT  Mohanlal  Malaikottai Vaaliban DNFT  Malaikottai Vaaliban  DNFT  മോഹന്‍ലാല്‍  Malaikottai Vaaliban Release  Malaikottai Vaaliban new update  ലിജോ ജോസ് പെല്ലിശ്ശേരി  Lijo Jose Pellissery  Lijo Jose Pellissery movie  Mohanlal Lijo Jose Pellissery movie
Mohanlal released Malaikottai Vaaliban DNFT
author img

By ETV Bharat Kerala Team

Published : Nov 6, 2023, 10:23 AM IST

മോഹന്‍ലാല്‍ (Mohanlal) ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് 'മലൈകോട്ടൈ വാലിബന്‍' (Malaikottai Vaaliban). മോഹന്‍ലാലിനെ നായകനാക്കി ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്‌ത ചിത്രം 2024 ജനുവരി 25നാണ് ചിത്രം തിയേറ്ററുകളില്‍ എത്തുക (Malaikottai Vaaliban Release).

പ്രഖ്യാപനം മുതല്‍ മാധ്യമ ശ്രദ്ധ നേടിയ സിനിമയുടെ ഓരോ പുതിയ അപ്‌ഡേറ്റുകളും ആരാധകര്‍ ആവേശപൂര്‍വം സ്വീകരിക്കാറുണ്ട്. ഇപ്പോഴിതാ സിനിമയുമായി ബന്ധപ്പെട്ട പുതിയൊരു റിപ്പോര്‍ട്ടാണ് മാധ്യമ തലക്കെട്ടുകളില്‍ നിറയുന്നത് (Malaikottai Vaaliban new update).

Mohanlal released Malaikottai Vaaliban DNFT  Mohanlal  Malaikottai Vaaliban DNFT  Malaikottai Vaaliban  DNFT  മോഹന്‍ലാല്‍  Malaikottai Vaaliban Release  Malaikottai Vaaliban new update  ലിജോ ജോസ് പെല്ലിശ്ശേരി  Lijo Jose Pellissery  Lijo Jose Pellissery movie  Mohanlal Lijo Jose Pellissery movie
മലൈകോട്ടൈ വാലിബന്‍ ഡിഎന്‍എഫ്‌ടി പ്രകാശനം

'മലൈകോട്ടൈ വാലിബന്‍റെ' ഡിഎന്‍എഫ്‌ടി (ഡീസെന്‍ട്രലൈസ്‌ഡ് നോണ്‍ ഫണ്‍ജബിള്‍ ടോക്കന്‍) റിലീസ് ചെയ്‌തു. കൊച്ചിയില്‍ നടന്ന ചടങ്ങില്‍ മോഹന്‍ലാല്‍ ആണ് സിനിമയുടെ ഡിഎന്‍എഫ്‌ടി പ്രകാശനം ചെയ്‌തത് (Mohanlal released Malaikottai Vaaliban DNFT). മോഹൻലാലിനെ കൂടാതെ ലിജോ ജോസ് പെല്ലിശ്ശേരി, നിർമാതാക്കളായ ഷിബു ബേബി ജോൺ, കൊച്ചുമോൻ സെഞ്ച്വറി ഫിലിംസ്, അച്ചു ബേബി ജോണ്‍, യുകെ ആസ്ഥാനമായ ജിപിഎല്‍ മൂവീസ് ഉടമ സുഭാഷ് മാനുവൽ, രാജേഷ് കൃഷ്‌ണ തുടങ്ങിയവരും ചടങ്ങില്‍ സന്നിഹിതരായി.

Also Read: ബോക്‌സര്‍ ലുക്കില്‍ മോഹന്‍ലാല്‍; ഇത് വൃഷഭയ്‌ക്ക് വേണ്ടിയോ വാലിബന് വേണ്ടിയോ? പുതിയ സിനിമയെ കുറിച്ച് താരം

ജിപിഎല്‍ മൂവീസാണ് നിലവിലെ കേന്ദ്രീകൃത എന്‍എഫ്‌ടിക്ക് ബദലായി വികേന്ദ്രീകൃത സാങ്കേതിക വിദ്യ വികസിപ്പിച്ചിരിക്കുന്നത്. ആഗോള വിനോദ വ്യവസായ മേഖലയില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ക്ക് ഡിഎന്‍എഫ്‌ടി തുടക്കം കുറിക്കുമെന്നും സിനിമ നിര്‍മാണ കമ്പനികള്‍ക്ക് പുതിയ സാമ്പത്തിക സ്രോതസ് തുറന്നു നല്‍കുമെന്നും ജിപിഎല്‍ മൂവീസ് അധികൃതര്‍ വ്യക്തമാക്കി.

എന്‍എഫ്‌ടികള്‍ സാധാരണയായി ആസ്‌തികളുടെ കലാമൂല്യം മാത്രമാണ് കാണുന്നത്. എന്നാല്‍ ഡിഎന്‍എഫ്‌ടിയില്‍ കലാമൂല്യത്തോടൊപ്പം അതിന് സാമ്പത്തിക മൂല്യവും ലഭ്യമാകും. https://dnft.global എന്ന വെബ്‌സൈറ്റ് വഴിയാകും 'മലൈകോട്ടെ വാലിബന്‍റെ' ചിത്രങ്ങള്‍ ലഭ്യമാകുക.

Also Read: മോഹന്‍ലാല്‍-ലിജോ ചിത്രത്തിന് പാക്കപ്പ്; 'മലൈക്കോട്ടൈ വാലിബ'ന്‍റെ വരവ് കാത്ത് ആരാധകർ

കൊച്ചുമോന്‍റെ ഉടമസ്ഥതയിലുള്ള സെഞ്ച്വറി ഫിലിംസ്, ഷിബു ബേബി ജോൺ, അച്ചു ബേബി ജോൺ എന്നിവരുടെ നേത്ര്വത്തിലുള്ള ജോൺ ആൻഡ് മേരി ക്രിയേറ്റീവ്‌സ്, അനൂപിന്‍റെ മാക്‌സ് ലാബ്, സിദ്ധാർഥ് ആനന്ദ് കുമാർ, വിക്രം മെഹ്‌റ എന്നിവരുടെ ഉടമസ്ഥയിലുള്ള സരിഗമ ഇന്ത്യ ലിമിറ്റഡ് എന്നിവരാണ് മലൈക്കോട്ടൈ വാലിബന്‍റെ നിർമാതാക്കൾ.

130 ദിവസത്തെ ചിത്രീകരണമായിരുന്നു 'മലൈക്കോട്ടൈ വാലിബന്'. രാജസ്ഥാന്‍, ചെന്നൈ, പോണ്ടിച്ചേരി എന്നിവിടങ്ങളായിരുന്നു സിനിമയുടെ പ്രധാന ലൊക്കേഷന്‍. പി എസ് റഫീക്കാണ് സിനിമയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. മധു നീലകണ്‌ഠന്‍ ആണ് ഛായാഗ്രഹണം. ലിജോ ജോസിന്‍റെ 'ചുരുളി'ക്ക് ശേഷം മധു നീലകണ്‌ഠന്‍, ലിജോ ചിത്രത്തിന് വേണ്ടി വീണ്ടും ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുകയാണ്. പ്രശാന്ത് പിള്ള സംഗീതവും ഒരുക്കി. ദീപു ജോസഫ് എഡിറ്റിങ്ങും റോണക്‌സ്‌ സേവ്യര്‍ വസ്‌ത്രാലങ്കാരവും നിര്‍വഹിച്ചു. പ്രതീഷ് ശേഖർ ആണ് പിആര്‍ഒ.

Also Read: ലിജോ ജോസ് എന്താണെന്ന് നമ്മള്‍ പഠിച്ചുകൊണ്ടിരിക്കുന്നതേ ഉള്ളൂ : മോഹന്‍ലാല്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.