ETV Bharat / bharat

'നേരി'ന് തുടക്കം, മോഹന്‍ലാല്‍ -ജീത്തു ജോസഫ് ചിത്രം അനന്തപുരിയില്‍

author img

By

Published : Aug 17, 2023, 2:23 PM IST

നേര് സിനിമയുടെ പൂജയും സ്വിച്ച് ഓണ്‍ കമ്മവും നടന്നു. ജീത്തു ജോസഫും, ലിൻ്റാ ജീത്തുവും ചേര്‍ന്നാണ് ആദ്യ ദീപം തെളിയിച്ചത്. ആൻ്റണി പെരുമ്പാവൂർ സ്വിച്ചോൺ കർമ്മവും നിര്‍വഹിച്ചു.

മോഹന്‍ലാല്‍ ജീത്തു ജോസഫ് ചിത്രത്തിന് തുടക്കം  മോഹന്‍ലാല്‍ ജീത്തു ജോസഫ്  മോഹന്‍ലാല്‍  ജീത്തു ജോസഫ്  നേര്  നേര് പൂജ നടന്നു  Mohanlal Jeethu Joseph movie Neru starts rolling  Mohanlal Jeethu Joseph movie Neru  Neru starts rolling  Mohanlal  Jeethu Joseph  Neru
തലസ്ഥാന നഗരിയില്‍ മോഹന്‍ലാല്‍ ജീത്തു ജോസഫ് ചിത്രത്തിന് തുടക്കമായി

പൊന്നിൻ ചിങ്ങമായ ഓഗസ്‌റ്റ് 17ന് തലസ്ഥാന നഗരിയിൽ ജീത്തു ജോസഫ്‌ - മോഹൻലാല്‍ കൂട്ടുകെട്ടിലൊരുങ്ങുന്ന പുതിയ ചിത്രം 'നേര്' ഷൂട്ടിങ് തുടങ്ങി. വഴുതക്കാട് ഫ്രീ മേസൻസ് ക്ലബ്ബിൽ നടന്ന ചടങ്ങില്‍ ജീത്തു ജോസഫും, ലിൻ്റാ ജീത്തുവും ആദ്യ ദീപം തെളിയിച്ചു. പിന്നീട് ചലച്ചിത്ര പ്രവർത്തകരും അണിയറ പ്രവർത്തകരും ചടങ്ങ് പൂർത്തീകരിച്ചു.

  • " class="align-text-top noRightClick twitterSection" data="">

ആൻ്റണി പെരുമ്പാവൂർ സ്വിച്ചോൺ കർമ്മവും എം. രഞ്ജിത്ത് ഫസ്‌റ്റ് ക്ലാപ്പും അടിച്ച് ചിത്രീകരണത്തിന് ആരംഭം കുറിച്ചു. ചടങ്ങില്‍ ജീത്തു ജോസഫ് ആമുഖ പ്രസംഗവും, ആൻ്റണി പെരുമ്പാവൂർ നന്ദിയും പറഞ്ഞു. അശോക് കുമാർ, രാജീവ് നാഥ്, ബി.രാകേഷ്, രാജീവ് കുമാർ, കിരീടം ഉണ്ണി, സന്നിൽ കുമാർ, രഘു ചന്ദ്രൻ നായർ, മണിക്കുട്ടൻ, ജഗദീഷ് എന്നിവർ ആശംസകൾ നേർന്നു.

നീണ്ട ഇടവേളയ്‌ക്ക് ശേഷമാണ് മോഹൻലാൽ തിരുവനന്തപുരത്ത്, സിനിമയുടെ ചിത്രീകരണത്തിനായി എത്തുന്നത്. അതിൻ്റെ സന്തോഷം ചലച്ചിത്ര പ്രവർത്തകരും പങ്കുവച്ചു. തിരുവനന്തപുരത്തും പരിസരങ്ങളിലുമായി സിനിമയുടെ ചിത്രീകരണം പൂർത്തിയാക്കും.

ആശിർവാദ് സിനിമാസിൻ്റെ ബാനറിൽ ആന്‍റണി പെരുമ്പാവൂർ ആണ് സിനിമയുടെ നിര്‍മാണം. ആശിർവാദ് സിനിമാസിൻ്റെ 33-ാമത്തെ ചിത്രം കൂടിയാണിത്. അതേസമയം, ആശിർവാദിന്‍റെ അഞ്ചാമത്തെ സിനിമയും, മോഹൻലാലിനൊപ്പമുള്ള നാലാമത്തെ ചിത്രവുമാണ് ഇതെന്ന് ചടങ്ങില്‍ ജീത്തു ജോസഫും വ്യക്തമാക്കി.

കേടതിയും, നിയമ യുദ്ധവുമൊക്കെ കോർത്തിണക്കിയ ഒരു കോർട്ട് റൂം ഡ്രാമയാണ് 'നേര്'. ഈ സിനിമയിലൂടെ കോടതി നടപടികൾ തികച്ചും റിയലിസ്‌റ്റിക്കായി അവതരിപ്പിക്കുകയാണ് സംവിധായകന്‍. കഥാഗതിയിൽ നിരവധി പുതുമകളും വഴിത്തിരിവും സമ്മാനിക്കുമെന്നാണ് സൂചന.

മോഹൻലാല്‍ നായകനായി എത്തുന്ന ചിത്രത്തില്‍ ജഗദീഷ്, സിദിഖ്, അനശ്വര രാജൻ, പ്രിയാമണി, ഗണേഷ് കുമാർ, നന്ദു, കലേഷ്, ശ്രീധന്യ, മാത്യു വർഗീസ്, ശാന്തി മായാദേവി, ദിനേശ് പ്രഭാകർ, ശങ്കർ ഇന്ദുചൂഡൻ, രമാദേവി, ഡോ.പ്രശാന്ത്, രശ്‌മി അനിൽ തുടങ്ങിയവരും നിരവധി പുതുമുഖങ്ങളും ചിത്രത്തിൽ അണിനിരക്കും.

'നേരി'ലൂടെ പുതിയൊരു തിരക്കഥാകൃത്തിനെ കൂടി പരിചയപ്പെടുത്തുകയാണ് ജീത്തു ജോസഫ്. ശാന്തി മായാദേവിയാണ് സിനിമയ്‌ക്ക് വേണ്ടി തിരക്കഥ ഒരുക്കുന്നത്. തിരക്കഥാകൃത്താവാന്‍ തനിക്ക് അവസരവും പ്രചോദനവും നൽകിയത് ജീത്തു ജോസഫ് സാറാണന്ന് ചടങ്ങില്‍ ശാന്തി പറഞ്ഞു. ജീത്തു ജോസഫും ശാന്തി മായാദേവിയും ചേർന്നാണ് സിനിമയുടെ കഥയും തിരക്കഥയും സംഭാഷണവും രചിച്ചിരിക്കുന്നത്.

മമ്മൂട്ടി നായകനായ 'ഗാന ഗന്ധർവ്വന്‍' എന്ന സിനിമയിലൂടെയാണ് ശാന്തി മായാദേവി അഭിനയ രംഗത്തെത്തുന്നത്. തുടർന്ന് 'ദൃശ്യം 2', 'നാലാംമുറ', ചിത്രീകരണം നടന്നു വരുന്ന 'റാം' എന്നീ ചിത്രങ്ങളിലും അഭിനയിച്ചു. വിജയ് നായകനായ 'ലിയോ'യിലും ശാന്തി ശ്രദ്ധേയമായ കാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. എന്നാലിപ്പോള്‍ 'നേരി'ലൂടെ തിരക്കഥ രംഗത്ത് കൂടി കടക്കുകയാണ് ശാന്തി.

വിനായക് ശശികുമാറിൻ്റെ വരികൾക്ക് വിഷ്‌ണു ശ്യാം ആണ് സംഗീതം ഒരുക്കിയിരിക്കുന്നത്. സതീഷ് കുറുപ്പ് ഛായാഗ്രഹണവും വി.എസ് വിനായക് എഡിറ്റിംഗും നിർവ്വഹിക്കുന്നു. കലാസംവിധാനം - ബോബൻ, കോസ്റ്റ്യൂം ഡിസൈൻ - ലിൻ്റോ ജീത്തു, മേക്കപ്പ് - അമൽ ചന്ദ്ര, ചീഫ് അസോസിയേറ്റ് ഡയറക്‌ടർ - സുധീഷ് രാമചന്ദ്രൻ, അസോസിയേറ്റ് ഡയറക്‌ടേഴ്‌സ് - സോണി ജി സോളമൻ, എസ്.എ ഭാസ്ക്കരൻ, അമരേഷ് കുമാർ, ഫിനാൻസ് കൺട്രോളർ - മനോഹരൻ കെ പയ്യന്നൂർ; പ്രൊഡക്ഷൻ മാനേജേഴ്‌സ്‌ - ശശിധരൻ കണ്ടാണിശ്ശേരിൽ, പാപ്പച്ചൻ ധനുവച്ചപുരം, പ്രൊഡക്ഷൻ കൺട്രോളർ - സിദ്ദു പനയ്ക്കൽ, സ്‌റ്റില്‍സ് - ബന്നറ്റ് എം വർഗീസ് എന്നിവരും നിര്‍വഹിക്കുന്നു.

Also Read: മോഹൻലാൽ - ജീത്തു ജോസഫ് കോംബോ വീണ്ടും; പുതിയ ചിത്രത്തിന്‍റെ ടൈറ്റിൽ പുറത്ത്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.