ETV Bharat / bharat

Mohanlal In Vishnu Manchu's Pan Indian Movie : ജനത ഗാരേജിന് ശേഷം മോഹന്‍ലാല്‍ വീണ്ടും തെലുഗുവില്‍ ; കണ്ണപ്പ ആയി വിഷ്‌ണു മഞ്ചു, ശിവനായി പ്രഭാസും - Mohanlal to play in Kannappa

Mohanlal and Prabhas to play in Kannappa : വിഷ്‌ണു മഞ്ചുവിന്‍റെ സ്വപ്‌ന പദ്ധതിയില്‍ മോഹന്‍ലാലും പ്രഭാസും. ജനത ഗാരേജിന് ശേഷം കണ്ണപ്പയിലൂടെ മോഹന്‍ലാല്‍ വീണ്ടും തെലുഗുവില്‍

Manchu Vishnu Pan Indian Movie  Mohanlal in Vishnu Manchu Pan Indian Movie  Kannappa  ജനത ഗാരേജിന് ശേഷം മോഹന്‍ലാല്‍ വീണ്ടും തെലുഗുവില്‍  മോഹന്‍ലാല്‍  മോഹന്‍ലാല്‍ വീണ്ടും തെലുഗുവില്‍  കണ്ണപ്പ ആയി വിഷ്‌ണു മഞ്ചു  ശിവനായി പ്രഭാസും  പ്രഭാസ്  Prabhas to play in Kannappa  Mohanlal to play in Kannappa  Mohanlal second Telugu movie
Mohanlal in Vishnu Manchu Pan Indian Movie
author img

By ETV Bharat Kerala Team

Published : Oct 1, 2023, 11:09 AM IST

പ്രഖ്യാപനം മുതല്‍ വാര്‍ത്താതലക്കെട്ടുകളില്‍ ഇടംപിടിച്ചിരുന്നു വിഷ്‌ണു മഞ്ചുവിന്‍റെ പാൻ ഇന്ത്യൻ ചിത്രം 'കണ്ണപ്പ' (Vishnu Manchu Pan Indian Movie). വിഷ്‌ണു മഞ്ചു (Vishnu Manchu) നായകനായി എത്തുന്ന തെലുഗു ചിത്രം 'കണ്ണപ്പ'യില്‍ (Kannappa) സൂപ്പര്‍ താരം പ്രഭാസും ഭാഗമാകുന്നുവെന്നും അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചിരുന്നു (Mohanlal In Vishnu Manchu's Pan Indian Movie).

ആരാധകര്‍ക്ക് സന്തോഷം നല്‍കുന്ന മറ്റൊരു വാര്‍ത്ത കൂടി പുറത്തുവന്നിരിക്കുകയാണ്. മോഹന്‍ലാലും (Mohanlal) 'കണ്ണപ്പ'യുടെ ഭാഗമാകുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍ (Mohanlal to play in Kannappa). 'ജനത ഗാരേജി'ന് (Janatha Garage) ശേഷമുള്ള മോഹന്‍ലാലിന്‍റെ തെലുഗു ചിത്രം കൂടിയാണ് 'കണ്ണപ്പ' (Mohanlal second Telugu movie).

Manchu Vishnu Pan Indian Movie  Mohanlal in Vishnu Manchu Pan Indian Movie  Kannappa  ജനത ഗാരേജിന് ശേഷം മോഹന്‍ലാല്‍ വീണ്ടും തെലുഗുവില്‍  മോഹന്‍ലാല്‍  മോഹന്‍ലാല്‍ വീണ്ടും തെലുഗുവില്‍  കണ്ണപ്പ ആയി വിഷ്‌ണു മഞ്ചു  ശിവനായി പ്രഭാസും  പ്രഭാസ്  Prabhas to play in Kannappa  Mohanlal to play in Kannappa  Mohanlal second Telugu movie
വിഷ്‌ണു മഞ്ചുവിന്‍റെ സ്വപ്‌ന പദ്ധതിയില്‍ മോഹന്‍ലാലും

Also Read: Malaikottai Vaaliban Release Date: കാത്തിരിപ്പിന് വിരാമം, ആ വലിയ പ്രഖ്യാപനം എത്തി; മലൈക്കോട്ടൈ വാലിബൻ അപ്‌ഡേറ്റുമായി മോഹന്‍ലാല്‍

ഇത് ആരാധകരെ കൂടുതല്‍ ആവേശത്തില്‍ ആഴ്‌ത്തിയിരിക്കുകയാണ്. ഒപ്പം 'കണ്ണപ്പ'യിലുള്ള ആരാധകരുടെ പ്രതീക്ഷകളും വാനോളം ഉയര്‍ന്നു. ഇതുവരെ പ്രേക്ഷകര്‍ കാണാത്ത പുതിയൊരു സിനിമാറ്റിക് അനുഭവം ആകും 'കണ്ണപ്പ' സമ്മാനിക്കുക എന്നാണ് സൂചന.

വിഷ്‌ണു മഞ്ചുവിന്‍റെ അച്ഛനും തെലുഗു നടനുമായ മോഹന്‍ ബാബുവും (Mohan Babu) സിനിമയില്‍ സുപ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. പുരാണ ഇതിഹാസ കഥയിലെ കണ്ണപ്പ ആയാണ് ചിത്രത്തില്‍ വിഷ്‌ണു മഞ്ചു എത്തുന്നത് (Vishnu Manchu as Kannappa). പ്രഭാസ് ശിവന്‍റെ കഥാപാത്രത്തെയും അവതരിപ്പിക്കും (Prabhas as Lord Shiva). അതേസമയം മോഹന്‍ലാലിന്‍റെ കഥാപാത്രത്തെ കുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമല്ല.

Also Read: Prabhas Salaar Release Date ആരാധകര്‍ക്ക് പ്രഭാസിന്‍റെ ക്രിസ്‌മസ് സമ്മാനം; സലാര്‍ റിലീസ് തീയതി പുറത്ത്

100 കോടി ബജറ്റിലൊരുങ്ങുന്ന സിനിമയുടെ ചിത്രീകരണം നിലവില്‍ ന്യൂസിലന്‍ഡില്‍ പുരോഗമിക്കുകയാണ് (Kannappa shooting). ആന്ധ്രാപ്രദേശ്, ഹൈദരാബാദ് എന്നിവിടങ്ങളാണ് സിനിമയുടെ മറ്റ് ലൊക്കേഷനുകള്‍. മോഹന്‍ ബാബുവിന്‍റെ ഉടമസ്ഥതയിലുള്ള 24 ഫ്രെയിംസ് ഫാക്‌ടറി, എവിഎ എന്‍റര്‍ടെയിന്‍മെന്‍റ് എന്നീ ബാനറുകളിലായാണ് സിനിമയുടെ നിര്‍മാണം.

സ്‌റ്റാര്‍ പ്ലസില്‍ സംപ്രേഷണം ചെയ്യുന്ന 'മഹാഭാരത്' സീരീസിന്‍റെ സംവിധായകന്‍ മുകേഷ് കുമാര്‍ സിംഗാണ് 'കണ്ണപ്പ'യുടെ സംവിധാനം. ബോളിവുഡ് സംവിധായകനും നിര്‍മാതാവുമായ മുകേഷ് കുമാറിന്‍റെ തെലുഗു അരങ്ങേറ്റ ചിത്രം കൂടിയാണ് 'കണ്ണപ്പ'.

Also Read: Mohanlal and Ajith Kumar Spotted Together | മോഹൻലാലും അജിത് കുമാറും ദുബായിൽ; പുതിയ സിനിമയുടെ സൂചനയോയെന്ന് ആരാധകർ

വിഷ്‌ണു മഞ്ചു, മോഹന്‍ ബാബു, മുകേഷ് കുമാര്‍ സിംഗ് എന്നിവര്‍ ചേര്‍ന്നാണ് സിനിമയുടെ സംഭാഷണം ഒരുക്കിയിരിക്കുന്നത്. സ്‌റ്റീഫന്‍ ദേവസി, മണി ശർമ്മ എന്നിവർ ചേര്‍ന്നാണ് ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കുക. കൂടാതെ നിരവധി പ്രമുഖരും സിനിമയ്‌ക്ക് വേണ്ടി അണിനിരക്കും.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.