ETV Bharat / bharat

ശിവരാജ് സിങ് ചൗഹാനല്ല, മധ്യപ്രദേശില്‍ ഇനി മോഹന്‍ യാദവ്; മുഖ്യമന്ത്രിയെ തീരുമാനിച്ച് ബിജെപി

Madhya Pradesh new cabinet : ജഗദീഷ്‌ ദേവ്‌ദ, രജേഷ്‌ ശുക്ല എന്നിവര്‍ ഉപമുഖ്യമന്ത്രിമാരാകും

Mohan Yadav elected as new Madhya Pradesh CM  Mohan Yadav new Madhya Pradesh CM  Madhya Pradesh New CM  Madhya Pradesh new cabinet  മധ്യപ്രദേശില്‍ മോഹന്‍ യാദവ്  മോഹന്‍ യാദവ് മധ്യപ്രദേശ് മുഖ്യമന്ത്രി
Mohan Yadav new Madhya Pradesh CM
author img

By ETV Bharat Kerala Team

Published : Dec 11, 2023, 5:13 PM IST

Updated : Dec 11, 2023, 7:35 PM IST

ഭോപ്പാല്‍ : മധ്യപ്രദേശില്‍ പുതിയ മുഖ്യമന്ത്രിയായി മോഹന്‍ യാദവിനെ തെരഞ്ഞെടുത്ത് ബിജെപി. ശിവരാജ്‌ സിങ് ചൗഹാന്‍ സര്‍ക്കാരില്‍ മന്ത്രിയായിരുന്നു മോഹന്‍ യാദവ് (Mohan Yadav elected as new Madhya Pradesh CM). അതേസമയം സംസ്ഥാനത്ത് രണ്ട് ഉപമുഖ്യമന്ത്രിമാര്‍ ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. ജഗദീഷ്‌ ദേവ്‌ദ, രജേഷ്‌ ശുക്ല എന്നിവരാകും ഉപമുഖ്യമന്ത്രിമാര്‍. കേന്ദ്രമന്ത്രി നരേന്ദ്ര സിങ് തോമര്‍ നിയമസഭ സ്‌പീക്കര്‍ ആകും.

2013ല്‍ ദക്ഷിണ ഉജ്ജയിനില്‍ നിന്നാണ് മോഹന്‍ യാദവ് ആദ്യമായി നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. 2018ല്‍ അതേ മണ്ഡലിത്തില്‍ നിന്ന് വീണ്ടും നിയമസഭ സാമാജികനായി. 2020ലെ ശിവരാജ് സിങ് ചൗഹാന്‍ കാബിനറ്റില്‍ മന്ത്രി ആയിരുന്നു അദ്ദേഹം. ഉന്നത വിദ്യാഭ്യാസ വകുപ്പാണ് അദ്ദേഹം കൈകാര്യം ചെയ്‌തിരുന്നത്.

ദക്ഷിണ ഉജ്ജയിനില്‍ നിന്നുള്ള പ്രബലനായ ഒബിസി നേതാവ് കൂടിയാണ് മോഹന്‍ യാദവ്. മുന്‍ മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍, മുന്‍ കേന്ദ്രമന്ത്രി നരേന്ദ്ര സിങ് തോമര്‍, ബിജെപിയുടെ ദേശീയ ജനറല്‍ സെക്രട്ടറി വിജയ്‌ വര്‍ഗ്യ തുടങ്ങിയവരെ മറികടന്നാണ് മോഹന്‍ യാദവ് മുഖ്യമന്ത്രി പദത്തില്‍ എത്തിയത്.

2023ലെ നിയമസഭ തെരഞ്ഞെടുപ്പിലും (Madhya Pradesh Assembly election 2023) ദക്ഷിണ ഉജ്ജയിനില്‍ നിന്ന് തന്നെയാണ് മോഹന്‍ യാദവ് മത്സരിച്ചത്. 95,699 വോട്ടുകളാണ് അദ്ദേഹം ഇത്തവണ നേടിയത്. കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായിരുന്ന ചേതന്‍ പ്രേംനാരായണ്‍ യാദവിനെ 12,000 വോട്ടുകള്‍ക്കാണ് മോഹന്‍ യാദവ് പരാജയപ്പെടുത്തിയത്.

Also Read: ഛത്തീസ്‌ഗഡിലെ സസ്‌പെന്‍സിന് വിരാമം, വിഷ്‌ണു ദേവ് സായി മുഖ്യമന്ത്രിയാകും

ഇക്കഴിഞ്ഞ നവംബര്‍ 17നായിരുന്നു മധ്യപ്രദേശിലെ 230 നിയമസഭ മണ്ഡലങ്ങളിലേക്ക് തെരഞ്ഞെടുപ്പ് നടന്നത്. ഒറ്റ ഘട്ടമായിട്ടായിരുന്നു തെരഞ്ഞെടുപ്പ്. ഡിസംബര്‍ 3നായിരുന്നു വോട്ടെണ്ണല്‍ നടന്നത്. ബിജെപി മധ്യപ്രദേശില്‍ 163 സീറ്റുകളാണ് ഇത്തവണ പിടിച്ചത് (Madhya Pradesh Assembly election 2023 results). കോണ്‍ഗ്രസിന് 66 സീറ്റുകള്‍ നേടി തൃപ്‌തിപ്പെടേണ്ടി വന്നു.

മധ്യപ്രദേശിലെ മുഖ്യമന്ത്രി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഘട്ടര്‍, ഒബിസി മോര്‍ച്ച ദേശീയ പ്രസിഡന്‍റ് കെ ലക്ഷ്‌മണ്‍, ആശ ലക്‌ഡ എന്നിവര്‍ ഉള്‍പ്പെടുന്ന കേന്ദ്ര നിരീക്ഷണ സംഘത്തെ വ്യഴാഴ്‌ച ചുമതലപ്പെടുത്തിയിരുന്നു. ഇവര്‍ ഇന്ന് നിയസഭ കക്ഷി യോഗം വിളിച്ചു ചേര്‍ത്തു. പിന്നാലെയാണ് മുഖ്യമന്ത്രി പ്രഖ്യാപനത്തിന് തീരുമാനമായത്.

Last Updated : Dec 11, 2023, 7:35 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.