ETV Bharat / bharat

മാനനഷ്‌ടക്കേസില്‍ രാഹുല്‍ ഗാന്ധിക്ക് ഇടക്കാല സ്‌റ്റേ ഇല്ല; വേനലവധിക്ക് ശേഷം വിധി പറയാമെന്നറിയിച്ച് ഗുജറാത്ത് ഹൈക്കോടതി

കേസില്‍ ഗുജറാത്ത് ഹൈക്കോടതി ഇടക്കാല സ്‌റ്റേ നല്‍കാത്തതോടെ രാഹുലിന്‍റെ ലോക്‌സഭ അയോഗ്യത തുടരും

Modi Surname defamation case  Modi Surname  High Court refused interim stay to Rahul Gandhi  Rahul Gandhi  Gujarat High Court  Congress leader Rahul Gandhi  മാനനഷ്‌ടക്കേസില്‍ രാഹുല്‍ ഗാന്ധി  രാഹുല്‍ ഗാന്ധിക്ക് ഇടക്കാല സ്‌റ്റേ ഇല്ല  രാഹുല്‍ ഗാന്ധി  ഇടക്കാല സ്‌റ്റേ  വേനലവധിക്ക് ശേഷം വിധി  ഗുജറാത്ത് ഹൈക്കോടതി  രാഹുലിന്‍റെ ലോക്‌സഭ അയോഗ്യത  ലോക്‌സഭ അയോഗ്യത  രാഹുല്‍  കോടതി
മാനനഷ്‌ടക്കേസില്‍ രാഹുല്‍ ഗാന്ധിക്ക് ഇടക്കാല സ്‌റ്റേ ഇല്ല
author img

By

Published : May 2, 2023, 6:18 PM IST

അഹമ്മദാബാദ്: മോദി പരാമര്‍ശത്തെ തുടര്‍ന്നുള്ള അപകീര്‍ത്തിക്കേസില്‍ രാഹുല്‍ ഗാന്ധിയ്‌ക്ക് ഇടക്കാല സ്‌റ്റേ നല്‍കാതെ ഗുജറാത്ത് ഹൈക്കോടതി. സൂറത്ത് കോടതിയുടെ ശിക്ഷാവിധി സ്റ്റേ ചെയ്യണമെന്ന രാഹുൽ ഗാന്ധിയുടെ ഹർജി വേനലവധിയ്‌ക്ക് ശേഷം വിധി പറയുന്നതിനായി ജസ്‌റ്റിസ് ഹേമന്ത് പ്രച്ഛക് മാറ്റിവയ്‌ക്കുകയായിരുന്നു. കോടതി ഇടക്കാല സ്‌റ്റേ നല്‍കാതെ വന്നതോടെ പാര്‍ലമെന്‍റില്‍ രാഹുല്‍ ഗാന്ധിക്കുള്ള അയോഗ്യത തുടരും.

വേനലവധി കഴിഞ്ഞ് വിധി: രാഹുല്‍ ഗാന്ധിയുടെ ഹര്‍ജിയില്‍ വിശദമായ വാദം കേട്ട ശേഷമാണ് കോടതി വിധിപ്രഖ്യാപനം വേനലവധിക്ക് ശേഷം മാറ്റിവച്ചത്. ഇതുപ്രകാരം വേനലവധിയ്‌ക്കായി മെയ്‌ അഞ്ചിന് അടയ്‌ക്കുന്ന കോടതി ജൂണ്‍ അഞ്ചിന് തുറന്ന ശേഷമാവും ഹര്‍ജി പരിഗണിക്കുക. എന്നാല്‍ രാഹുലിന്‍റെ അപേക്ഷ തള്ളിയ സൂറത്ത് സെഷൻസ് കോടതി ഉത്തരവിനെതിരെയുള്ള റിവിഷൻ അപേക്ഷയെ എതിർത്ത് കൂടുതല്‍ രേഖകൾ സമർപ്പിക്കാൻ പരാതിക്കാരനായ പൂർണേഷ് മോദിയുടെ അഭിഭാഷകന് ജസ്‌റ്റിസ് ഹേമന്ത് പ്രച്ഛക് കോടതി അനുവാദം നല്‍കി.

ജാമ്യം ലഭിക്കാവുന്നതും താരതമ്യേന ചെറുതുമായ കുറ്റത്തിന് പരമാവധി രണ്ട് വർഷം വരെ ശിക്ഷിച്ചാൽ അദ്ദേഹത്തിന് ലോക്‌സഭാ സീറ്റും ശാശ്വതമായി നഷ്‌ടമാകുമെന്നും ഇത് അദ്ദേഹം പ്രതിനിധീകരിക്കുന്ന മണ്ഡലത്തിലെ ജനങ്ങളെ ബാധിക്കുമെന്നും രാഹുല്‍ ഗാന്ധിയുടെ അഭിഭാഷകന്‍ ഏപ്രില്‍ 29 ലെ വാദത്തിനിടെ കോടതിയെ അറിയിച്ചിരുന്നു. എന്നാല്‍ കഴിഞ്ഞ ബുധനാഴ്‌ച കേസില്‍ അടിയന്തര വാദം കേൾക്കുന്നതില്‍ നിന്ന് ഗുജറാത്ത് ഹൈക്കോടതിയിലെ ജസ്‌റ്റിസ് ഗീതാ ഗോപി സ്വയം പിന്മാറിയിരുന്നു. തുടര്‍ന്നാണ് കേസ് ജസ്‌റ്റിസ് ഹേമന്ത് പ്രച്ഛകിന് കൈമാറുന്നത്.

കേസിലേക്കുള്ള പരാമര്‍ശം: 2019 ഏപ്രില്‍ 13നാണ് രാഹുലിനെതിരെയുള്ള കേസിന് ആസ്‌പദമായ സംഭവം നടക്കുന്നത്. ലോക്‌സഭ തെരഞ്ഞെടുപ്പിന്‍റെ ഭാഗമായി കര്‍ണാടകയിലെ കോലാറിലെ റാലിക്കിടെ നടത്തിയ പ്രസംഗത്തിലായിരുന്നു രാഹുല്‍ ഗാന്ധിയുടെ വിവാദ പരാമര്‍ശം. എല്ലാ കള്ളന്‍മാര്‍ക്കും മോദി എന്ന് പൊതുനാമം ആയത് എങ്ങനെയാണെന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ ചോദ്യം. പ്രധാനമന്ത്രി നരേന്ദ്ര മോദി, നീരവ് മോദി, ലളിത് മോദി എന്നിവരെ ലക്ഷ്യം വച്ചായിരുന്നു രാഹുല്‍ ഗാന്ധിയുടെ പ്രസ്‌താവന. എന്നാല്‍ രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശം മോദി സമുദായത്തെ മൊത്തത്തില്‍ അപകീര്‍ത്തിപ്പെടുത്തിയെന്ന് കാണിച്ച് ബിജെപി എംഎല്‍എ പൂര്‍ണേഷ് മോദി പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് കേസില്‍ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 499, 500 വകുപ്പുകൾ പ്രകാരം മാർച്ച് 23 നാണ് സൂറത്ത് കോടതി രാഹുല്‍ ഗാന്ധിയെ രണ്ട് വർഷം തടവിന് ശിക്ഷിക്കുന്നത്.

പിന്നാലെ അയോഗ്യത: കേസില്‍ സൂറത്ത് കോടതിയുടെ വിധി വന്നതിന് പിന്നാലെ ലോക്‌സഭ സെക്രട്ടേറിയറ്റ് രാഹുലിനെ അയോഗ്യനാക്കുകയായിരുന്നു. രാഹുല്‍ അയോഗ്യനാക്കപ്പെട്ടതിന് തുടര്‍ന്ന് പ്രതിഷേധവുമായി പ്രതിപക്ഷ പാര്‍ട്ടികളും രംഗത്തെത്തി. വൈരാഗ്യത്തിന്‍റെയും വേട്ടയാടലിന്‍റെയും രാഷ്‌ട്രീയമാണ് ബിജെപി പയറ്റുന്നത് എന്നായിരുന്നു പ്രതിപക്ഷ ആരോപണം. മാത്രമല്ല രാജ്യവ്യാപകമായി കോണ്‍ഗ്രസ് പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിച്ചിരുന്നു.

Also Read: അയോഗ്യനാക്കപ്പെട്ടാലും ജയിലിലടച്ചാലും ഞാന്‍ വയനാടിന്‍റെ ജനപ്രതിനിധിയാണ്: രാഹുല്‍ ഗാന്ധി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.