ETV Bharat / bharat

PM Modi Returns to India| അമേരിക്ക, ഈജിപ്‌ത്‌ സന്ദർശനത്തിന് ശേഷം പ്രധാനമന്ത്രി മോദി ഇന്ത്യയിൽ തിരിച്ചെത്തി

നിരവധി സുപ്രധാന കരാറുകളിൽ ഒപ്പുവച്ച വിദേശ സന്ദർശനങ്ങൾക്ക് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യയിൽ മടങ്ങിയെത്തി. സ്വീകരിച്ച് കേന്ദ്ര വിദേശകാര്യ സഹമന്ത്രി മീനാക്ഷി ലേഖിയും ബിജെപി അധ്യക്ഷൻ ജെ പി നദ്ദയും.

modi returns to india after US and Egypt visit  modi returns to india  modi india  modi  modi US visit  modi egypt visit  US and Egypt visit modi  modi returns  PM Modi Returns to India  പ്രധാനമന്ത്രി മോദി ഇന്ത്യയിൽ തിരിച്ചെത്തി  മോദി ഇന്ത്യയിൽ തിരിച്ചെത്തി  മോദി യുഎസ് സന്ദർശനം  മോദി  പ്രധാനമന്ത്രി മോദി യുഎസ് സന്ദർശനം  വിദേശ സന്ദർശനം മോദി  പ്രധാനമന്ത്രി മോദി ഇന്ത്യയിൽ  മോദി ഈജിപ്‌ത് സന്ദർശനം  ജെ പി നദ്ദ  കേന്ദ്ര വിദേശകാര്യ സഹമന്ത്രി മീനാകാശി ലേഖി  മീനാക്ഷി ലേഖി  ഡൽഹി വിമാനത്താവളം
PM Modi
author img

By

Published : Jun 26, 2023, 10:43 AM IST

ന്യൂഡൽഹി : ആറ് ദിവസത്തെ യുഎസ്, ഈജിപ്‌ത് സന്ദർശനത്തിന് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യയിൽ തിരികെയെത്തി. ഞായറാഴ്‌ച രാത്രിയാണ് മോദി ഈജിപ്‌തിൽ നിന്ന് ഇന്ത്യയിലേക്ക് മടങ്ങിയത്. ഡൽഹി വിമാനത്താവളത്തിൽ കേന്ദ്ര വിദേശകാര്യ സഹമന്ത്രി മീനാക്ഷി ലേഖിയും ബിജെപി അധ്യക്ഷൻ ജെ പി നദ്ദയും ചേർന്ന് മോദിയെ സ്വീകരിച്ചു.

ഡൽഹിയിൽ നിന്നുള്ള ബിജെപി നേതാക്കളും പാർട്ടി എംപിമാരായ ഹർഷ് വർധൻ, ഹൻസ് രാജ് ഹൻസ്, ഗൗതം ഗംഭീർ എന്നിവരും ഡൽഹിയിൽ മോദിയെ സ്വീകരിക്കുന്ന ചടങ്ങിൽ പങ്കെടുത്തു. ജൂൺ 20-നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎസ് സന്ദർശനം ആരംഭിച്ചത്. തുടർന്ന് ജൂൺ 21ന് ഒമ്പതാമത് അന്താരാഷ്ട്ര യോഗാ ദിനം ആചരിക്കാൻ യുഎൻ ആസ്ഥാനത്ത് ചരിത്രപരമായ പരിപാടിക്ക് നേതൃത്വം നൽകുകയും ചെയ്‌തു.

പിന്നീട് വാഷിംഗ്‌ടൺ ഡി സി വൈറ്റ് ഹൗസിൽ പ്രസിഡന്‍റ് ബൈഡനുമായും പ്രഥമ വനിത ഡോ. ജിൽ ബൈഡനുമായി കൂടിക്കാഴ്‌ച നടത്തി. പ്രസിഡന്‍റ് ജോ ബൈഡനും പ്രഥമ വനിതയും പ്രധാനമന്ത്രി മോദിയും സ്റ്റേറ്റ് ഡിന്നറിൽ ഒത്തുകൂടുകയും ചെയ്‌തു. പ്രതിരോധം, ബഹിരാകാശം, വ്യാപാരം തുടങ്ങിയ സുപ്രധാന മേഖലകളിലെ സഹകരണം വർധിപ്പിക്കുന്നതിനുള്ള നിരവധി പ്രധാന ഇടപാടുകളെ കുറിച്ച് ചർച്ച ചെയ്‌തു.

യുഎസ് സന്ദർശനം അവസാനിപ്പിച്ച് ശനിയാഴ്‌ച കെയ്‌റോയിലെത്തിയ മോദിയെ ഈജിപ്ഷ്യൻ പ്രധാനമന്ത്രി മൊസ്‌തഫ മദ്ബൗലി വിമാനത്താവളത്തിൽ സ്വീകരിച്ചു. മുഖ്യമന്ത്രിയുടെ ആദ്യ ഈജിപ്‌ത് സന്ദർശനമായിരുന്നു ഇത്തവണത്തേത്. സന്ദർശന വേളയിൽ, പ്രസിഡന്‍റ് അബ്‌ദുൽ ഫത്തേഹ് എൽ സിസിയുമായി ചർച്ച നടത്തി. ഈജിപ്‌തിന്‍റെ പരമോന്നത ബഹുമതിയായ 'ഓർഡർ ഓഫ് ദ നൈൽ' പുരസ്‌കാരം പ്രസിഡന്‍റ് എൽ സിസി മോദിക്ക് സമ്മാനിച്ചു. പ്രധാനമന്ത്രി മോദിക്ക് നൽകുന്ന 13-ാമത്തെ പരമോന്നത സംസ്ഥാന ബഹുമതിയാണിത്.

ഞായറാഴ്‌ച അബ്‌ദുൽ ഫത്തേഹ് എൽ സിസിയുമായി മോദി ചർച്ച നടത്തി. ഇരുരാജ്യങ്ങളും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള മാർഗങ്ങൾ ചർച്ച ചെയ്‌തു. വ്യാപാരം, നിക്ഷേപങ്ങൾ, ഊർജ്ജ ബന്ധങ്ങൾ, ജനങ്ങൾ തമ്മിലുള്ള ബന്ധം എന്നിവ മെച്ചപ്പെടുത്തുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നുതിനെ കുറിച്ചും ചർച്ച ചെയ്‌തു.

ഈജിപ്‌ത് ഗ്രാൻഡ് മുഫ്‌തി ഷാക്കി ഇബ്രാഹിം അബ്‌ദുൽ കരീം അല്ലാമുവുമായും മോദി കൂടിക്കാഴ്‌ച നടത്തി. സാമൂഹിക സൗഹാർദം പ്രോത്സാഹിപ്പിക്കുക, തീവ്രവാദത്തെ ചെറുക്കുക എന്നീ വിഷയങ്ങളെ കുറിച്ച് ഇരുവരും ചര്‍ച്ച ചെയ്‌തു. ഇസ്‌ലാമിക നിയമ ഗവേഷണത്തിന്‍റെ ഈജിപ്ഷ്യൻ ഉപദേശക സമിതിയായ ദാർ അൽ ഇഫ്‌തയിൽ, ഇന്ത്യ ഒരു ഐടി സെന്‍റര്‍ ഓഫ് എക്‌സലൻസ് സ്ഥാപിക്കുമെന്നും പ്രധാനമന്ത്രി ഗ്രാൻഡ് മുഫ്‌തിയെ അറിയിച്ചിരുന്നു.

രണ്ട് ദിവസത്തെ സന്ദർശനത്തിനായാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഈജിപ്‌തിൽ എത്തിയത്. ഒരു ഇന്ത്യൻ പ്രധാനമന്ത്രി ഔദ്യോഗികമായി ഈജിപ്‌ത് സന്ദർശനം നടത്തുന്നത് 26 വർഷങ്ങൾക്ക് ശേഷമാണ്. ഈ വർഷം ന്യൂഡൽഹിയിൽ നടന്ന റിപ്പബ്ലിക് ദിനാഘോഷത്തിലെ മുഖ്യാതിഥി ഈജിപ്‌ഷ്യൻ പ്രസിഡന്‍റ് ആയിരുന്നു. അന്ന് ചടങ്ങിലെത്തിയപ്പോഴാണ് അദ്ദേഹം നരേന്ദ്ര മോദിയെ സ്വന്തം ഈജിപ്‌തിലേക്ക് ക്ഷണിച്ചത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.