ന്യൂഡല്‍ഹി : ഇന്ത്യയിലെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ രാജ്യത്തുനിന്നു തന്നെ നവ ആശയങ്ങള്‍ ഉരുത്തിരിയണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സ്റ്റാര്‍ട്ട് സംരഭകരുമായുള്ള വീഡിയോ കോണ്‍ഫറന്‍സില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.കേന്ദ്ര സര്‍ക്കാര്‍ സ്റ്റാര്‍ട്ട്‌അപ്പുകള്‍ക്കായി സ്വീകരിച്ച നടപടികള്‍ പ്രധാനമന്ത്രി യോഗത്തില്‍ വിശദീകരിച്ചു.
സ്‌റ്റാര്‍ട്ടപ്പുകള്‍ രാജ്യത്തിന്‍റെ നട്ടെല്ലാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യില്‍ 60,000 സ്റ്റാര്‍ട്ടപ്പുകള്‍ ഉണ്ട്. അതില്‍ 42 യുനികോണുകളാണ്(ഒരു ബില്ല്യണ്‍ അമേരിക്കന്‍ ഡോളറില്‍ കൂടുതല്‍ വിപണി മൂല്യമുള്ള കമ്പനി)എന്നും അദ്ദേഹം വ്യക്‌തമാക്കി.
ALSO READ:ഗുജറാത്തില്‍ രാജധാനി എക്‌സ്പ്രസ് അട്ടിമറിക്കാന്‍ ശ്രമം ; ഒഴിവായത് വന്‍ അപകടം
ഇന്ത്യയിലെ സ്റ്റാര്‍ട്ട് അപ്പ് എക്കോസിസ്‌റ്റം ശക്‌തിപ്പെടുത്താന്‍ മൂന്ന് കാര്യങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. സംരഭകത്വത്തിനുള്ള തടസ്സങ്ങള്‍ നീക്കും,സര്‍ക്കാരില്‍ നിന്നു തന്നെ നവീനമായ ആശങ്ങള്‍ ഉണ്ടാക്കും,പുതിയ സംരംഭകരെ സഹായിക്കാനായി സര്‍ക്കാറിന്‍റെ നേതൃത്വത്തില്‍ സംവിധാനങ്ങള്‍ ഒരുക്കും - പ്രധാനമന്ത്രി പറഞ്ഞു.
28,000 പേറ്റന്‍റുകള്‍ക്കാണ് കഴിഞ്ഞവര്‍ഷം രാജ്യത്ത് അംഗീകാരം ലഭിച്ചതെന്ന് പ്രധാനമന്ത്രി പറഞ്ഞു. 2020-21 സാമ്പത്തിക വര്‍ഷം 2.5ലക്ഷം ട്രേഡ് മാര്‍ക്കുകള്‍ രാജ്യത്ത് രജിസ്‌റ്റര്‍ ചെയ്യപ്പെട്ടു. സ്റ്റാര്‍ട്ടപ്പുകള്‍ രാജ്യത്തെ പ്രധാനപ്പെട്ട തൊഴില്‍ ദാതാക്കളായി മാറുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.