ETV Bharat / bharat

Modi on Manipur Violence | 'ലജ്ജാകരം, മണിപ്പൂർ സംഭവം രാജ്യത്തെയാകെ നാണംകെടുത്തി' ; പ്രതികരണവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി

author img

By

Published : Jul 20, 2023, 12:04 PM IST

Updated : Jul 20, 2023, 2:12 PM IST

മണിപ്പൂർ സംഘർഷത്തിൽ മൗനം വെടിഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി. സ്ത്രീകള്‍ക്ക് നേരെയുണ്ടായ അതിക്രമം രാജ്യത്തിന്‍റെ പ്രശസ്‌തിക്ക് കളങ്കമുണ്ടാക്കിയെന്ന് മോദി

Modi  modi on manipur violence  modi about manipur violence  pm modi on manipur issue  manipur  മണിപ്പൂർ  pm modi manipur  prime minister narendra modi  മണിപ്പൂർ സംഭവത്തിൽ മോദിയുടെ പ്രതികരണം  മണിപ്പൂർ നരേന്ദ്ര മോദി  മോദി  മോദി മണിപ്പൂർ സംഘർഷം  മണിപ്പൂർ കലാപത്തിൽ മോദി പ്രതികരണം  മോദി പ്രതികരണം മണിപ്പൂർ  മണിപ്പൂർ കലാപം  മണിപ്പൂർ സംഘർഷം
മോദി

ന്യൂഡൽഹി : മണിപ്പൂരില്‍ സ്ത്രീകള്‍ക്കെതിരെ നടന്ന അതിക്രമങ്ങള്‍ രാജ്യത്തെയാകെ നാണംകെടുത്തിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പാർലമെന്‍റിന്‍റെ വർഷകാല സമ്മേളനം ആരംഭിക്കുന്നതിന് മുന്നോടിയായായിരുന്നു പ്രതികരണം. സങ്കടവും രോഷവും നിറഞ്ഞ നാടായാണ് മണിപ്പൂരിനെ ഇപ്പോൾ കാണാൻ കഴിയുന്നത്. കഴിഞ്ഞദിവസം പുറത്തുവന്ന സംഭവം ലജ്ജാകരം മാത്രമല്ല, നാഗരികതയുടെ തത്വങ്ങൾക്ക് വിരുദ്ധവുമാണെന്ന് മോദി പറഞ്ഞു.

രണ്ട് സ്ത്രീകളെ ആൾക്കൂട്ടം കൂട്ടബലാത്സംഗത്തിന് ഇരയാക്കി നഗ്നരാക്കി റോഡിലൂടെ നടത്തിച്ചതിന്‍റെ വീഡിയോ പുറത്തുവന്നിരുന്നു. കുക്കി വിഭാഗത്തിലെ സ്ത്രീകൾക്ക് നേരെയാണ് അതിക്രൂരമായ പീഡനം നടന്നത്. സ്ത്രീകളെ നഗ്‌നരാക്കി നടത്തുന്നതിന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഇതിലാണ് പ്രധാനമന്ത്രിയുടെ പ്രതികരണം.

ഏതാനും വ്യക്തികളുടെ പ്രവര്‍ത്തികള്‍ അവര്‍ക്ക് മാത്രമല്ല, രാജ്യത്തിന്‍റെ പ്രശസ്‌തിക്കാണ് കളങ്കമുണ്ടാക്കിയത്. ഇത്തരം ഹീനമായ കുറ്റകൃത്യങ്ങൾ ഒരിക്കലും ആവർത്തിക്കില്ലെന്ന് സംസ്ഥാനങ്ങൾ ഉറപ്പുവരുത്തണം, പ്രത്യേകിച്ച് നമ്മുടെ അമ്മമാരുടെയും പെൺമക്കളുടെയും സുരക്ഷയും അന്തസും കാത്തുസൂക്ഷിക്കണമെന്നും മോദി കൂട്ടിച്ചേർത്തു.

'ഈ വിഷയത്തെ ചുറ്റിപ്പറ്റി രാഷ്ട്രീയ ചർച്ചകൾ ഉണ്ടാകുമെങ്കിലും, നീതി ഉറപ്പാക്കാൻ നാമെല്ലാവരും ഒത്തുചേരുകയും നിർണായക നടപടി സ്വീകരിക്കുകയും വേണം. ഇത്തരം കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന ആർക്കും നിയമത്തിന്‍റെ മുന്നിൽ ഒരു ദയയും ഉണ്ടാകില്ലെന്ന് ഞാൻ ഉറപ്പ് നൽകുന്നു. നീതിയുടെ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നതും ദുർബലരായവരെ സംരക്ഷിക്കുന്നതും കൂട്ടായ ഉത്തരവാദിത്തമാണ്' - പ്രധാനമന്ത്രി പറഞ്ഞു.

'സ്‌ത്രീകളെ നഗ്നരാക്കി നടത്തി, കൂട്ടബലാത്സംഗം ചെയ്‌തു' : കലാപം രൂക്ഷമായ മണിപ്പൂരില്‍ രണ്ട് സ്ത്രീകളെ ആൾക്കൂട്ടം കൂട്ടബലാത്സംഗത്തിന് ഇരയാക്കി നഗ്നരായി റോഡിലൂടെ നടത്തിക്കുകയായിരുന്നു. കുക്കി വിഭാഗത്തിലെ സ്ത്രീകളെയാണ് ഒരു വിഭാഗം അക്രമികള്‍ ബലാത്സംഗത്തിനിരയാക്കി പൊതുമധ്യത്തിലൂടെ നടത്തിയത്. ഇതിന്‍റെ വീഡിയോ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

സംഭവത്തിനെതിരെ വൻ പ്രതിഷേധമാണ് കുക്കി മേഖലകളില്‍ ഉയരുന്നത്. ഐടിഎല്‍എഫ് എന്ന കുക്കി സംഘടനയാണ് വിവരം പുറത്തുവിട്ടത്. ഇംഫാലില്‍ നിന്ന് 35 കിലോമീറ്റർ മാറി കാൻഗ്‌പോക്‌പി ജില്ലയില്‍ നടന്ന സംഭവമാണിതെന്നും മെയ് നാലിനാണ് ഈ ക്രൂര പീഡനം സ്‌ത്രീകൾക്ക് നേരെ നടന്നതെന്നുമാണ് സംഘടന പറയുന്നത്. സംഭവത്തിന് പിന്നിൽ മെയ്‌തെയ്‌ വിഭാഗമാണെന്നാണ് കുക്കി സംഘടനയുടെ ആരോപണം.

സംഭവത്തിന്‍റെ ദൃശ്യങ്ങൾ ട്വിറ്റർ അടക്കമുള്ള സമൂഹ മാധ്യമങ്ങളിൽ നിന്ന് നീക്കം ചെയ്യണമെന്ന് കേന്ദ്ര സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്. സംഭവത്തില്‍ ഉള്‍പ്പെട്ട ഒരു പ്രധാന പ്രതിയെ മണിപ്പൂർ പോലീസ് അറസ്റ്റ് ചെയ്‌തിട്ടുണ്ടെന്നും ഇതില്‍ ഉൾപ്പെട്ടവർക്ക് വധശിക്ഷ നൽകാൻ പദ്ധതിയിടുകയാണെന്നും മെയ് 4 ലെ വീഡിയോയോട് പ്രതികരിച്ച് മണിപ്പൂർ മുഖ്യമന്ത്രി എൻ ബിരേൻ സിംഗ് പറഞ്ഞു. വിഷയത്തിൽ കേന്ദ്ര സർക്കാരിനെതിരെ കോൺഗ്രസ് ആഞ്ഞടിച്ചു. നരേന്ദ്ര മോദി സർക്കാർ ഡെമോക്രസിയെ മോബോക്രസിയാക്കി മാറ്റുകയാണെന്ന് പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ആരോപിച്ചു.

Also read : Manipur Violence | മണിപ്പൂരില്‍ രണ്ട് സ്ത്രീകളെ കൂട്ട ബലാത്സംഗം ചെയ്‌ത് നഗ്‌നരാക്കി നടത്തിയെന്ന് ആരോപണം

സംഘർഷം രൂക്ഷമായ വടക്കുകിഴക്കൻ സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏർപ്പെടുത്തണമെന്നും മല്ലികാർജുൻ ഖാർഗെ പ്രസിഡന്‍റ് ദ്രൗപതി മുർമുവിനോട് ആവശ്യപ്പെട്ടു. 'മണിപ്പൂരിൽ മനുഷ്യത്വം മരിച്ചു,' പ്രധാനമന്ത്രി നരേന്ദ്രമോദി പാർലമെന്‍റിൽ വംശീയ കലാപം നടന്ന സംസ്ഥാനത്തെക്കുറിച്ച് സംസാരിക്കണമെന്നും എന്താണ് സംഭവിച്ചതെന്ന് രാജ്യത്തോട് പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മെയ് മാസം ആദ്യം മുതല്‍ ഈ പ്രദേശത്ത് മെയ്തെയ്-കുക്കി വിഭാഗങ്ങൾ തമ്മില്‍ സംഘർഷങ്ങള്‍ ഉണ്ടാവുകയും അത് പിന്നീട് വലിയ കലാപത്തിന് വഴിമാറുകയുമായിരുന്നു.

Last Updated : Jul 20, 2023, 2:12 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.