ETV Bharat / bharat

അസം തെരഞ്ഞടുപ്പ്; വിജയം ഉറപ്പെന്ന് നരേന്ദ്ര മോദി - ദൂസരി ബാർ ബിജെപി സർക്കാർ

അസിമല്‍ തെരഞ്ഞെടുപ്പ് മൂന്ന് ഘട്ടമായി

Modi confident of BJP win in Assam polls  modi government  അസം തെരഞ്ഞെടുപ്പ്  മോദി സർക്കാർ  ദൂസരി ബാർ ബിജെപി സർക്കാർ  doosri baar bjp sarkar
അസം തെരഞ്ഞടുപ്പ്; വിജയം ഉറപ്പെന്ന് നരേന്ദ്ര മോദി
author img

By

Published : Mar 21, 2021, 4:02 PM IST

ഗൊലഘട്ട്: അസം തെരഞ്ഞെടുപ്പിൽ ബിജെപിയുടെ ജയം ഉറപ്പെന്ന് പ്രധാന മന്ത്രി നരേന്ദ്രമോദി. നിയമസഭ തെരഞ്ഞടുപ്പിനോട് അനുബന്ധിച്ചുള്ള തെരഞ്ഞടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു മന്ത്രി. 'ദൂസരി ബാർ ബിജെപി സർക്കാർ' എന്നാണ് അസം തെരഞ്ഞെടുപ്പിനെ അദ്ദേഹം വിശേഷിപ്പിച്ചത്.

രണ്ടാം തവണയും എന്‍ഡിഎ സർക്കാരിന്‍റെ വിജയത്തിനാണ് ജനങ്ങൾ സാക്ഷിയാകാന്‍ പോകുന്നത്. അസമിൽ ശൗചാലയം, വൈദ്യുതി, സൗജന്യ വൈദ്യ സഹായം എന്നിവയെല്ലാം എന്‍ഡിഎ സർക്കാർ ലഭ്യമാക്കിയിട്ടുണ്ട്.

കഴിഞ്ഞ ഭരണത്തിൽ നിന്ന് കൊള്ളയടിക്കപ്പെടുന്ന അസം ജനതയെ എങ്ങനെ രക്ഷിക്കാമെന്നായിരുന്നു എന്‍ഡിഎ നേരിട്ട വലിയ പ്രശ്നമെന്ന് കോൺഗ്രസിനെ കുറ്റപ്പെടുത്തികൊണ്ട് അദ്ദേഹം പറഞ്ഞു.

നീണ്ട കാലമായി അസമിൽ നിലനിന്നിരുന്ന പ്രശ്നങ്ങൾ പരിഹരിച്ച് ക്രമസമാധാനം നേരെയാക്കുവാന്‍ പ്രയത്നിച്ച എന്‍ഡിഎ സർക്കാരിനെ മോദി അഭിനന്ദിച്ചു. മൂന്ന് ഘട്ടങ്ങളായി നടക്കുന്ന തെരഞ്ഞെടുപ്പ് മാർച്ച് 27നാണ് ആരംഭിക്കുന്നത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.