പട്‌ന: തേജസ്വി യാദവിനെ പ്രതിപക്ഷ നേതാവായി തെരഞ്ഞെടുത്തതിന് പിന്നാലെ തെരഞ്ഞെടുപ്പ് കമ്മിഷൻ മോഡി കമ്മിഷൻ ആയെന്നും പൊതുജന അഭിപ്രായം ഹൈജാക്ക് ചെയ്യപ്പെട്ടുവെന്ന ആരോപണവുമായി രാഷ്ട്രീയ ജനതാദൾ (ആർജെഡി) സംസ്ഥാന പ്രസിഡന്‍റ് ജഗദാനന്ദ് സിംഗ്.
പൊതുജനങ്ങൾ ഞങ്ങളെ പിന്തുണച്ചിട്ടുണ്ട് എന്നാൽ ജനവിധി ഹൈജാക്ക് ചെയ്യപ്പെട്ടു. അത് വളരെ വ്യക്തമാണ്. പൊതുജനങ്ങളുടെ അനുഗ്രഹവും പിന്തുണയും തങ്ങൾക്കൊപ്പമുണ്ടെന്നും സിംഗ് പറഞ്ഞു. 15 മുതൽ 20 വരെ സീറ്റുകൾ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ കള്ളക്കളിയിലൂടെ തങ്ങൾക്ക് നഷ്ടപ്പെട്ടെന്നും ജനവിധിയെ അപഹാസ്യമാക്കുന്ന നടപടിയാണ് ബിഹാറിൽ കണ്ടതെന്നും അദ്ദേഹം പറഞ്ഞു.