ന്യൂഡല്‍ഹി: യുഎസ് പ്രസിഡന്‍റ് (US President) ജോ ബൈഡനുമായി (Joe Biden) ഉഭയകക്ഷി ചര്‍ച്ച (Bilateral Meeting) നടത്തി പ്രധാനമന്ത്രി (Prime Minister) നരേന്ദ്രമോദി (Narendra Modi). രാജ്യം ആതിഥ്യം വഹിച്ചുകൊണ്ട് ഭാരത് മണ്ഡപത്തില്‍ നടക്കുന്ന ജി20 ഉച്ചകോടി (G20 Summit) നാളെ ആരംഭിക്കാനിരിക്കെയാണ് ബൈഡനും പ്രധാനമന്ത്രിയും തമ്മില്‍ കൂടിക്കാഴ്‌ച നടത്തിയത്. ജി20 ഉച്ചകോടിയില്‍ പങ്കെടുക്കാനായി വെള്ളിയാഴ്‌ച (08.09.2023) വൈകുന്നേരത്തോടെയാണ് ജോ ബൈഡന്‍ ഇന്ത്യയിലെത്തിയത്.
-
Prime Minister @narendramodi and @POTUS @JoeBiden are holding talks at 7, Lok Kalyan Marg in Delhi.
— PMO India (@PMOIndia) September 8, 2023 " class="align-text-top noRightClick twitterSection" data="
Their discussions include a wide range of issues and will further deepen the bond between India and USA. 🇮🇳 🇺🇸 pic.twitter.com/PWGBOZIwNT
">Prime Minister @narendramodi and @POTUS @JoeBiden are holding talks at 7, Lok Kalyan Marg in Delhi.
— PMO India (@PMOIndia) September 8, 2023
Their discussions include a wide range of issues and will further deepen the bond between India and USA. 🇮🇳 🇺🇸 pic.twitter.com/PWGBOZIwNTPrime Minister @narendramodi and @POTUS @JoeBiden are holding talks at 7, Lok Kalyan Marg in Delhi.
— PMO India (@PMOIndia) September 8, 2023
Their discussions include a wide range of issues and will further deepen the bond between India and USA. 🇮🇳 🇺🇸 pic.twitter.com/PWGBOZIwNT
പ്രധാനമന്ത്രിയും യുഎസ് പ്രസിഡന്‍റുമായി ഡല്‍ഹിയിലെ ലോക് കല്യാണ്‍ മാര്‍ഗില്‍ വച്ച് ചര്‍ച്ചകള്‍ നടക്കുന്നതായി പ്രധാനമന്ത്രിയുടെ ഓഫിസ് ഔദ്യോഗിക എക്‌സ് അക്കൗണ്ടിലൂടെയാണ് അറിയിച്ചത്. അവരുടെ ചര്‍ച്ചകളില്‍ വിശാലമായ വിഷയങ്ങള്‍ ഉള്‍പ്പെടുന്നുവെന്നും ഇത് ഇന്ത്യയും യുഎസ്‌എയും തമ്മിലുള്ള ബന്ധം ഇനിയും ആഴത്തിലാക്കുമെന്നും പ്രധാനമന്ത്രിയുടെ ഓഫിസ് എക്‌സില്‍ കുറിച്ചു. ട്വീറ്റില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി, യുഎസ് പ്രസിഡന്‍റിന്‍റെ ഔദ്യോഗിക അക്കൗണ്ട്, ജോ ബൈഡന്‍റെ ഔദ്യോഗിക അക്കൗണ്ട് എന്നിവരെ ടാഗ് ചെയ്‌തിട്ടുമുണ്ട്.