ETV Bharat / bharat

ക്രൂയിസ് ലഹരിപ്പാർട്ടി കേസ് : മോഡൽ മുൻമുൻ ധമേച്ച ജയിൽ മോചിതയായി

ബൈക്കുള വനിത ജയിലിൽ കഴിയുകയായിരുന്ന ധമേച്ചയ്‌ക്ക് മൂന്ന് ദിവസം മുമ്പാണ് ആര്യൻ ഖാൻ, അർബാസ് മർച്ചന്‍റ് എന്നിവര്‍ക്കൊപ്പം ജാമ്യം ലഭിച്ചത്

model munmun dhamecha released from jail  ക്രൂയിസ് ലഹരിപ്പാർട്ടി കേസ്  ലഹരിപ്പാർട്ടി കേസ്  ആഡംബര കപ്പലിലെ ലഹരിപ്പാർട്ടി കേസ്  മോഡൽ മുൻമുൻ ധമേച്ച ജയിൽ മോചിതയായി  മുൻമുൻ ധമേച്ച ജയിൽ മോചിതയായി  മുൻമുൻ ധമേച്ചയ്ക്ക് മോചനം  മുൻമുൻ ധമേച്ച  munmun dhamecha  munmun dhamecha released  ആര്യൻ ഖാൻ  അർബാസ് മർച്ചന്‍റ്
ക്രൂയിസ് ലഹരിപ്പാർട്ടി കേസ്: മോഡൽ മുൻമുൻ ധമേച്ച ജയിൽ മോചിതയായി
author img

By

Published : Oct 31, 2021, 9:41 PM IST

മുംബൈ : ആഡംബര കപ്പലിലെ ലഹരിപ്പാർട്ടി കേസിൽ ആര്യൻ ഖാനൊപ്പം അറസ്റ്റിലായി ജയിലിൽ കഴിയുകയായിരുന്ന മോഡൽ മുൻ‌മുൻ ധമേച്ച ജയില്‍ മോചിതയായി. ബൈക്കുള വനിത ജയിലിൽ കഴിയുകയായിരുന്ന ധമേച്ചയ്‌ക്ക് മൂന്ന് ദിവസം മുമ്പാണ് ആര്യൻ ഖാൻ, അർബാസ് മർച്ചന്‍റ് എന്നിവര്‍ക്കൊപ്പം ബോംബെ ഹൈക്കോടതിയില്‍ നിന്ന് ജാമ്യം ലഭിച്ചത്.

READ MORE:കപ്പലിലെ ലഹരിപ്പാര്‍ട്ടി: നടി മുൻമുൻ ധമേച്ച ഞായറാഴ്‌ച ജയില്‍ മോചിതയാവും

14 ജാമ്യ വ്യവസ്ഥകൾക്ക് പുറമേ, ഒരു ലക്ഷം രൂപയും തുല്യ തുകയ്ക്കുള്ള ഒന്നോ രണ്ടോ ആൾജാമ്യവും എന്ന വ്യക്തിഗത വ്യവസ്ഥയും ഉൾപ്പെടുത്തിയാണ് വിട്ടയക്കാൻ ഹൈക്കോടതി ഉത്തരവിട്ടത്.

അതേസമയം ആർതർ റോഡ് ജയിലിൽ കഴിയുന്ന അർബാസ് മർച്ചന്‍റ് ഇതുവരെ മോചിതനായിട്ടില്ല. ശനിയാഴ്‌ചയായിരുന്നു ആര്യൻ ഖാൻ ജയിൽമോചിതനായി വീട്ടിലേക്ക് മടങ്ങിയത്.

എല്ലാ വെള്ളിയാഴ്ചയും രാവിലെ 11 മണിക്ക് എൻസിബി ഓഫിസിൽ ഹാജരാകാൻ മൂവർക്കും കോടതി നിർദേശമുണ്ട്. ഒക്‌ടോബർ രണ്ടിനാണ് ഗോവയിലേക്ക് പോവുകയായിരുന്ന കോർഡീലിയ ക്രൂയിസിന്‍റെ 'ദി എംപ്രസ്' എന്ന ആഡംബര കപ്പലിൽ നിന്ന് എന്‍സിബി ലഹരിമരുന്ന് കണ്ടെടുത്തത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.