ETV Bharat / bharat

രാജ്യം സജ്ജം: കൊവിഡ് മോക് ഡ്രില്‍ വിലയിരുത്തി കേന്ദ്ര ആരോഗ്യമന്ത്രി

ആശുപത്രികളിലെ മെഡിക്കൽ ഓക്‌സിജൻ ലഭ്യത, വെന്‍റിലേറ്ററുകൾ, മനുഷ്യവിഭവശേഷി എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ച് നടത്തിയ മോക് ഡ്രിൽ കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ വിശകലനം ചെയ്‌തു.

Mock drill held across India  Mock drill  Mock drill India  മോക് ഡ്രിൽ  ഇന്ത്യയിൽ മോക് ഡ്രിൽ  കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ  സഫ്‌ദർജംഗ് ആശുപത്രി  മോക് ഡ്രിൽ വിലയിരുത്തി മാണ്ഡവ്യ  കൊവിഡ്  കൊവിഡ് 19  കൊറോണ  കൊവിഡ് വ്യാപനം  covid  covid 19  corona  india covid case  covid news  കൊവിഡ് വാർത്തകൾ  കൊവിഡ് മരണസംഖ്യ  mansukh mandavya
മൻസുഖ് മാണ്ഡവ്യ
author img

By

Published : Dec 27, 2022, 2:04 PM IST

ന്യൂഡൽഹി: ആരോഗ്യകേന്ദ്രങ്ങളിലെ മോക് ഡ്രിൽ വിശകലനം ചെയ്‌ത് കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ. സഫ്‌ദർജങ് ആശുപത്രിയിൽ നടത്തിയ മോക് ഡ്രിൽ മാണ്ഡവ്യ വിലയിരുത്തി. ആശുപത്രികൾ എത്രത്തോളം സജ്ജമാണെന്നറിയുന്നതിന് വേണ്ടിയാണ് ഈ മോക്ഡ്രിൽ നടത്തിയതെന്ന് അദ്ദേഹം പറഞ്ഞു.

ലോകമെമ്പാടും കൊവിഡ് കേസുകൾ വർധിച്ചുകൊണ്ടിരിക്കുകയാണ്. ഇന്ത്യയും കൊവിഡ് കേസുകളുടെ വർധനവിന് സാക്ഷ്യം വഹിച്ചേക്കാം. അതിനാൽ ഉപകരണങ്ങൾ, പ്രക്രിയകൾ, മനുഷ്യവിഭവശേഷി എന്നിവയുടെ കാര്യത്തിൽ മുഴുവൻ കൊവിഡ് പ്രതിരോധ ഇൻഫ്രാസ്‌ട്രക്‌ചറും പ്രവർത്തനസജ്ജമാണെന്ന് ഉറപ്പ് വരുത്തേണ്ടത് പ്രധാനമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സംസ്ഥാന ആരോഗ്യമന്ത്രിമാർ അതത് സംസ്ഥാനങ്ങളിൽ ഇത്തരം കാര്യങ്ങൾ വിലയിരുത്തുന്നുണ്ടെന്നും മാണ്ഡവ്യ പറഞ്ഞു. ജനങ്ങൾ ജാഗ്രത കൈവിടരുതെന്നും അദ്ദേഹം അറിയിച്ചു. തെറ്റായ വിവരങ്ങൾ പങ്കുവയ്ക്കുന്നില്ലെന്ന് ഉറപ്പ് വരുത്തണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

ആശുപത്രിയിലെ 44 കിടക്കകളുള്ള കൊവിഡ് കേന്ദ്രവും താൽക്കാലിക സൗകര്യത്തിൽ ഗുരുതരമായ അക്യൂട്ട് റെസ്‌പിറേറ്ററി ഇൻഫെക്ഷൻ വാർഡിനൊപ്പം ആശുപത്രി സൃഷ്‌ടിച്ച ട്രയേജും ടെസ്റ്റിങ് ഏരിയയും മന്ത്രി സന്ദർശിച്ചു. ആശുപത്രി അധികൃതരുമായി മന്ത്രി സംസാരിക്കുകയും പകർച്ചവ്യാധിയെ നേരിടാൻ തയ്യാറാകണമെന്ന് നിർദേശിക്കുകയും ചെയ്‌തു.

അതേസമയം, ഇന്ത്യയിൽ 157 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. എന്നാലും, സജീവ കേസുകളുടെ എണ്ണം 3,421 ആയി കുറഞ്ഞുവെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്‍റെ കണക്കുകൾ സൂചിപ്പിക്കുന്നു. രാജ്യത്തെ കൊവിഡ് കേസുകളുടെ എണ്ണം ഇപ്പോൾ 4.46 കോടിയായി (4,46,77,459) ഉയർന്നു. മരണസംഖ്യ 5,30,696 ആണ്.

Also read: ദലൈലാമയുടെ പ്രഭാഷണത്തിനായി എത്തിയവരില്‍ കൊവിഡ് വ്യാപനം ; 11 വിദേശികള്‍ക്ക് രോഗബാധ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.