ETV Bharat / bharat

മോഷണസംഘത്തെ നാട്ടുകാർ ആക്രമിച്ചു ; ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്ന പത്ത് വയസുകാരിക്ക് ദാരുണാന്ത്യം

തമിഴ്‌നാട് പുതുക്കോട്ടയിലെ കിളന്നൂരിലാണ് ആൾക്കൂട്ട ആക്രമണത്തിൽ പത്ത് വയസുകാരി കൊല്ലപ്പെട്ടത്

Pudukkottai  Killanur  പുതുക്കോട്ട  തമിഴ്‌നാട്  നാട്ടുകാർ ആക്രമിച്ചു  ആൾക്കൂട്ട ആക്രമണം  pudukottai  tamilnadu  പത്ത് വയസുകാരിക്ക് ദാരുണാന്ത്യം  മോഷണസംഘത്തെ നാട്ടുകാർ അക്രമിച്ചു
മോഷണസംഘത്തെ നാട്ടുകാർ അക്രമിച്ചു; പരിക്കേറ്റ് ചികിത്സയിലായിരുന്ന പത്ത് വയസുകാരിക്ക് ദാരുണാന്ത്യം
author img

By

Published : Nov 17, 2022, 2:59 PM IST

പുതുക്കോട്ട( തമിഴ്‌നാട്) : ക്ഷേത്രത്തിൽ കവർച്ച നടത്തി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ മോഷണസംഘത്തെ നാട്ടുകാർ ആക്രമിച്ചു. ക്രൂര മര്‍ദനത്തില്‍ സംഘത്തിലുണ്ടായിരുന്ന പത്ത് വയസുകാരി കൊല്ലപ്പെട്ടു. ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലിരിക്കെയാണ് മരണം.

തമിഴ്‌നാട് പുതുക്കോട്ടയിലെ കിളന്നൂരിലാണ് സംഭവം. മോഷണം നടത്തിയ ശേഷം ഓട്ടോറിക്ഷയില്‍ രക്ഷപ്പെട്ട് പോകുന്നതിനിടെ സംഘത്തെ നാട്ടുകാർ വളയുകയായിരുന്നു. 20 കിലോമീറ്ററോളം പിന്തുടർന്നാണ് നാട്ടുകാർ സംഘത്തെ പിടികൂടി അക്രമിച്ചത്.

ഇതിലുണ്ടായിരുന്ന രണ്ട് പെൺകുട്ടികളെയും ഒരു സ്‌ത്രീയെയും നാട്ടുകാർ വളഞ്ഞിട്ട് മര്‍ദിച്ചു. ഗുരുതരമായി പരിക്കേറ്റ് പുതുക്കോട്ട സർക്കാർ മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന പെൺകുട്ടിയാണ് കൊല്ലപ്പെട്ടത്. എന്നാൽ കുട്ടിയുടെ പിതാവാണ് പെൺകുട്ടിയെ ആക്രമിച്ചതെന്നാണ് നാട്ടുകാരുടെ വാദം.

സംഘത്തിന്‍റെ പക്കൽ നിന്നും 200 കിലോ വെങ്കലം പൊലീസ് കണ്ടെത്തിയിരുന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.