പൂനെ (മഹാരാഷ്ട്ര) : ഗ്യാന്‍വാപി മസ്‌ജിദ് തര്‍ക്കം നിലനില്‍ക്കെ പൂനെയിലെ പുണ്യേശ്വര്‍ ക്ഷേത്ര ഭൂമിയില്‍ രണ്ട് ദര്‍ഗകള്‍ നിര്‍മിച്ചിട്ടുണ്ടെന്ന വിദ്വേഷ വാദവുമായി മഹാരാഷ്ട്ര നവനിര്‍മാണ്‍ സേന രംഗത്ത്. ഖിൽജി രാജവംശത്തിന്‍റെ ഭരണാധികാരിയായിരുന്ന അലാവുദ്ദീൻ ഖിൽജിയുടെ പടത്തലവന്‍ പൂനെയിലെ പുണ്യേശ്വർ, നാരായണേശ്വര്‍ എന്നീ ക്ഷേത്രങ്ങൾ തകർത്ത് ഇവിടെ ദർഗകൾ നിർമിച്ചുവെന്നാണ് എംഎൻഎസിന്‍റെ അവകാശവാദം.
'പുണ്യേശ്വർ മുക്തി' (ക്ഷേത്രഭൂമി സ്വതന്ത്രമാക്കുക) എന്ന പേരില്‍ കാമ്പയിൻ ആരംഭിച്ചതായി എംഎൻഎസ് ജനറൽ സെക്രട്ടറി അജയ് ഷിൻഡെ പറഞ്ഞു. ക്ഷേത്രഭൂമി തിരിച്ചുപിടിക്കുന്നതിനായി രാജ് താക്കറെയുടെ നേതൃത്വത്തിലുള്ള പാർട്ടിയുടെ പോരാട്ടത്തെ പിന്തുണയ്ക്കണമെന്നും അദ്ദേഹം ജനങ്ങളോട് ആവശ്യപ്പെട്ടു.
Also Read ഗ്യാൻവാപി മസ്ജിദ്: കേസ് വാരാണസി ജില്ല കോടതിയിലേക്ക് മാറ്റി; ഇടക്കാല ഉത്തരവ് തുടരും
ഗ്യാൻവാപി മസ്‌ജിദ് വിഷയം ചര്‍ച്ചയായതിന് ശേഷമാണ് സർക്കാർ ഉണർന്നതെന്നും ഷിന്‍ഡെ പറഞ്ഞു. ഗ്യാന്‍വാപി സംഭവം പോലെ പൂനെയിലെ പുണ്യേശ്വർ ക്ഷേത്രത്തിന് വേണ്ടി തങ്ങളും പോരാടുകയാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.