ETV Bharat / bharat

'ഓസ്‌കർ കൊണ്ടുവരാൻ പറഞ്ഞത് റാമോജി റാവു', ഓസ്‌കർ മധുരവും ഓർമകളും പങ്കിട്ട് എംഎം കീരവാണി - മധുരം കഴിച്ച ശേഷം ചായ കുടിച്ചിട്ട് കാര്യമില്ല

ഓസ്‌കർ പുരസ്‌കാര ലബ്ധിയില്‍ സംഗീത സംവിധായകൻ എംഎം കീരവാണിക്കും ഗാനരചയിതാവ് ചന്ദ്രബോസിനും അനുമോദനം.

MM Keeravani says Oscar feels like drinking tea  MM Keeravani says Oscar feels  Oscar feels like drinking tea  MM Keeravani says  MM Keeravani  രാജമൗലിയുടെയും പ്രേംരക്ഷിതിന്‍റെയും കഠിനാധ്വാനം  രാജമൗലി  പ്രേംരക്ഷിത്  നാട്ടു നാട്ടുവിന് ഓസ്‌കാർ ലഭിച്ചതെന്ന് കീരവാണി  കീരവാണി  മധുരം കഴിച്ച ശേഷം ചായ കുടിച്ചിട്ട് കാര്യമില്ല  ഓസ്‌കറിനെ ചായയോട് ഉപമിച്ച് കീരവാണി
ഓസ്‌കറിനെ ചായയോട് ഉപമിച്ച് കീരവാണി
author img

By

Published : Apr 10, 2023, 1:11 PM IST

ഓസ്‌കര്‍ അവാര്‍ഡിനെ നല്ല ചായ കുടിക്കുന്നതിനോടുപമിച്ച് സംഗീത സംവിധായകൻ എംഎം കീരവാണി. ഓസ്‌കർ ലഭിച്ചപ്പോഴുള്ള അനുഭവം പങ്കിടുമ്പോഴാണ് കീരവാണി പഴയ ഓർമകളും ഉപമകളും നന്ദി പ്രകടനവും നടത്തിയത്. 'ആർആർആറി'ലെ 'നാട്ടു നാട്ടു' ഗാനത്തിനാണ് കീരവാണിക്കും എഴുത്തുകാരൻ ചന്ദ്രബോസിനും ഓസ്‌കർ ലഭിച്ചതിന്‍റെ ഭാഗമായി നടത്തിയ അനുമോദന പരിപാടിയിലാണ് കീരവാണിയുടെ നന്ദി പ്രകടനം. ഹൈദരാബാദിലെ ശിൽപകലാവേദിയിൽ നടന്ന പരിപാടിയിൽ തെലങ്കാന മന്ത്രിമാരായ തലസനി ശ്രീനിവാസ് യാദവ്‌, ശ്രീനിവാസ് ഗൗഡ, സിനിമ മേഖലയിലെ പ്രമുഖർ എന്നിവർ പങ്കെടുത്തിരുന്നു.

'കീരവാണി പറയുന്നു': ചെന്നൈയിലെ പ്രസാദ് 70 എംഎം തിയേറ്ററിൽ വെച്ചാണ് ഞാൻ ആദ്യമായി സംഗീതം നല്‍കിയ ഗാനം റെക്കോഡ് ചെയ്‌തത്. ആ തിയേറ്റർ ഒരു ക്ഷേത്രം പോലെയാണ്. കൃഷ്‌ണം രാജുഗാരു (പ്രഭാസിന്‍റെ അമ്മാവൻ), സൂര്യനാരായണ രാജുഗാരു (പ്രഭാസിന്‍റെ അച്ഛൻ) എന്നിവർ ഞാൻ ഒരു പുതുമുഖമാണെന്ന് നോക്കാതെ എന്നെ അവിടെ ജോലി ചെയ്യാൻ അനുവദിച്ചു. ആ തിയേറ്ററിൽ പാട്ടുകൾ ചിട്ടപ്പെടുത്തിയ അനുഭവം അവിസ്‌മരണീയമാണ്.

ആ തിയേറ്റർ എനിക്ക് നല്‍കിയ അനുഭൂതി മധുരമാണെങ്കില്‍.... നല്ല ചായ കുടിക്കാൻ തോന്നുന്നത് പോലെയാണ് ഓസ്‌കര്‍. മധുരം കഴിച്ച് കഴിഞ്ഞ ശേഷം ചായ കുടിച്ചാൽ ചായയുടെ മധുരം അറിയാന്‍ കഴിയില്ല. അതിനെ കുറച്ചു കാണാൻ കഴിയില്ല. അവാർഡ് കിട്ടിയപ്പോൾ എനിക്ക് വലിയ ആവേശമൊന്നും ഉണ്ടായിരുന്നില്ല.

രാജമൗലിയുടെയും പ്രേംരക്ഷിതിന്‍റെയും കഠിനാധ്വാനം കൊണ്ടാണ് 'ആർആർആറി'ലെ ഗാനത്തിന് ഓസ്‌കാർ ലഭിച്ചതെന്ന് കീരവാണി പറഞ്ഞു. 'അവർ 'ആര്‍ആര്‍ആറി'ന്‍റെ തൂണുകൾ പോലെയാണ്. അതുകൊണ്ടാണ് ഞാനും ചന്ദ്രബോസും അവരെ പ്രതിനിധീകരിച്ച് അഭിനന്ദനങ്ങളും ബഹുമതികളും അനുമോദനങ്ങളും സ്വീകരിക്കുന്നത്.' -കീരവാണി പറഞ്ഞു.

ഗോൾഡൻ ഗ്ലോബ് അവാർഡ് ദാന ചടങ്ങിനിടയിലും അദ്ദേഹം ഇതേ കാര്യം പറഞ്ഞിരുന്നു. 'ഈ അവസരത്തിൽ സിനിമ ലോകം ഒന്നടങ്കം ഒത്തു ചേരുന്നതിൽ സന്തോഷമുണ്ട്. സിനിമ ലോകത്തെ മുഴുവൻ ഒരേ വേദിയിൽ വീണ്ടും വീണ്ടും കാണണമെന്ന് ആശംസിക്കുന്നു.

'റാമോജി റാവുവിന് നന്ദി': ജീവിക്കുകയാണെങ്കില്‍ റാമോജി റാവുവിനെ പോലെ ജീവിക്കണം എന്നാണ് എന്‍റെ ഭാര്യ പറയുന്നത്. ഞാന്‍ റാമോജി റാവുവിനെ കാണാൻ പോയപ്പോൾ, 'ഓസ്‌കർ കൊണ്ടു വരൂ' എന്ന് അദ്ദേഹം പറഞ്ഞപ്പോൾ എനിക്ക് അത്ഭുതം തോന്നി. ആ പുരസ്‌കാരത്തിന് അദ്ദേഹം അത്രയും വിലകൽപ്പിക്കുന്നുവെങ്കിൽ അതിൽ എന്തോ ഉണ്ടെന്ന് എനിക്ക് തോന്നുന്നു.

'വരുമോ, വരില്ലേ?' ഓസ്‌കർ പുരസ്‌കാര ജേതാക്കളുടെ വിവരങ്ങൾ പുറത്തു വന്നതോടെ സംഘർഷത്തിലായി. റാമോജി റാവുവിന്‍റെ ആഗ്രഹപ്രകാരം എനിക്കൊരു ഓസ്‌കർ വേണമായിരുന്നു. എനിക്കത് കിട്ടി. രാജമൗലി, പ്രേംരക്ഷിത്, എൻടിആർ, രാം ചരൺ എന്നിവരാണ് 'നാട്ടു നാട്ടു'വിന്‍റെ കഠിനാധ്വാനത്തിന് പിന്നില്‍. ഇവര്‍ക്കൊപ്പം ഉക്രേനിയന്‍ നര്‍ത്തകരും അത് സാധ്യമാക്കി.' -എം.എം കീരവാണി പറഞ്ഞു.

ഓസ്‌കറുമായി ബന്ധപ്പെട്ട് ഗാനരചയിതാവ് ചന്ദ്രബോസും പ്രതികരിക്കുന്നുണ്ട്. ആ രണ്ട് വാക്കുകൾ തന്‍റെ ജീവിതത്തിന്‍റെ ഗതി മാറ്റിമറിച്ചുവെന്നാണ് ചന്ദ്രബോസ് പറയുന്നത്. 'നിങ്ങളൊക്കെ വന്ന് ഞങ്ങളുടെ പാട്ടിനെ ഇങ്ങനെ അനുഗ്രഹിച്ചതിൽ വലിയ സന്തോഷം തോന്നുന്നു. ഓസ്‌കർ.. എന്നെ സംബന്ധിച്ചിടത്തോളം സത്യം ഒരു സ്വപ്‌നം പോലെയാണ്. ഒരു സാങ്കൽപ്പിക വസ്‌തുത. യാഥാർത്ഥ്യം ഫിക്ഷൻ പോലെയാണ്. ഒരു മിഥ്യ യാഥാർത്ഥ്യം പോലെയാണ്. അത് സാധ്യമാക്കിയ രാജമൗലിക്കും സംഘത്തിനും നന്ദി..

എന്‍റെ ജീവിതത്തിലെ രണ്ട് വാക്കുകൾ എന്‍റെ ജീവിതത്തിന്‍റെ ഗതിയെ മാറ്റിമറിച്ചു. പാട്ടുകൾ പാടാൻ ശ്രമിക്കുമ്പോൾ പാട്ടെഴുതാൻ മിടുക്കനാണെന്ന് ശ്രീനാഥ് എന്ന എന്‍റെ സുഹൃത്ത് ഉപദേശിച്ചിരുന്നു.. അതിൽ ശ്രദ്ധ കേന്ദ്രീകരിക്കുക. ആ സുഹൃത്ത് പറഞ്ഞത് എന്‍റെ വഴി മാറ്റി, അവസരങ്ങൾ തന്നു, എന്‍റെ ജീവിതത്തിന്‍റെ ഗതി മാറ്റിമറിച്ചു.' -ചന്ദ്രബോസ് പറഞ്ഞു.

Also Read: 'ആ പേര് കേട്ടപ്പോള്‍ വിറയല്‍ വന്നു'; കീരവാണിയെ കുറിച്ച് വിനീത് ശ്രീനിവാസന്‍

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.