കൊല്‍ക്കത്ത: പശ്ചിമബംഗാള്‍ നിയമസഭയില്‍ ബിജെപി-ടിഎംസി എംഎല്‍എമാര്‍ തമ്മില്‍ കൈയാങ്കളി. ബിര്‍ഭൂം കൂട്ടക്കൊലയില്‍ മുഖ്യമന്ത്രി മമത ബാനര്‍ജി പ്രസ്താവന നടത്തണമെന്നാവശ്യപ്പെട്ട് ബിജെപി എംഎല്‍എമാര്‍ പ്രതിഷേധിച്ചതോടെയാണ് ഇരു വിഭാഗം എംഎല്‍എമാര്‍ തമ്മില്‍ കൈയാങ്കളിയില്‍ എത്തിയത്. ബിര്‍ഭൂം കൂട്ടക്കൊലയില്‍ ടിഎംസി സര്‍ക്കാരിനെതിരെ ശക്തമായ പ്രക്ഷോഭം നടത്തിവരികയാണ് ബിജെപി.
സഭയില്‍ തങ്ങള്‍ സുരക്ഷിതരല്ലെന്ന് ആരോപിച്ച് പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരിയുടെ നേതൃത്വത്തില്‍ ബിജെപി എംഎല്‍എമാര്‍ സഭയില്‍ നിന്ന് ഇറങ്ങിപ്പോയി. ചീഫ് വിപ്പ് മനോജ് തിഗ്ഗയടക്കമുള്ള തങ്ങളുടെ പത്ത് എംഎല്‍എമാരെ ടിഎംസി എംഎല്‍എമാര്‍ കൈയേറ്റം ചെയ്തെന്ന് സുവേന്ദു അധികാരി ആരോപിച്ചു. അതേസമയം സഭ നടപടികളെ അലങ്കോലമാക്കാനായി ബിജെപി നാടകം കളിക്കുകയാണെന്ന് തൃണമൂല്‍ കോണ്‍ഗ്രസ്(ടിഎംസി) നേതാവ് ഫിര്‍ഹാദ് ഹക്കീം പ്രതികരിച്ചു. ടിഎംസി എംഎല്‍എമാര്‍ക്ക് ബിജെപി എംഎല്‍എമാരുടെ ആക്രമണത്തില്‍ പരിക്കേറ്റിട്ടുണ്ടെന്നും അദ്ദേഹം ആരോപിച്ചു.
ALSO READ: പണിമുടക്കാതെ ഇന്ധനവില: ഒരാഴ്ചയ്ക്കിടെ വര്‍ധന നാലര രൂപയിലേറെ