ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തമിഴ്‌നാട്ടിലെ സന്ദർശനത്തിന് മുന്നോടിയായി പളനിസ്വാമി സർക്കാരിനെ വെല്ലുവിളിച്ച് ഡിഎംകെ നേതാവ് സ്‌റ്റാലിൻ. പൗരത്വ നിയമം പാസാക്കില്ലെന്ന് മോദിയുടെ മുന്നിൽ വച്ച് പറയാൻ പളനിസ്വാമിക്ക് ധൈര്യമുണ്ടോയെന്ന് അദ്ദേഹം ചോദിച്ചു. സി.എ.എക്കെതിരെ പ്രധാനമന്ത്രിയോട് സംസാരിക്കാൻ പളനിസ്വാമിക്ക് ധൈര്യം ഇല്ലെന്ന് സ്‌റ്റാലിൻ കളിയാക്കി.
പൗരത്വ നിയമത്തെയും കാർഷിക നിയമത്തെയും അനുകൂലിക്കുന്ന നിലപാടാണോ പളനിസ്വാമിക്കും പനീർശെൽവത്തിനും ഉളളതെന്ന് വ്യക്തമാക്കണമെന്നും സ്റ്റാലിൻ ആവശ്യപ്പെട്ടു. മേട്ടുപ്പാളയത്തെ റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
രാജീവ് ഗാന്ധി വധക്കേസിലെ പ്രതികളെ മോചിപ്പിക്കണമെന്ന ആവശ്യത്തിലും ശ്രീലങ്കയ്ക്ക് എതിരെ ഐക്യരാഷ്ട്ര മനുഷ്യാവകാശ സമിതിയിൽ നടന്ന വോട്ടെടുപ്പിൽ നിന്ന് ഇന്ത്യ വിട്ടുനിൽക്കുന്ന വിഷയത്തിലും പ്രധാനമന്തിയോട് ചോദ്യങ്ങളുന്നയിക്കാന്‍ സ്റ്റാലിൻ തമിഴ്‌നാട് മുഖ്യമന്ത്രിയെ വെല്ലുവിളിച്ചു.